
പുനഃസമാഗമം എല്ലാവർക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. അതും വർഷങ്ങൾക്ക് ശേഷമുള്ള പുനഃസമാഗമമാണെങ്കിൽ അതിന്‍റെ മധുരം കൂടും. മൂന്നര വർഷത്തിന് ശേഷം വീട്ടിലേക്കെത്തിയ മകളെ കുംടുംബവുമായി ആഹ്ളാദപൂർവ്വം സ്വീകരിക്കുന്ന വൈകാരിക വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീടിന് മുന്നിൽ പൂക്കളം തീർത്തും മണിയടിച്ചും ആലിംഗനം ചെയ്തും വീട്ടുകാർ യുവതിയെ വീട്ടിലേക്ക് ആനയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കെന്നി പട്ടേൽ എന്ന ഉപയോക്താവാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ വൈകാരിക വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ യുവതി തന്‍റെ വീട്ടിന് മുന്നിൽ കുടുംബാഗങ്ങൾക്കൊപ്പം നിൽക്കുന്നത് കാണാം. കുട്ടികളും സമപ്രായക്കാരും മുതിർന്നവരുമായി നിരവധി ബന്ധുക്കൾ അവളെ സ്വീകരിക്കാൻ വീട്ടിന് മുന്നിൽ തന്നെയുണ്ട്. യുവതിയുടെ മുത്തശ്ശിയെന്ന് തോന്നിക്കുന്ന പ്രായം ചെന്ന ഒരു സ്ത്രീ, അവളുടെ തലയിൽ വെള്ളം ഉഴിഞ്ഞ് സ്വീകരിക്കുന്നു. അവളെ ബാധിച്ചിരിക്കുന്ന നെഗറ്റീവിറ്റിയെ ഒഴിവാക്കാനായാണ് ഇത്. മുത്തശ്ശിയാണ് അവളെ ആദ്യമായി ആലിംഗനം ചെയ്യുന്നതും. പിന്നാലെ മറ്റ് കുടുംബാംഗങ്ങളും യുവതിയെ ആലിംഗനം ചെയ്യുന്നതും കാണാം.
അവളരുടെ വരവിന് വേണ്ടി വീടി പ്രത്യേകമായി അലങ്കരിച്ചിട്ടുണ്ട്. പടികളിലും വാതിലിലും മുറ്റത്തും പൂക്കളം ഒരുക്കിയും പൂ മാലകൾ തൂക്കിയും അലങ്കരിച്ചിരിക്കുന്നു. ഒപ്പം യുവതിയുടെ ഒരു ഫോട്ടോയും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. യുവതി വീട്ടിലേക്ക് കടക്കുമ്പോൾ ഒരു കുട്ടി തന്‍റെ കൈയിലിക്കുന്ന മണി കുലുക്കുന്നതും കാണാം. പിന്നാലെ ചുവന്ന ചായം നിറച്ച പാത്രത്തിൽ അവൾ തന്‍റെ കാലുകൾ മുക്കുന്നു. പിന്നാലെ ഒരു വെള്ളത്തുണിയിൽ കാൽപാദങ്ങൾ പതിപ്പിച്ച് കൊണ്ട് അവൾ വീടിനുള്ളിലേക്ക് കയറുന്നതും കാണാം. പിന്നാലെ അച്ഛനമ്മമാരോടും മുത്തശ്ശിയോടുമൊപ്പം അവൾ കേക്ക് മുറിക്കുന്നു.
മറ്റൊരു വീഡിയോയിൽ താൻ മൂന്നര വർഷത്തിന് ശേഷം യുഎസിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് യുവതി പങ്കുവച്ച വീഡിയോയിൽ എയർപോർട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ സ്നേഹ പ്രകടനം കാണാം. അതേസമയം പഠനത്തിന് വേണ്ടിയാണോ ജോലിക്ക് വേണ്ടിയാണോ യുവതി പോയതെന്നുള്ള കാര്യങ്ങളൊന്നും വ്യക്തമാക്കുന്നില്ല. എങ്കിലും വീട്ടിലേക്കുള്ള യുവതിയുടെ തിരിച്ച് വരവിനെ ആഘോഷമാക്കിയ കുടുംബത്തിന്‍റെ പ്രവർത്തിയെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. "നിങ്ങളുടെ കുടുംബ പശ്ചാത്തലം വളരെ പരമ്പരാഗതമാണ്", "ഇത് വളരെ ആരോഗ്യകരമാണ്" , "ഏറ്റവും സന്തോഷകരമായ നിമിഷം," എന്നിങ്ങനെയായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ കുറിപ്പുകൾ. ചിലർ അവരുടെ വസ്ത്രത്തെ കുറ്റം പറയും. അത്തരം കമന്‍റുകളെ അവഗണിക്കുകയെന്ന് ഒരു കാഴ്ചക്കാരൻ മുന്നറിയിറപ്പ് നൽകി. വീഡിയോ രണ്ട് ദിവസത്തിനകം 43 ലക്ഷത്തിലേറെ പേരാണ് കണ്ടത്.