'ചതിയന്മാരെ ഞങ്ങൾക്ക് ഇഷ്ടമല്ല'; കാമുകൻ വഞ്ചിച്ചതിനെ തുടർന്ന് 57,000 രൂപയുടെ കേക്ക് തീയിട്ടു നശിപ്പിച്ച് കാമുകി, വീഡിയോ

Published : May 19, 2026, 05:25 PM IST
birthday cake fire

Synopsis

കാമുകൻ വഞ്ചിച്ചത് തിരിച്ചറിഞ്ഞതിനെ തുടർന്ന്, താൻ ഓർഡർ ചെയ്ത 600 ഡോളർ വിലമതിക്കുന്ന ജന്മദിന കേക്ക് കത്തിച്ചുകളയാൻ യുവതി ബേക്കറോട് ആവശ്യപ്പെട്ടു. യുഎസിലെ ലൂസിയാനയിൽ നടന്ന ഈ സംഭവത്തിൽ, ബേക്കർ കേക്ക് കത്തുന്നതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ അത് വൈറലായി.

 

കാമുകന്‍റെ വഞ്ചന തിരിച്ചറിഞ്ഞതിനെ തുടർന്ന്, 600 ഡോളർ (ഏകദേശം 57,000 രൂപ) വിലമതിക്കുന്ന ജന്മദിന കേക്ക് തീയിട്ടു നശിപ്പിക്കാൻ ബേക്കറോട് ആവശ്യപ്പെട്ട് യുവതി. യുഎസിലെ ലൂസിയാനയിലാണ് ഈ നാടകീയ സംഭവം. ജന്മദിന കേക്ക് ഡെലിവറി ചെയ്യേണ്ട ദിവസം തന്നെയാണ് യുവതി കാമുകന്‍റെ കള്ളത്തരം കൈയോടെ പിടികൂടിയത്. തുടർന്ന് 75 പേർക്ക് കഴിക്കാൻ പാകത്തിൽ തയ്യാറാക്കിയ ഈ കൂറ്റൻ കേക്ക് നശിപ്പിക്കാൻ യുവതി ബേക്കറോട് ആവശ്യപ്പെടുകയായിരുന്നു. കേക്ക് കത്തിയമരുന്നതിന്‍റെയും, ക്രീം തിളച്ചു മറിഞ്ഞ് കരിഞ്ഞു പോകുന്നതിന്‍റെയും ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി.

'ചതി, അത് ഞങ്ങൾക്ക് ഇഷ്ടമല്ല'

ലൂസിയാനയിലെ ബേക്കറായ ജൂലി ഫ്രാഡെല്ല ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ വഞ്ചനയുടെ കഥ പറയുന്നത്. ക്ലയന്‍റിന്‍റെ ആവശ്യപ്രകാരം താൻ കേക്കിന് തീയിട്ടതാണെന്ന് ജൂലി വ്യക്തമാക്കി. വീഡിയോയിൽ അവർ ഇപ്രകാരം പറയുന്നു, "ജൊനാഥൻ, ഞാൻ 'ദി സ്വീറ്റ് ഹസിൽ' (The Sweet Hustle) ബേക്കറിയിലെ ജൂലിയാണ്. നിനക്ക് ജന്മദിനാശംസകൾ നേരുന്നു. ഇന്നത്തെ നിന്‍റെ പാർട്ടിക്ക് വേണ്ടി ഈ കേക്ക് ഉണ്ടാക്കാൻ എനിക്ക് നല്ല സന്തോഷമുണ്ടായിരുന്നു. പക്ഷേ, ഒരൊറ്റ കാര്യം മാത്രം... ജൊനാഥൻ, ചതിയന്മാരെ ഞങ്ങൾക്ക് ഒട്ടും ഇഷ്ടമല്ല. ഹേയ് സുഹൃത്തുക്കളെ, തന്‍റെ കാമുകന് വേണ്ടി വലിയൊരു കേക്ക് വാങ്ങാൻ വരാനിരുന്ന എന്‍റെ ക്ലയന്‍റ്, അവൻ അവളെ വഞ്ചിച്ച കാര്യം അന്നേ ദിവസം തന്നെയാണ് തിരിച്ചറിഞ്ഞത്,"

 

 

കത്തിപ്പടരുന്ന കേക്ക്

ഈ വാക്കുകൾക്ക് പിന്നാലെ കേക്കിലേക്ക് തീ പടരുകയും, ഐസിംഗ് തിളച്ചു മറിഞ്ഞ് കേക്ക് പൂർണ്ണമായും കരിഞ്ഞുപോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കൗതുകകരമായ കുറിപ്പുകളുമായി എത്തിയത്. "ഇതിന് മുൻപ് ഒരു കേക്ക് കത്തുന്നത് ഞാൻ കണ്ടിട്ടില്ല... ഇപ്പോൾ അതും കണ്ടു. ഇത് കാണാൻ നല്ല രസമുണ്ട്, ഇനിയും ഇതുപോലെ ചെയ്യൂ."എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. "ഈ കേക്ക് ശരിക്കും കിടുവായിരുന്നു, ഒപ്പം അത് കത്തുകയും ചെയ്തു! എനിക്കിത് ഒരുപാട് ഇഷ്ടപ്പെട്ടു." എന്നായിരുന്നു മറ്റൊരു കുറിപ്പ്.

PREV
Read more Articles on
click me!

Recommended Stories

1 മണിക്കൂർ മരംവെട്ടിന് കൂലി 43,000 രൂപ! കഴിവുണ്ടോ, കാശുമുണ്ട്; വീഡിയോയുമായി ഇന്ത്യൻ യുവാവ്
ഒഴുകിപ്പോകുന്ന കാറുകൾ, സർവത്ര വെള്ളക്കെട്ട്, ഇങ്ങനെ പോയാൽ എന്താവും അവസ്ഥ; ബെം​ഗളൂരുവിലെ ദൃശ്യങ്ങൾ വൈറൽ