ഹോളി ആഘോഷിക്കാനെത്തിയ നാല് വയസുകാരൻറെ മേൽ തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത; വീഡിയോ

Published : Mar 05, 2026, 12:20 PM IST
Grandmother pours boiling water on four-year-old boy

Synopsis

ഹോളി ആഘോഷത്തിനിടെ നിറം കലർത്തിയ വെള്ളം തന്‍റെ മേൽ തെറിപ്പിച്ച നാല് വയസുകാരനോട് മുത്തശ്ശി കൊടുംക്രൂരത കാട്ടി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന സംഭവത്തിൽ, മുത്തശ്ശി കുട്ടിയുടെ മേൽ തിളച്ച വെള്ളമൊഴിക്കുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്

 

ഹോളി ആഘോഷത്തിനിടെ തന്‍റെ മേൽ ചായമെറിഞ്ഞ നാല് വയസുകാരന്‍റെ മേലേച്ച് തളിച്ച വെള്ളമൊഴിച്ച് മുത്തശ്ശി. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലിയിൽ കോരാടിയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ദേശത്ത് തിളച്ച വെള്ളം വീണതിന് പിന്നാലെ നിലവിളിച്ച് ഓടുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ചൂട് വെള്ളം വീണ് പോള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ചൂട് വെള്ളമൊഴിച്ച് മുത്തശ്ശി

സിസിടിവി ദൃശ്യങ്ങളിൽ വീടിന് പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മുത്തശ്ശിയും മറ്റൊരു സ്ത്രീയും മുതിർന്ന ഒരു കുട്ടിയും മറ്റ് രണ്ട് പേരെയും കാണാം. വീട്ടിൽ നിന്നും നിറങ്ങൾ ചീറ്റിക്കുന്ന കളിപ്പാട്ടവുമായി എത്തിയ കുട്ടി മുത്തശ്ശിക്ക് നേരെ തന്‍റെ കളിപ്പാട്ടം നീട്ടുന്നു. മുത്തശ്ശി ഇത് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി നിറങ്ങൾ കലർത്തിയ വെള്ളം മുത്തശ്ശിക്ക് നേരെ ചീറ്റുന്നു. ഇതിൽ കുപിതയായ മുത്തശ്ശി പെട്ടെന്ന് തന്‍റെ കൈയിലിരുന്ന ബക്കറ്റിലുണ്ടായിരുന്ന ചൂട് വെള്ളം, എല്ലാവരും കാണ്‍കെ കുട്ടിയുടെ തലവഴി ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

 

 

 പിന്നാലെ നിലവിളിച്ച് കൊണ്ട് ഓടിയ കുട്ടിയെ വീട്ടിനുള്ളിൽ നിന്നും ഇറങ്ങിയെത്തിയ ആൾ എടുക്കുന്നു. ഇതിടെ സ്ത്രീ ബക്കറ്റിലുണ്ടായിരുന്ന തണുത്ത വെള്ളം കുട്ടിയുടെ ദേഹത്ത് ഒഴുക്കുന്നു. പിന്നാലെ മുത്തശ്ശി വന്ന് ബക്കറ്റിലുണ്ടായിരുന്ന ബാക്കി വെള്ളവും കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുന്നതും വീഡിയോയിൽ കാണാം.

45 ശതമാനം പൊള്ളൽ

ഓം ഹരിഷ് വാംഗെ എന്ന നാല് വയസുകാരനാണ് പൊള്ളലേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കുട്ടിയുടെ മുത്തശ്ശി സിന്ധു താക്കറെയാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. ചൂട് വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് അരയ്ക്ക താഴേക്ക് 45 ശതമാനം പൊള്ളലേറ്റെ കുട്ടിയെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ മുത്തശ്ശിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങൾ ഒഴിവാക്കുക'; പാരാഗ്ലൈഡിംഗിനിടെ മരത്തിലിടിച്ച് വീഴുന്ന വീഡിയോ
രണ്ട് ഇരട്ടി ശമ്പളം തരാന്ന് പറഞ്ഞാലും ഇനി കോർപ്പറേറ്റ് ജോലിക്കില്ല; 5 കാരണങ്ങൾ നിരത്തിയ യുവതിയുടെ വീഡിയോ വൈറൽ