
അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ട്രെയിനിൽ നിന്നുള്ള രംഗമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു ട്രെയിനിൽ സാധാരണയായി തുടങ്ങിയ ഒരു യാത്ര ഒരു മ്യൂസിക് കൺസേർട്ട് ആയി മാറിയത് എങ്ങനെയാണ് എന്നാണ്. ഇന്ത്യൻ ബാൻഡായ സ്റ്റോൺ കീസ് (Stone Keys) ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ നിന്നും ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇത് സംഭവിച്ചത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
വീഡിയോ പങ്കുവെച്ചുകൊണ്ട്, ഒരു സാധാരണ യാത്ര പെട്ടെന്ന് എങ്ങനെയാണ് ഒരു മിനി കൺസേർട്ട് ആയി മാറിയത് എന്ന് സ്റ്റോൺ കീസ് പറയുന്നു. അഹമ്മദാബാദിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്കിടെ, യാതൊരു തയ്യാറെടുപ്പുമില്ലാതെ ട്രെയിനിൽ പെർഫോം ചെയ്യുകയും അതിന് പിന്നാലെ സന്തോഷകരമായ അന്തരീക്ഷമുണ്ടാവുകയും ചെയ്തുവെന്നും അവർ പറയുന്നു. അഹമ്മദാബാദിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര, 'അതെ, ഞങ്ങൾ ട്രെയിനിൽ ഒരു ശരിക്കും വൈബുണ്ടാക്കി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ ബാൻഡിന്റെ മ്യൂസിക് ആളുകൾ ആസ്വദിക്കുന്നത് കാണാം. ഒപ്പം പലരും തങ്ങളുടെ ഫോണിൽ ഇത് പകർത്തുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ കൂടെ പാടുന്നതും വീഡിയോയിൽ കാണാം. എന്തായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. മിക്കവരും വീഡിയോയും പെർഫോമൻസും മനോഹരമാണ് എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. 'എല്ലാവരേയും ഒരുമിപ്പിക്കുന്ന ലോകഭാഷയാണ് സംഗീതം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഈ യാത്ര ട്രെയിനിലുണ്ടായിരുന്നവർക്ക് ഒരു വേറിട്ട അനുഭവം തന്നെ ആയിരിക്കും എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്.