
തിരക്കേറിയൊരു ലോകത്താണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. സാമ്പത്തിക ബാധ്യത ഏറിവരുന്ന കാലത്ത് കുടുംബത്തിലെ അച്ഛനുമമ്മയും ജോലിക്ക് പേകാന്‍ നിർബന്ധിതരാകുന്ന അവസ്ഥ. എന്നാല്‍, ഇത്തരം സന്ദർഭങ്ങളില്‍ വീട്ടിലെ കൊച്ച് കുട്ടികളെന്ത് ചെയ്യും? അവരെ ഡേ കെയറിലോ എൽകെജി, പ്രീ സ്കൂൾ എന്നീ പേരുകളിൽ വിളിക്കുന്ന സ്ഥാപനങ്ങളിലേക്ക് അയക്കും. അവിടെ അവരുടെ അവസ്ഥയെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു അവസ്ഥ ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
സൂരജ് കുമാർ എന്ന എക്സ് ഹാന്‍ലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഇരുമ്പഴികൾക്ക് അപ്പുറത്ത് നിന്നും വീട്ടില്‍ പോകണം അമ്മയെ കാണണെന്ന് പറഞ്ഞ് കണ്ണുനിറയുന്ന രണ്ട് കുരുന്നുകളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്നു. ഈ സമയം ടീച്ചർ അവരുടോ അമ്മയുടെ നമ്പർ തരൂ വിളിക്കാമെന്ന് പറയുമ്പോൾ അത് ഫോണ്‍ നമ്പറാണെന്ന് പോലും തിരിച്ചറിയാതെ കുട്ടികൾ വാവിട്ട് കരയുന്നതും വീഡിയോയില്‍ കാണാം.
കുട്ടികളുടെ വൈകാരികമായ വീഡിയോ സമൂഹ മാധ്യമ കാഴ്ചക്കാരെഴുയും സങ്കടപ്പെടുത്തി. പിന്നാലെ നിരവധി പേരാണ് കുട്ടികളെ അവരുടെ അമ്മയുടെ അടുത്തെത്തിക്കൂവെന്ന് ആവശ്യപ്പെട്ടത്. ഇതിനകം ഒന്നേകാൽ ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പുതിയ തലമുറയ്ക്ക് അവരുടെ നിഷ്ക്കളങ്കമായ ബാല്യം നഷ്ടപ്പെട്ടെന്നും അത് ഇതുപോലെ ഇരുമ്പഴികൾക്ക് അകത്താണെന്നും ഒരു കാഴ്ചക്കാരന്‍ എഴുതി. കുട്ടികൾ അമ്മയുടെ മടിയിൽ കിടന്ന് പാൽ കുടിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവരെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. ഇത് വിദ്യാഭ്യാസമല്ലെന്നും മറിച്ച് ബാല്യകാല നിഷ്കളങ്കതയുടെ മോഷണമാണെന്നുമായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് സൂരജ് കുമാർ ബൗദ്ധ് കുറിച്ചത്. ഈ പ്രായത്തിലുള്ള കുട്ടികൾ അവരുടെ അച്ഛനമ്മമാരോടും മുത്തച്ഛൻമാരോടുമൊപ്പമാണ് ഇരിക്കേണ്ടതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ ഹൃദയഭേദകമായ കാര്യമെന്നായിരുന്നു കുറിച്ചത്.