കാഴ്ചയില്ല, റോഡ് മുറിച്ചുകടക്കാനാവാതെ ദമ്പതികളും കുഞ്ഞും, കണ്ടുനിന്ന യുവാവ് ചെയ്തത്, കയ്യടിച്ച് സോഷ്യൽ മീ‍ഡിയ

Published : Feb 03, 2026, 04:59 PM IST
viral video

Synopsis

തിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാഴ്ചയില്ലാത്ത ദമ്പതികളും കുഞ്ഞും. ഇത് കണ്ടപ്പോള്‍ മുഹമ്മദ് സൽമാൻ എന്ന യുവാവ് സഹായത്തിനെത്തിയ വീഡിയോയാണ് വൈറലായി മാറുന്നത്. അവർക്ക് പോകാനായി ഓട്ടോറിക്ഷ വിളിച്ച് യാത്രാക്കൂലി മുഴുവൻ നൽകുകയായിരുന്നു യുവാവ്.

മനുഷ്യത്വമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം. ഭൂമിയിലെ പ്രശ്നങ്ങളിൽ മുക്കാൽപങ്കും പരിഹരിക്കണമെങ്കിൽ അത് മതിയാവും. മനുഷ്യത്വത്തിന്റെയും സഹജീവിയെ സ്നേഹത്തോടെയും കരുതലോടെയും കാണേണ്ടുന്നതിന്റെ പ്രാധാന്യം മനസിലാക്കാനുമാവുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇതും. കാഴ്ചയ്ക്ക് പ്രശ്നമുള്ള ദമ്പതികളും അവരുടെ കുട്ടിയും തിരക്കേറിയ റോഡരികിൽ കുടുങ്ങിക്കിടക്കുന്നതും ബസിൽ കയറാൻ പാടുപെടുന്നതുമാണ് വൈറലായിരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത്.

ഇവർക്ക് ഈ തിരക്കിൽ കൂടി റോഡ് മുറിച്ചു കടക്കാൻ സാധിക്കാതെ കഷ്ടപ്പെടുന്നത് കാണാം. പിന്നാലെ, മുഹമ്മദ് സൽമാൻ എന്ന യുവാവ് ഈ ദമ്പതികളെയും കുട്ടിയേയും സഹായിക്കാനായി എത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. 'നിങ്ങൾക്ക് എങ്ങോട്ടെങ്കിലും പോകണ്ടതുണ്ടോ' എന്നാണ് സൽമാൻ അവരോട് ചോദിക്കുന്നത്. 'വേണം, ഞങ്ങൾക്ക് ഒരു ബസ് കയറണം' എന്നാണ് മറുപടി. കാശ്മീരി ഗേറ്റിനടുത്തുള്ള ആശ്രമം സന്ദർശിക്കാൻ ദമ്പതികൾക്ക് ആഗ്രഹമുണ്ടെന്ന് അറിഞ്ഞപ്പോൾ, സൽമാൻ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വിളിക്കുകയാണ് ചെയ്തത്. യാത്രാക്കൂലി തങ്ങൾക്ക് താങ്ങാൻ സാധിക്കില്ല എന്ന് ആ മനുഷ്യൻ പറയുന്നതും മടിച്ചു നിൽക്കുന്നതും കാണാം. ആ സമയത്ത് സൽമാൻ അയാളെ ആശ്വസിപ്പിക്കുകയും യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഡ്രൈവർക്ക് യാത്രാക്കൂലി മുഴുവൻ നൽകുകയും ചെയ്തു.

 

 

തന്റെ ജീവിതത്തെ കുറിച്ച് പരാതി പറഞ്ഞതിന് തന്നോട് ക്ഷമിക്കൂ ദൈവമേ എന്ന് ഇവരുടെ അവസ്ഥ കണ്ടപ്പോൾ സൽമാൻ പറയുന്നതായി ക്യാപ്ഷനിൽ കാണാം. 1.2 മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'ആവശ്യമുള്ളവരെ സഹായിക്കുന്നതിന് നിന്നെ ദൈവം അനു​ഗ്രഹിക്കട്ടെ മകനേ' എന്നാണ് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. അനേകങ്ങൾ സമാനമായ കമന്റുകൾ നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പിതാവും ഇതേ വിമാനത്തിലുണ്ട്, അദ്ദേഹം മുന്‍ നാവിക സേനാ മേധാവി, അതിവൈകാരികം അഭിമാനം ക്യാപ്റ്റന്റെ അനൗണ്‍സ്മെന്‍റ്
'ഇന്ത്യയിൽ ഇന്ന് തൊഴിൽ സ്ഥിരതയെന്നത് ഒരു മിഥ്യ'; യുവാവിന്‍റെ വീഡിയോ വൈറൽ