അയ്യോ വീഴല്ലേ വീഴല്ലേ, വീഴാന്‍ പോകുന്ന നായയെ രക്ഷിക്കുന്ന മനുഷ്യന്‍, മനം കവര്‍ന്ന് വീഡിയോ

Published : Aug 29, 2021, 01:39 PM IST
അയ്യോ വീഴല്ലേ വീഴല്ലേ, വീഴാന്‍ പോകുന്ന നായയെ രക്ഷിക്കുന്ന മനുഷ്യന്‍, മനം കവര്‍ന്ന് വീഡിയോ

Synopsis

'ഒരു പാറക്കെട്ടിൽ നിന്ന് വീഴാനായ തന്റെ നായയെ രക്ഷിക്കുന്ന ഡാഡ്' പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുന്നു. ഒരു പാറയുടെ അരികിൽ നിൽക്കുന്ന മനുഷ്യനെയും നായയെയും വീഡിയോയില്‍ കാണാം.

മൃഗങ്ങളുടെ പലതരം വീഡിയോ എളുപ്പം വൈറലാവാറുണ്ട്. എന്നാല്‍, ഇത് വീഴാന്‍ പോകുന്ന ഒരു നായയെ സമയോചിതമായി സഹായിച്ച ഒരു മനുഷ്യന്‍റെ വീഡിയോ ആണ്. റെഡ്ഡിറ്റിലാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ മനം കവര്‍ന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. 

'ഒരു പാറക്കെട്ടിൽ നിന്ന് വീഴാനായ തന്റെ നായയെ രക്ഷിക്കുന്ന ഡാഡ്' പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറയുന്നു. ഒരു പാറയുടെ അരികിൽ നിൽക്കുന്ന മനുഷ്യനെയും നായയെയും വീഡിയോയില്‍ കാണാം. നിമിഷങ്ങൾക്കുള്ളിൽ, നായയുടെ ബാലൻസ് നഷ്ടപ്പെടുകയും ഉരുളാൻ തുടങ്ങുകയും ചെയ്യുന്നു. ആ നിമിഷത്തിലാണ്, അദ്ദേഹം വേഗം നായയെ വീഴാതെ രക്ഷിക്കുകയും ചെയ്യുന്നത്. 

പോസ്റ്റ് ചെയ്തതിനു ശേഷം, വീഡിയോ ഏകദേശം 14,000 അപ്വോട്ടുകള്‍ നേടി. നായയെ രക്ഷിച്ചതിന് പലരും ആ മനുഷ്യനെ അഭിനന്ദിച്ചു. 

വീഡിയോ കാണാം: 


 

PREV
click me!

Recommended Stories

യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം