വായിൽ കടിച്ചുപിടിച്ച മാംസക്കഷ്‍ണവുമായി മുതലയ്‍ക്കരികിലേക്ക്, ഇയാൾക്ക് ഭ്രാന്താണോ എന്ന് കാഴ്ച്ചക്കാർ

Published : Sep 19, 2023, 07:36 PM IST
വായിൽ കടിച്ചുപിടിച്ച മാംസക്കഷ്‍ണവുമായി മുതലയ്‍ക്കരികിലേക്ക്, ഇയാൾക്ക് ഭ്രാന്താണോ എന്ന് കാഴ്ച്ചക്കാർ

Synopsis

വളരെ പെട്ടെന്ന് തന്നെ നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതുപോലെ, അനേകം പേർ ഇതുമായി ബന്ധപ്പെട്ട് കമന്റുകളും ചെയ്തു.

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. മുതലകളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. 

എന്തൊക്കെ പറഞ്ഞാലും ജീവനുള്ള മുതലകളുടെ അടുത്ത് പോവുക എന്നത് മിക്ക ആളുകളെയും സംബന്ധിച്ച് ഭയമുള്ള കാര്യം തന്നെയാണ്. എന്നാൽ, ജീവൻ പണയപ്പെടുത്തിയും ഇതൊന്നും ​ഗൗനിക്കാതെയും അത് ചെയ്യുന്നവരും ഏറെയാണ് അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും നാം കാണാറുണ്ട്. 

X (ട്വിറ്റർ) -ലാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അങ്ങേയറ്റം അപകടകരം എന്ന് തോന്നുന്നതാണ് വീഡിയോ. അതിൽ ഒരാൾ തന്റെ വായിൽ ഒരു മാംസക്കഷ്ണം കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. 

അത് പിടിച്ചെടുക്കാൻ മുതലയും ശ്രമിക്കുന്നുണ്ട്. എന്നാൽ, ആ സമയത്ത് അയാൾ പിന്തിരിയും. മുതല പിന്നെയും പിന്നെയും മാംസക്കഷ്ണത്തിന് വേണ്ടി ശ്രമിക്കുകയും വീണ്ടും വീണ്ടും ഇയാൾ മുതലയെ പറ്റിക്കുകയും ചെയ്യുകയാണ്. 

മുതലയും വീണ്ടും വീണ്ടും മാംസക്കഷ്ണത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. എന്നാൽ, അവസാനം അയാൾ തന്നെ ആ മാംസക്കഷ്ണം മുതലയ്ക്ക് കൊടുക്കുന്നതും വീഡിയോയിൽ കാണാം. MadVids എന്ന X (ട്വിറ്റർ) -അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

 

വളരെ പെട്ടെന്ന് തന്നെ നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അതുപോലെ, അനേകം പേർ ഇതുമായി ബന്ധപ്പെട്ട് കമന്റുകളും ചെയ്തു. മനുഷ്യർ ചിലപ്പോൾ അവരുടെ ജീവിതം വച്ചാണ് കളിക്കുന്നത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. നിരവധിപ്പേർ സമാനമായ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

നേരത്തെയും സമാനമായ പല വീഡിയോകളും വൈറലായിട്ടുണ്ട്. അതിൽ ഒരു വീഡിയോയിൽ ഒരാൾ ഒരു മുതലയുടെ പുറത്തിരുന്ന് അതിന് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും