സമയം രാത്രി 12.15, ബൈക്ക് നിർത്തി ലാപ്‍ടോപ്പിൽ ജോലി ചെയ്യുന്ന യുവാവ്, വൈറലായി വീഡിയോ

Published : Apr 08, 2026, 07:55 AM IST
viral video

Synopsis

ബെംഗളൂരുവിൽ നിന്നും അർദ്ധരാത്രിയിൽ ബൈക്കിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിൻ്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോർപ്പറേറ്റ് രംഗത്തെ അമിത ജോലിഭാരത്തെ കുറിച്ചാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്. 

ബെം​ഗളൂരുവിൽ നിന്നുള്ള വിചിത്രവും അപൂർവവുമായ പല കാഴ്ചകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. അർദ്ധരാത്രിയിൽ ബൈക്കിലിരുന്ന് ജോലി ചെയ്യുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രാത്രി 12:15 -ന് തിരക്കേറിയ റോഡിൽ ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വെച്ചുകൊണ്ടാണ് യുവാവ് ജോലി ചെയ്യുന്നത്. അതേസമയം, കോർപ്പറേറ്റ് രം​ഗത്തെ ജോലികളുടെ അമിതഭാരമാണ് ഇത് കാണിക്കുന്നത് എന്ന നിലയിലുള്ള ചർച്ചകളും ഉയർന്നു കഴിഞ്ഞു.

'രാത്രി 12 മണിക്ക് ബൈക്കിലിരുന്ന് പ്രണയിക്കുകയല്ല, ലാപ്ടോപ്പിൽ ഫിനാൻസ് കാര്യങ്ങൾ നോക്കുകയാണ്' എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പകർത്തുന്നയാൾ യുവാവിനോട് സംസാരിക്കുന്നതും കാണാം. എന്നാൽ, ഒരു ചിരി മാത്രമാണ് യുവാവിന്റെ മറുപടി. ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ യുവാവ് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന്റെ നേർചിത്രമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. 'ഇതാണ് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന്റെ അവസ്ഥ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'കഴിഞ്ഞ ആഴ്ച ഞാനും ഇതേ സാഹചര്യത്തിലായിരുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'സഹോദരാ, ദയവായി വീട്ടിൽ പോയി ഉറങ്ങൂ' എന്ന ഉപദേശങ്ങളും വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ കുറിച്ചിട്ടുണ്ട്.

 

 

യാത്രയ്ക്കിടയിൽ ജോലി ചെയ്യുന്ന വീഡിയോകൾ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻപ് ബൈക്കിന് പിന്നിലിരുന്ന് ലാപ്ടോപ്പ് ഉപയോഗിക്കുന്ന യുവതിയുടെ വീഡിയോയും ഇതുപോലെ വൈറലായി മാറിയിരുന്നു. ഇന്ത്യയിലെ വർക്ക് ലൈഫ് ബാലൻസ് എത്രത്തോളം പരിതാപകരമാണ് എന്നതാണ് ഇതുപോലെയുള്ള കാഴ്ചകൾ തെളിയിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഇത് നമ്മുടെ യുദ്ധമല്ല, സമാധാനം വേണം വീട്ടിൽ പോകണം'; കണ്ണീർ വീഴ്ത്തി യുഎസ് സൈനിക, വീഡിയോ വ്യാജമെന്ന്
മുട്ടനാടുകളെ പോലെ പരസ്പരം കൂട്ടിയിടിച്ച് എസ്‍യുവികൾ; സുഹൃത്തുക്കൾ തമ്മിലുള്ള പോര് റോഡിലേക്ക് നീണ്ടപ്പോൾ, വീഡിയോ