മോതിരം പോയി, തിരച്ചിലോട് തിരച്ചിൽ, പിന്നീട് സംഭവിച്ചത്; 'മുംബൈ ഇന്ത്യൻസിന് ഒരേസമയം രണ്ട് വിജയ'മെന്ന് നെറ്റിസൺസ്

Published : Mar 30, 2026, 05:12 PM IST
viral video

Synopsis

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ നടന്ന നാടകീയമായ ഒരു പ്രൊപ്പോസലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഗാലറിയിൽ മറ്റൊരു കാഴ്ച കൂടി അരങ്ങേറി. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുംബൈ ഇന്ത്യൻസ് ആരാധകനായ യുവാവ് തന്റെ കാമുകിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനിടെയുണ്ടായ അബദ്ധവും, തുടർന്നുണ്ടായ ആഹ്ലാദനിമിഷങ്ങളുമാണ് വീഡിയോയിൽ കാണുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യൻസ് ജേഴ്സി ധരിച്ച ഒരു യുവാവ്, കെകെആർ ജേഴ്സിയണിഞ്ഞ തന്റെ കാമുകിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പ്രണയാഭ്യർത്ഥന നടത്താൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, ആ ആവേശത്തിനിടയിൽ യുവാവിന്റെ കയ്യിൽ നിന്നും മോതിരം താഴെപ്പോയി. ഇതോടെ ആകപ്പാടെ അന്തരീക്ഷം പരിഭ്രമത്തിലേക്ക് മാറി. മോതിരം കണ്ടെത്താനായി ഗാലറിയിലുണ്ടായിരുന്ന മറ്റ് ആരാധകരും ഒപ്പം ചേർന്ന് തിരച്ചിലോട് തിരച്ചിലായിരുന്നു പിന്നീട്.

 

 

ഭാഗ്യവശാൽ, അധികം വൈകാതെ തന്നെ കൂട്ടത്തിലൊരാൾക്ക് മോതിരം കിട്ടി. തുടർന്ന് ഒട്ടും സമയം കളയാതെ യുവാവ് വീണ്ടും മുട്ടുകുത്തി നിന്ന് പ്രണയാഭ്യർത്ഥന നടത്തി. യുവതിയാവട്ടെ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു. ചുറ്റുമുള്ള കാണികളും വളരെ ആവേശത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 'രോഹിത് ശർമ്മയുടെ കടുത്ത ആരാധകനായത് കൊണ്ടാവാം അബദ്ധം പറ്റിയത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'മുംബൈ ഇന്ത്യൻസ് ഇന്ന് ഒരേസമയം രണ്ട് വിജയം നേടി' എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുന്നവരാണ് ഇരുവരും എന്നതിനാൽ 'മുംബൈ നൈറ്റ് റൈഡേഴ്സ്' എന്ന് ഇവരെ വിശേഷിപ്പിച്ചവരും കുറവല്ല.

 

PREV
Read more Articles on
click me!

Recommended Stories

അലക്കാൻ മത്രമല്ല, തുണി മടക്കാനും യന്ത്രം റെഡി; സ്കൂൾ വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം വൈറൽ
ആരും പ്രതീക്ഷിച്ച് കാണില്ല, വിദ്യാർത്ഥികൾ നോക്കിനിൽക്കെ സദസിനെ ഇളക്കിമറിച്ച് പ്രൊഫസർ, വീഡിയോ കാണൂ