മിസ് ചെയ്യുന്നത് ഇന്ത്യയെ അല്ല, ആ മുറിയേയും ആറുപേരെയും; കാനഡയിൽ നിന്നും ഇന്ത്യക്കാരി

Published : Sep 07, 2026, 01:11 PM IST
viral video

Synopsis

കാനഡയിലും നാടൻ ഭക്ഷണങ്ങളും ദീപാവലി ആഘോഷങ്ങളുമൊക്കെ നടത്താമെങ്കിലും അതൊന്നും വീടിന്റേതായ ഫീൽ നൽകുന്നില്ലെന്നാണ് മാനിയ പറയുന്നത്. 'ഒന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യത്തെയല്ല ഞാൻ മിസ്സ് ചെയ്യുന്നത്. ആറു പേരെയും ഒരു പ്രത്യേക മുറിയെയുമാണ്' എന്നാണ് മാനിയ പറയുന്നത്.

ഇന്ത്യയിൽ നിന്നും മാറി വേറെ എവിടെയെങ്കിലും ജീവിക്കേണ്ടി വരുമ്പോൾ നമുക്ക് നമ്മുടെ നാടിനെ മിസ് ചെയ്യാറുണ്ട്. എന്നാൽ, ഇന്ത്യ വിട്ട് പോയപ്പോൾ തനിക്ക് രാജ്യത്തെയല്ല, മറിച്ച് വീടിനെയും കുടുംബത്തെയുമാണ് മിസ്സ് ചെയ്യുന്നതെന്ന് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ യുവതി. ആറു പേരെയും ഒരു പ്രത്യേക മുറിയെയും മാത്രമാണ് തനിക്ക് ഓർമ്മ വരുന്നത് എന്നാണ് മാനിയ എന്ന യുവതി ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നത്.

താൻ ഇന്ത്യയെ മിസ്സ് ചെയ്യുന്നില്ല, അതുകേൾക്കുമ്പോൾ എങ്ങനെ തോന്നിയേക്കാമെന്ന് തനിക്കറിയാം. കാനഡയിലും നാടൻ ഭക്ഷണങ്ങളും ദീപാവലി ആഘോഷങ്ങളുമൊക്കെ നടത്താമെങ്കിലും അതൊന്നും വീടിന്റേതായ ഫീൽ നൽകുന്നില്ലെന്നാണ് മാനിയ പറയുന്നത്. 'ഒന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യത്തെയല്ല ഞാൻ മിസ്സ് ചെയ്യുന്നത്. ആറു പേരെയും ഒരു പ്രത്യേക മുറിയെയുമാണ്' എന്നാണ് മാനിയ പറയുന്നത്.

രാവിലെ 11 മണിക്ക് അമ്മയുടെ അടുക്കളയിൽ പറാത്ത ഉണ്ടാക്കുന്നത് കാത്തിരിക്കുന്നതും, അച്ഛൻ പത്രത്തിന്റെ താളുകൾ മറിക്കുന്ന ശബ്ദവും താൻ ഒത്തിരി മിസ്സ് ചെയ്യുന്നു. സൗത്ത് ഹാംപ്റ്റൻ സർവ്വകലാശാലയിലെ ഗവേഷണങ്ങളും ഈ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. നാം ഒരു സ്ഥലത്തെയല്ല, മറിച്ച് ആ മനുഷ്യർക്കൊപ്പമുള്ള ആ പ്രത്യേക മുറിയുടെ അനുഭവത്തെയുമാണ് മിസ്സ് ചെയ്യുന്നത്. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ ഷോപ്പിംഗിനും ബന്ധുവീടുകൾ സന്ദർശിക്കാനും സമയം കളയില്ല. അമ്മ അനുവദിക്കുന്നത്രയും നേരം ആ അടുക്കളയിൽ തന്നെ ഇരിക്കുമെന്നുമാണ് അവർ പറയുന്നത്.

ഇന്ത്യയെ കാനഡയുമായി താരതമ്യം ചെയ്യാനല്ല, തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുക മാത്രമാണ് വീഡിയോയുടെ ലക്ഷ്യമെന്നും മാനിയ പറഞ്ഞു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. അതിൽ മാനിയയെ അനുകൂലിച്ചവരും ഇന്ത്യയെ മൊത്തത്തിൽ മിസ് ചെയ്യുന്നു എന്ന് പറഞ്ഞവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

കോടികൾ വിലയുള്ള ഫ്ലാറ്റ്, പക്ഷേ, പുറത്തിറങ്ങണമെങ്കിൽ ചെളിക്കുളം നീന്തണം; വീഡിയോ
‘ബൈ പപ്പാ ബൈ’; അവസാനമായി അച്ഛനെ വിളിച്ച് അവൾ പറഞ്ഞു, പിന്നാലെ ചെനാബ് നദിയിലേക്ക് ചാടി 21 -കാരി