‘ബൈ ബൈ പപ്പാ’; അവസാനമായി അച്ഛനെ വിളിച്ച് അവൾ പറഞ്ഞു, പിന്നാലെ ചെനാബ് നദിയിലേക്ക് ചാടി 21 -കാരി

Published : Sep 06, 2026, 09:36 PM IST
Woman Jumps Into Chenab River

Synopsis

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ 21-കാരിയായ യുവതി ചെനാബ് നദിയിലേക്ക് ചാടി. പിതാവുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു സംഭവം. പോലീസ്, എസ്ഡിആർഎഫ്, സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും യുവതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മ്മു കശ്മീരിലെ ഡോഡ ജില്ലയിൽ 21 -കാരിയായ യുവതി ചെനാബ് നദിയിലേക്ക് ചാടിയതായി റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയോടെ പ്രേംനഗറിന് സമീപമുള്ള ശിവ ദാൽ പാലത്തിലാണ് സംഭവം നടന്നത്. യുവതിയെ കണ്ടെത്തുന്നതിനായി പൊലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

“ബൈ ബൈ, പപ്പാ”

പായൽ ദേവി എന്ന 21 -കാരിയാണ് നദിയിലേക്ക് ചാടിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് മുമ്പ് യുവതി പിതാവ് കൃഷ്ണ ലാലുമായി ഫോണിൽ സംസാരിച്ചിരുന്നു. “ഇത് എന്‍റെ ജീവിതമാണ്” എന്ന് പറഞ്ഞതിന് പിന്നാലെ “ബൈ ബൈ, പപ്പാ” എന്നും പറഞ്ഞതായി പിതാവ് പൊലീസിനോട് പറഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഫോൺ സംഭാഷണം അവസാനിക്കുകയും യുവതി നദിയിലേക്ക് ചാടുകയുമായിരുന്നു. സംഭവത്തിന് മുമ്പ് യുവതി ഒരു മേളയിൽ പോയിരുന്നതായും പിന്നീട് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കാണാൻ പോകുകയാണെന്ന് പിതാവിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഡോക്ടറെ കാണാൻ കഴിയാതെ മടങ്ങുന്നതിനിടെ മറ്റൊരാളോടൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തതായും തുടർന്ന് മകൾ നദിയുടെ ഭാഗത്തേക്ക് ഓടിപ്പോയതായി ഒരാൾ പിതാവിനെ അറിയിച്ചതായും പറയുന്നു. അതേസമയം യുവതി നദിയിലേക്ക് ചാടാനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കാരണം വ്യക്തമല്ല,

യുവതി പാലത്തിൽ നിൽക്കുന്നതും ചിലർ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. കേസെടുത്ത പോലീസ് സംഭവത്തിന്‍റെ മുഴുവൻ സാഹചര്യവും പരിശോധിച്ച് വരികയാണെന്ന് അറിയിച്ചു. അതേസമയം ചെനാബ് നദിയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നു. പ്രത്യേക ഉപകരണങ്ങളും പരിശീലനം നേടിയ രക്ഷാപ്രവർത്തകരെയും ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. സുരക്ഷാ കാരണങ്ങളാൽ നദിയിൽ ബോട്ടുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

അമേരിക്കയിൽ മെഹന്ദിയിടാൻ മണിക്കൂറിന് ₹9,500; ഇന്ത്യൻ എൻജിനീയറുടെ ‘സൈഡ് ഗിഗ്’വൈറൽ, വീഡിയോ
പട്ടായയിലെ ലൈംഗിക കേന്ദ്രങ്ങളിൽ റൈഡ്, യുഎസ് നാവികർക്ക് രാത്രി നിയന്ത്രണം, വിലക്ക്; വീഡിയോ