കോടികൾ വിലയുള്ള ഫ്ലാറ്റ്, പക്ഷേ, പുറത്തിറങ്ങണമെങ്കിൽ ചെളിക്കുളം നീന്തണം; വീഡിയോ

Published : Sep 07, 2026, 11:22 AM IST
viral video

Synopsis

ഇന്ത്യയിലെ വലിയ വലിയ ന​ഗരങ്ങളിലെല്ലാം കോടികളാണ് ഫ്ലാറ്റിന് വില. എന്നാൽ, പലയിടങ്ങളിലും അതുപോലെ അടിസ്ഥാന സൗകര്യ വികസനങ്ങളൊന്നും തന്നെയുണ്ടാകുന്നില്ല. ഇതുപോലെ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം.

കോടികൾ വില വരുന്ന ആഡംബര ഫ്ലാറ്റ്. എന്നാൽ, അതിന്റെ പുറത്തുള്ള അവസ്ഥയോ? അങ്ങേയറ്റം ശോചനീയം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഈ യുവതി സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കോടികൾ മുടക്കി വാങ്ങിയ ഈ ഫ്ലാറ്റുകളിലേക്ക് കയറണമെങ്കിൽ ദിവസവും ചെളിയിലൂടെയും വെള്ളക്കെട്ടിലൂടെയും നടക്കേണ്ടി വരും. നിധി സിംഗ് എന്ന യുവതിയാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

'ഇതൊരു ഹൈ-റൈസ് സൊസൈറ്റിയാണ്. ഇവിടെ ഒരു ഫ്ലാറ്റിന് പോലും വില 1 കോടി രൂപയ്ക്ക് മുകളിലാണ്. ഇതിന് പിന്നിൽ കാണുന്ന പുതിയ കെട്ടിടവും 30 നിലകളുള്ളതാണ്. എവിടെ നോക്കിയാലും ഉയരമുള്ള കെട്ടിടങ്ങൾ മാത്രം. എന്നാൽ, ഇതാണ് ഞങ്ങളുടെ എൻട്രൻസിന്റെ അവസ്ഥ. ചെളിയിലും വെള്ളത്തിലും ചവിട്ടാതെ ഞങ്ങൾക്ക് സൊസൈറ്റിക്കുള്ളിൽ പ്രവേശിക്കാൻ കഴിയില്ല. ഇതിനായി ഞങ്ങൾ 1.25 കോടിയും 1.5 കോടി രൂപയും മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്' വീഡിയോയിൽ നിധി സിംഗ് പറയുന്നു.

നിരവധി ബഹുനില കെട്ടിടങ്ങൾ വീഡിയോയിൽ കാണാം. ഒപ്പം വെള്ളക്കെട്ടും ചെളിയും നിറഞ്ഞ അതിന്റെ മുൻവശവും വീഡിയോയിൽ കാണാൻ കഴിയും. 'വലിയ ചെലവ്, എന്നാൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ വലിയ വലിയ ന​ഗരങ്ങളിലെല്ലാം കോടികളാണ് ഫ്ലാറ്റിന് വില. എന്നാൽ, പലയിടങ്ങളിലും അതുപോലെ അടിസ്ഥാന സൗകര്യ വികസനങ്ങളൊന്നും തന്നെയുണ്ടാകുന്നില്ല. ഇതുപോലെ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കോടികളുടെ ഫ്ലാറ്റാണെങ്കിലും പുറത്ത് ആകെ ദുരിതമാണ് എന്നാണ് പലരും പറഞ്ഞത്. ​ഗുരു​ഗ്രാമിൽ നിന്നും സമാനമായ രീതിയിൽ നേരത്തെ വീഡിയോ വൈറലായി മാറിയിരുന്നു. കോടികളുടെ ഫ്ലാറ്റാണെങ്കിലും പുറത്ത് റോഡിൽ വെള്ളക്കെട്ടാണ് എന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളാണ് ശ്രദ്ധിക്കപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

‘ബൈ പപ്പാ ബൈ’; അവസാനമായി അച്ഛനെ വിളിച്ച് അവൾ പറഞ്ഞു, പിന്നാലെ ചെനാബ് നദിയിലേക്ക് ചാടി 21 -കാരി
അമേരിക്കയിൽ മെഹന്ദിയിടാൻ മണിക്കൂറിന് ₹9,500; ഇന്ത്യൻ എൻജിനീയറുടെ ‘സൈഡ് ഗിഗ്’വൈറൽ, വീഡിയോ