'അവള്‍, അവന്‍റെ രണ്ടാനമ്മയാകും...'; ആദ്യമായി അനുജനെ കാണുന്ന 10 വയസുകാരിയുടെ സന്തോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Published : Mar 19, 2024, 08:29 AM IST
'അവള്‍, അവന്‍റെ രണ്ടാനമ്മയാകും...'; ആദ്യമായി അനുജനെ കാണുന്ന 10 വയസുകാരിയുടെ സന്തോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Synopsis

വാക്കുകള്‍ക്ക് അതീതമായ അവളുടെ സന്തോഷം ആ കുഞ്ഞുമുഖത്ത് വ്യക്തമായിരുന്നു. വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. 


ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും ബ്ലോഗര്‍ ദമ്പതികളുമായ @i_manjarichauhan തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ മകളുടെ ഒരു വീഡിയോ പങ്കുവച്ചു. പത്ത് വയസുകാരിയായ മകള്‍ ആദ്യമായി തന്‍റെ കുഞ്ഞനുജനെ കാണുന്നതായിരുന്നു. അത്. ആശുപത്രിയിലെ തൊട്ടിലില്‍ നിന്നും അച്ഛന്‍ കൈകുഞ്ഞിനെ കുഞ്ഞു ചേച്ചിക്ക് കാണിച്ച് കൊടുക്കുമ്പോള്‍ അവള്‍ അത്ഭുതത്തോടെ വാപൊത്തി പിടിക്കുന്നു. കുഞ്ഞിനെ ഇരുകൈകള്‍ കൊണ്ടും ഏറ്റുവാങ്ങാനായി അവള്‍ തന്‍റെ കുഞ്ഞുക്കൈകള്‍ നീട്ടുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 

'പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, ആദ്യമായി തന്‍റെ സഹോദരനെ കാണുമ്പോള്‍ എന്‍റെ മകളുടെ ആദ്യ പ്രതികരണം.' എന്ന കുറിപ്പോടെയാണ് i_manjarichauhan വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ചേച്ചിയുടെ സന്തോഷം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. കുട്ടിയുടെ നിഷ്ക്കളങ്കമായ സ്നേഹപ്രകടനം ആരുടെയും ഹൃദയത്തെ തൊടുന്നതായിരുന്നു. വാക്കുകള്‍ക്ക് അതീതമായ അവളുടെ സന്തോഷം ആ കുഞ്ഞുമുഖത്ത് വ്യക്തമായിരുന്നു. വീഡിയോ ഇതിനകം ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. 

യാത്ര തുടങ്ങുമ്പോള്‍ ചാർജ്ജ് 359 രൂപ, അവസാനിച്ചപ്പോള്‍ 1,334 രൂപ; ഊബറിന് എട്ടിന്‍റെ പണി കൊടുത്ത് കോടതി

കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് 1,800 വർഷം പഴക്കമുള്ള അമൂല്യ നിധി

'എനിക്കും അതുതന്നെ സംഭവിച്ചു... നിങ്ങളുടെ സന്തോഷം എനിക്ക് പൂർണ്ണമായും അനുഭവിക്കാൻ കഴിയും... എന്‍റെ സഹോദരൻ എന്നേക്കാൾ 10 വയസ്സിന് ഇളയതാണ്," ഒരു കാഴ്ചക്കാരനെഴുതി. "പെൺകുട്ടിയുടെ കുഞ്ഞു സഹോദരനോടുള്ള സ്നേഹം കണ്ട് കണ്ണുനീർ വന്നു." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'അവള്‍, അവന്‍റെ രണ്ടാമത്തെ അമ്മയാകും' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ഹൃദയം കൊണ്ട് എഴുതിയത്. തന്‍റെ സഹോദരനെ ആദ്യമായി കാണുന്ന പത്ത് വയസുകാരി കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു. 

ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സെൽഫി; തിമിംഗലങ്ങളോടൊപ്പമുള്ള യുവതിയുടെ സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു