ട്രെയിൻ ശുചിമുറിയിൽ ചായ കണ്ടെയ്‌നർ കഴുകി കച്ചവടക്കാരൻ; രോഷാകുലരായി നെറ്റിസൺസ്, വീഡിയോ വൈറൽ

Published : Jan 25, 2025, 03:13 PM IST
ട്രെയിൻ ശുചിമുറിയിൽ ചായ കണ്ടെയ്‌നർ കഴുകി കച്ചവടക്കാരൻ; രോഷാകുലരായി നെറ്റിസൺസ്, വീഡിയോ വൈറൽ

Synopsis

ട്രെയിനിലെ ശുചിമുറിയില്‍ വച്ച് ചായ കച്ചവടക്കാരന്‍, തന്‍റെ ചായ പാത്രം കഴുകുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 


ട്രെയിനിന്‍റെ ടോയ്‌ലറ്റിനുള്ളിൽ വച്ച് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായ കണ്ടെയ്നർ കഴുകുന്ന കച്ചവടക്കാരന്‍റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  യാത്രക്കാരുടെ ശുചിത്വത്തെയും ഭക്ഷ്യ സുരക്ഷയെയും കുറിച്ച് ആളുകളെ അസ്വസ്ഥരാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ രോഷ പ്രകടനമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമാകുന്നുണ്ട്.

സമൂഹ മാധ്യമ കണ്ടന്‍റ് ക്രിയേറ്ററായ അയൂബ് എന്ന വ്യക്തിയാണ് ഈ വീഡിയോ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചത്. 'ട്രെയിൻ കി ചായ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ വളരെ വേഗത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റുകയും  സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു. 

Read More:  ഒന്ന് ചുംബിക്കാന്‍ ശ്രമിച്ചതാ... റഷ്യന്‍ നർത്തകിയുടെ മൂക്കിൽ കടിച്ച് പാമ്പ്; വീഡിയോ വൈറൽ

Read More: ഞെട്ടിക്കുന്ന വീഡിയോ; കൈകുഞ്ഞുമായി ഫോണില്‍ സംസാരിച്ച് പോകവെ യുവതി മാന്‍ഹോളിലേക്ക് വീണു, ഓടിക്കൂടി നാട്ടുകാർ

വീഡിയോയിൽ ഒരാൾ ചായ കണ്ടെയ്നർ ടോയ്ലറ്റിനുള്ളിലെ ക്ലോസറ്റിന് മുകളിൽ വച്ച് ജെറ്റ് സ്പ്രേ ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇയാൾ അറിയാതെ പിന്നിൽ നിന്നും ചിത്രീകരിച്ചതാണ് വീഡിയോ. യാതൊരുവിധ കൂസലും ഇല്ലാതെയാണ് ചായ കച്ചവടക്കാരൻ ഇത്തരത്തിൽ തീർത്തും ശുചിത്വമില്ലാത്ത ഒരു പ്രവർത്തി ചെയ്യുന്നത്.

തീവണ്ടികളിലെ ഭക്ഷണം തയ്യാറാക്കുന്നതിലെ വൃത്തിയെ കുറിച്ചും ശുചിത്വത്തെ കുറിച്ചും ഇന്ത്യൻ റെയിൽവേയെ ടാഗ് ചെയ്ത് നിരവധി ഉപയോക്താക്കൾ ചോദ്യം ഉയർത്തിയിട്ടുണ്ട്. ഇനി ട്രെയിനിൽ കയറിയാൽ എങ്ങനെ വിശ്വസിച്ച് ഒരു ചായ കുടിക്കുമെന്നാണ് ഭൂരിഭാഗം ആളുകളും സംശയം പ്രകടിപ്പിച്ചത്. ട്രെയിനിൽ നിന്നും കുടിച്ചു പോയ ചായകളെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചവരും കുറവല്ല. എന്നാൽ, ഈ സംഭവം നടന്ന ട്രെയിനോ തീയതിയോ സമയമോ ഏതാണെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. എന്ന് നടന്ന സംഭവമാണെങ്കിലും ഇത്തരമൊരു പ്രവർത്തി അംഗീകരിക്കാൻ ആവില്ല എന്നാണ് നെറ്റിസൺസ് ഒന്നടങ്കം പറയുന്നത്.
 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു