വീഡിയോയ്ക്ക് വേണ്ടി കൂറ്റനൊരു പാമ്പിനെ കൈയില്‍ പിടിച്ച് അതിന്‍റെ മുഖത്ത് ചുംബിക്കാനുള്ള യുവതിയുടെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. 


മൂഹ മാധ്യമങ്ങളിലെ പ്രശസ്തിയിലാണ് പുതിയ തലമുറയുടെ നോട്ടം. അതിനായി, പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കാതെ എന്ത് അപകടകരമായ കാര്യം ചെയ്യാനും പുതിയ തലമുറയ്ക്ക് പേടിയോ മടിയോ ഇല്ല. കഴിഞ്ഞ ദിവസം ഒരു റഷ്യന്‍ നർത്തകി കൂറ്റനൊരു പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പാമ്പുകൾ പൊതുവേ സെന്‍സിറ്റീവായ ജീവികളാണ്. ഇത് അറിഞ്ഞ് കൊണ്ട് തന്നെ അപകടത്തില്‍ ചാടുകയായിരുന്നു യുവതി. 

വീഡിയോയില്‍ ഷ്‌കോദലേര എന്ന സമൂഹ മാധ്യമ കണ്ടന്‍റ് ക്രീയേറ്ററും നർത്തകിയുമായ റഷ്യന്‍ യുവതി ഒരു കൂറ്റന്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഒരു കൈ കൊണ്ട് നീട്ടിപിടിക്കാന്‍ പറ്റുന്നത്രയും ദൂരത്തേക്ക് ഇവര്‍ പാമ്പിനെ പിടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം പാമ്പാകട്ടെ ഷ്കോദലോരയുടെ മുഖത്തിന് നേരെ തല പരമാവധി അടുപ്പിച്ചാണ് പിടിച്ചിരിക്കുന്നത്. ഇതിനിടെ യുവതി പാമ്പിന്‍റെ മുഖത്ത് ചുംബിക്കാനായി ശ്രമിക്കുന്നു. യുവതിയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയതിനാലാകാം, ഭയന്ന് പോയ പാമ്പ് ഒരു നിമിഷാര്‍ദ്ധ നേരം കൊണ്ട് യുവതിയുടെ മൂക്കില്‍ കടിക്കുന്നു. 

Read More: ഞെട്ടിക്കുന്ന വീഡിയോ; കൈകുഞ്ഞുമായി ഫോണില്‍ സംസാരിച്ച് പോകവെ യുവതി മാന്‍ഹോളിലേക്ക് വീണു, ഓടിക്കൂടി നാട്ടുകാർ

View post on Instagram

Read More: റോഡരികിൽ നിന്ന് മണലും ഇഷ്ടികയും മോഷ്ടിക്കുന്ന യുവതിയുടെ റീൽ വൈറൽ; പക്ഷേ, യഥാർത്ഥ്യം മറ്റൊന്ന്

View post on Instagram

Read More: മഞ്ഞുരുളകൾ പരസ്പരം വലിച്ചെറിഞ്ഞ് കന്യാസ്ത്രീകളും പുരോഹിതനും; അവരുടെ സന്തോഷം നമ്മുടെയും എന്ന് സോഷ്യൽ മീഡിയ

ദൃശ്യങ്ങളില്‍ നിന്ന് പാമ്പിന്‍റെ ദംശനം യുവതിയില്‍ കാര്യമായ പരിക്കേല്‍പ്പിച്ചെന്ന് വ്യക്തം. എന്നാല്‍, പാമ്പിന്‍റെ കടിയേറ്റിട്ടും ഭയന്ന് പിന്മാറാന്‍ യുവതി തയ്യാറായില്ല. അവര്‍ ധൈര്യപൂര്‍വ്വം പാമ്പിനെ താഴെ വയ്ക്കുകയും ഒപ്പം നിലത്ത് ഇരിക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. ജനുവരി ഒന്നാം തിയതിയായിരുന്നു യുവതി ഈ വീഡിയോ പങ്കുവച്ചത്. പിന്നാലെ ജനുവരി മൂന്നാം തിയതി മറ്റൊരു വീഡിയോയുമായി ഷ്‌കോദലേര തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലെത്തി. തന്‍റെ മൂക്കിനേറ്റ പാമ്പിന്‍ ദംശനത്തിന്‍റെ പാടുകൾ സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇരുവീഡിയോകളും സമൂഹ മാധ്യത്തില്‍ വൈറലായി. ആദ്യ വീഡിയോയ്ക്ക് താഴെ യുവതിയുടെ പ്രവര്‍ത്തിയെ വിമർശിച്ചു കൊണ്ടുള്ള കുറിപ്പുകളായിരുന്നു കൂടുതലും. എന്നാല്‍, രണ്ടാമത്തെ വീഡിയോയില്‍ യുവതിയുടെ ധൈര്യത്തെ വാഴ്ത്തുന്ന കുറിപ്പുകളുമായാണ് ആളുകൾ എത്തിയത്.