പട്ടിയെ കയറ്റരുതെന്ന് കൈകൂപ്പി അപേക്ഷിച്ച കുട്ടിയെ ലിഫ്റ്റില്‍ നിന്നും ഇറക്കി വിടുന്ന സ്ത്രീ; വീഡിയോ വൈറല്‍

Published : Feb 21, 2025, 08:26 AM ISTUpdated : Feb 21, 2025, 11:20 AM IST
പട്ടിയെ കയറ്റരുതെന്ന് കൈകൂപ്പി അപേക്ഷിച്ച കുട്ടിയെ ലിഫ്റ്റില്‍ നിന്നും ഇറക്കി വിടുന്ന സ്ത്രീ; വീഡിയോ വൈറല്‍

Synopsis

ലിഫ്റ്റിലേക്ക് പട്ടിയെ കയറ്റരുതെന്ന് കുട്ടി കരഞ്ഞ പറയുന്നുണ്ടെങ്കിലും സ്ത്രീ അതൊന്നും കേൾക്കാന്‍ തയ്യാറാല്ല. അവര്‍ കുട്ടിയെ ലിഫ്റ്റിന് പുറത്തേക്ക് വലിച്ചിറക്കുന്നു. 

ട്ടിയുമായി എത്തിയ സ്ത്രീ, ലിഫ്റ്റിലുണ്ടായിരുന്ന എട്ട് വയസുകാരനെ വലിച്ച് പുറത്തിറക്കി തല്ലുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ തോതിലുള്ള രോഷത്തിന് കാരണമായി. ഗ്രേറ്റര്‍ നോയിഡയിലെ ഒരു അപ്പാർട്ട്മെന്‍റില്‍ ലിഫ്റ്റില്‍ പട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു അത്. പട്ടികളെ സ്നേഹിക്കുന്ന എന്‍ജിയോകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീ, പട്ടിയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് പറഞ്ഞ എട്ട് വയസുകാരനെ ലിഫ്റ്റില്‍ നിന്നും വലിച്ചിറക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. 

ലിഫ്റ്റില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു എട്ട് വയസുകാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ലിഫ്റ്റിലേക്ക് വളർത്ത് പട്ടിയുമായി ഒരു സ്ത്രീ കയറി വരുന്നു. പട്ടിയെ കണ്ട് ഭയന്ന് പോയ കുട്ടി ലിഫ്റ്റിന്‍റെ ഒരു മൂലയിലേക്ക് മാറുന്നത് ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പട്ടിയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് കൈ കൂപ്പിക്കൊണ്ട് കുട്ടി ആവശ്യപ്പെടുന്നു.  എന്നാല്‍, ഇതിനിടെ പട്ടി ലിഫ്റ്റിലേക്ക് കയറുന്നു. ഒപ്പം കയറിയ സ്ത്രീ കുട്ടിയെ ലിഫ്റ്റില്‍ നിന്നും പിടിച്ചിറക്കുന്നത് ലിഫ്റ്റിലെ ഗ്ലാസില്‍ കാണാം. ലിഫ്റ്റിന് മുന്നില്‍ വച്ച് സ്ത്രീ കുട്ടിയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും ഇതിനിടെ ലിഫ്റ്റില്‍ നിന്നും പട്ടി പുറത്തിറങ്ങുകയും മൂന്ന് പേരും കാഴ്ചയ്ക്ക് പുറത്താവുകയും ചെയ്യുന്നു. അല്പനേരത്തേക്ക് അടഞ്ഞ ലിഫ്റ്റിന്‍റെ വാതില്‍ തുറന്ന് കുട്ടി കരഞ്ഞ് കൊണ്ട് അകത്ത് കയറുന്ന ദൃശ്യങ്ങളില്‍ ലിഫ്റ്റിന് വെളിയില്‍ നില്‍ക്കുന്ന സ്ത്രീയെ കാണാം. ലിഫ്റ്റിന്‍റെ വാതില്‍ അടഞ്ഞതിന് ശേഷവും കുട്ടി കരയുന്നതും വിറയ്ക്കുന്നതും അസ്ഥസ്ഥനാകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം. 

Read More: പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ച 14 -കാരൻ മരിച്ചു; വൈറൽ ചലഞ്ചിന്‍റെ ഭാഗമെന്ന് സംശയിച്ച് പോലീസ്

Read More:  രഹസ്യ കാമറ; ഹോട്ടല്‍ റൂമില്‍ ടെന്‍റ് കെട്ടി ചൈനീസ് യുവതി, ബുദ്ധിമതിയെന്ന് സോഷ്യൽ മീഡിയ

ഗ്രേറ്റർ നോയിഡ വെസ്റ്റ് എന്ന എക്സ് ഹാന്‍റില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗൌർ സിറ്റി രണ്ടിലെ 12 -ാം അവന്യുവില്‍ നിന്നുള്ള സിസിടിവി വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ വലിയ പ്രതിഷേധത്തിന് കാരണമായി. സ്ത്രീയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോ നോയിഡ പോലീസിന് ടാഗ് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ലിഫ്റ്റില്‍ പട്ടികളെ കയറ്റരുതെന്ന് അപ്പാര്‍ട്ട്മെന്‍റിലെ മറ്റ് തമസക്കാര്‍ സ്ത്രീയോട് അവശ്യപ്പെട്ടിരുന്നെന്നും ഇതിന്‍റെ പേരില്‍ ചെറിയ സംഘര്‍ഷങ്ങൾ നേരത്തെ അപ്പാര്‍ട്ട്മെന്‍റില്‍ നിലനിന്നിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 'തലച്ചോറില്ലാത്ത മൃഗ സ്നേഹികൾ' എന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതിയത്. 

Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി
 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും