12 -കാരിക്ക് സ്വന്തമായി 'അപാർട്‍മെന്റ്', ഒറ്റയ്ക്ക് ജീവിച്ചുപഠിക്കട്ടെ എന്ന് അമ്മ

Published : Feb 20, 2025, 10:12 PM IST
12 -കാരിക്ക് സ്വന്തമായി 'അപാർട്‍മെന്റ്', ഒറ്റയ്ക്ക് ജീവിച്ചുപഠിക്കട്ടെ എന്ന് അമ്മ

Synopsis

എങ്ങനെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മകളെ പഠിപ്പിക്കാനാണത്രെ അവർ ഈ വീട് പണിതിരിക്കുന്നത്. ഈ 'വീട്ടി'ലെ ക്ലീനിം​ഗ് അടക്കം കാര്യങ്ങളെല്ലാം ദിവസവും ചെയ്യേണ്ടത് മകളാണ്.

ഭക്ഷണം, പാർപ്പിടം, വസ്ത്രം ഒരാൾക്ക് അടിസ്ഥാനപരമായി വേണ്ടുന്ന സൗകര്യങ്ങളാണ് അല്ലേ? ഭക്ഷണവും വസ്ത്രവും എങ്ങനെയെങ്കിലും കണ്ടെത്തിയാലും സ്വന്തമായി ഒരു വീടില്ലാത്ത അനേകം ആളുകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഈ 12 -കാരിയുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. അവൾക്ക് ഈ പ്രായത്തിൽ തന്നെ ഒരു 'വീടു'ണ്ട്. അത് പണിതു കൊടുത്തത് അവളുടെ മാതാപിതാക്കളാണ്. 

അടുത്തിടെയാണ്, ബ്രിട്ടനിൽ നിന്നുള്ള ഒരു സ്ത്രീ തൻ്റെ 12 വയസ്സുള്ള മകൾക്ക് സ്വന്തമായി ഒരു 'അപ്പാർട്ട്മെൻ്റ്' ഉണ്ടെന്ന് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കാൻ വേണ്ടി മാതാപിതാക്കൾ തന്നെയാണ് ആ അപ്പാർട്ട്മെൻ്റ് ഉണ്ടാക്കിയത് എന്നും അവർ പറയുന്നു. 

ഓഡ്രി ബാർട്ടൺ എന്ന യുവതിയാണ് തൻ്റെ മകൾക്കായി ഒരു പ്രത്യേക താമസസ്ഥലം ഒരുക്കിയതായി വെളിപ്പെടുത്തിയത്. ഈ 'വീട്' ശരിക്കും അവരുടെ ഗാരേജിന് മുകളിലുള്ള ഒരു ഭാഗമാണ്. എന്നാൽ, ഒരു അപ്പാർട്ട്മെൻ്റിനോട് സാമ്യമുള്ള രീതിയിലാണ് ഇത് പണിതിരിക്കുന്നതും അലങ്കരിച്ചിരിക്കുന്നതും. 21 ലക്ഷം രൂപയിലധികം ചെലവഴിച്ചാണത്രെ ഇത് അവർ ഒരു അപാർട്മെന്റ് പോലെയാക്കി മാറ്റിയിരിക്കുന്നത്. ഒരു കുളിമുറി, അടുക്കള, വേറെത്തന്നെ ഹീറ്റിം​ഗ്, കൂളിം​ഗ് സംവിധാനം എന്നിവയെല്ലാം ഇതിനകത്ത് ഉണ്ട് എന്നും അവർ പറയുന്നു. ‌

എങ്ങനെ ഒറ്റയ്ക്ക് ജീവിക്കാം എന്ന് മകളെ പഠിപ്പിക്കാനാണത്രെ അവർ ഈ വീട് പണിതിരിക്കുന്നത്. ഈ 'വീട്ടി'ലെ ക്ലീനിം​ഗ് അടക്കം കാര്യങ്ങളെല്ലാം ദിവസവും ചെയ്യേണ്ടത് മകളാണ്. രണ്ട് മാസത്തിൽ ഒരിക്കൽ അവളുടെ അമ്മ വന്ന് എല്ലാം ഒന്ന് വൃത്തിയാക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്ക് എന്തെങ്കിലും സഹായത്തിന് താൻ ചെല്ലാറുണ്ട് എന്നും അമ്മ പറയുന്നു. 

താൻ മകളുടെ 'വീട്' വൃത്തിയാക്കുന്ന വീഡിയോയും അമ്മ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയതും. 

ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില്‍ നിന്നൊരു വീഡിയോ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച