
കുരുന്നുകളായ സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കും ബഹളവും നമ്മൾ പലയാവർത്തി കണ്ടിട്ടുണ്ട്. അതേസമയം സ്വന്തം അമ്മ പോലും അനിയനെയോ അനിയത്തിയെയോ വഴക്ക് പറയുമ്പോൾ അവരെ ചേര്‍ത്ത് പിടിച്ച് അമ്മയെ ചോദ്യം ചെയ്യുന്ന ചേട്ടന്മാരും ചേച്ചിമാരുമുണ്ട്. മറ്റ് സമയങ്ങളില്‍ ഒരു പക്ഷേ, ഇരുവരും പോരടിക്കുമെങ്കിലും ചില കാര്യങ്ങളില്‍ അവര്‍ തങ്ങളുടെ ഒരുമ്മ കാണിക്കും. ഗുൽസാർ സാഹിബ് എന്ന് എക്സ് ഹാന്‍റിലില്‍ നിന്നും അത്തരമൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം കുട്ടിയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി.
'സഹോദരി തന്‍റെ ഇളയ സഹോദരന് വേണ്ടി അമ്മയുമായി വഴക്കിട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ അമ്മയുടെ വഴക്കില്‍ നിന്നും തന്‍റെ കുഞ്ഞനുജനെ വീറോടെ സംരക്ഷിക്കുന്ന കുഞ്ഞേച്ചിയെ കാണാം. അവൾ അനുജന്‍റെ സംരക്ഷണം സ്വയം ഏറ്റെടുക്കുന്നു. അമ്മയോട് അനിയനെ തൊട്ടാല്‍ വിവരം അറിയുമെന്ന് വെല്ലുവിളിക്കുന്നു. വീറോടെ അനിയന് വേണ്ടി അവൾ പോരാടുന്നു. ഇടയ്ക്ക് അനിയനോടുള്ള സ്നേഹം കാണിക്കാന്‍ അവൾ, അവന്‍റെ നിറുകയില്‍ ചുംബിക്കുക പോലും ചെയ്യുന്നു.
പരീക്ഷയ്ക്ക് കോപ്പി അടിച്ച് പിടിച്ചു, അധ്യാപകനെ പരീക്ഷാ ഹാളിലിട്ട് തല്ലി വിദ്യാര്‍ത്ഥി; വീഡിയോ വൈറൽ
മരിച്ചത് 3 മിനിറ്റ്, ആ സമയം 'നരക'ത്തിന്‍റെ മറ്റൊരു അവസ്ഥ കണ്ടെന്ന കുറിപ്പ്, വൈറല്‍
കുട്ടികള്‍ ഇരുവരും കരഞ്ഞ് കൊണ്ട് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ ചേച്ചി അമ്മയുടെ നേരെ കൈചൂണ്ടിക്കൊണ്ട് കരച്ചിലിനിടെയിലും രൂക്ഷമായി സംസാരിക്കുന്നത് കാണാം. മണ്ണ് തിന്നതിന് ഇളയ സഹോദരനെ വഴക്ക് പറയാന്‍ അമ്മ മകളോട് ആവശ്യപ്പെടുന്നു. എന്നാല്‍, അമ്മയുടെ ആവശ്യം നിരസിച്ച ചേച്ചി അവനെ വഴക്ക് പറഞ്ഞാല്‍ അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന് അറിയിക്കുന്നു. ഇതിനിടെ അമ്മയുടെ മുന്നില്‍ നിന്നും തല്ല് കൊള്ളാതെ അനിയനെ മാറ്റാനും അവൾ ശ്രമിക്കുന്നതും കാണാം.
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. നിരവധി പേരെ വീഡിയോ തങ്ങളുടെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ചിലര്‍ എനിക്ക് ഇതുപോലൊരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ തങ്ങളും തങ്ങളുടെ സഹോദരനെയോ സഹോദരിയെയോ അമ്മയുടെ തല്ലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തിയ ഓര്‍മ്മകൾ പങ്കുവച്ചു. ഇതുപോലൊരു ചേച്ചിയെ ലഭിച്ച ആ കുഞ്ഞ് സഹോദരന്‍ ഏറ്റവും ഭാഗ്യം ചെയ്തവാനാണെന്ന് ചിലരെഴുതി.