ഇടിമിന്നലിന് തൊട്ടുശേഷം, ഇങ്ങനെയൊരു സൂര്യാസ്തമയം നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

Published : Sep 28, 2022, 03:04 PM IST
ഇടിമിന്നലിന് തൊട്ടുശേഷം, ഇങ്ങനെയൊരു സൂര്യാസ്തമയം നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

Synopsis

ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ചില കാഴ്ചകൾ എത്ര കണ്ടാലും കൊതി തീരാറില്ല. പ്രകൃതി തന്നെ അത്തരത്തിലുള്ള മനോഹരമായ നിരവധി കാഴ്ചകൾ നമുക്ക് സമ്മാനിക്കാറുണ്ട്. അക്കൂട്ടത്തിൽ എല്ലാവരെയും ഏറെ ആകർഷിക്കുന്ന കാഴ്ചയാണ് സൂര്യോദയവും സൂര്യാസ്തമയവും. എത്ര തവണ കണ്ടിട്ടുള്ളതാണെങ്കിലും ഓരോ തവണ കാണുമ്പോഴും കൗതുകം കൂടിക്കൂടി വരുന്ന മനോഹരമായ കാഴ്ചകളാണ് അവ. ഒരുപക്ഷേ സൂര്യോദയത്തേക്കാൾ കൂടുതൽ നാം നോക്കി നിന്നിട്ടുള്ളത് സൂര്യാസ്തമയം കണ്ടായിരിക്കും.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സൂര്യാസ്തമയത്തിന്റെ വീഡിയോ നിരവധി ആളുകളെയാണ് ആകർഷിച്ചത്. ഇത്രമാത്രം മനോഹരമായ ഒരു സൂര്യാസ്തമയം ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് കണ്ടവർ ഒന്നടങ്കം പറഞ്ഞത്. ഗ്രാൻഡ് കാന്യോണിൽ വലിയൊരു ഇടിമിന്നലിനു ശേഷം സൂര്യൻ അസ്തമിക്കുന്നതിന്റെ മനോഹരമായ കാഴ്ചയാണ് വീഡിയോയിലുള്ളത്

വിവിധ സ്ഥലങ്ങളിൽ സൂര്യാസ്തമയത്തിന്റെ വീഡിയോകളും ചിത്രങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നിരുന്നാലും, ഇടിമിന്നലിനുശേഷം സൂര്യൻ ചക്രവാളത്തിൽ അസ്തമിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അതാണ് ഈ അത്ഭുതകരമായ വീഡിയോ കാണിക്കുന്നത്. ഗ്രാൻഡ് കാന്യോണിലെ അതിമനോഹരമായ സൂര്യാസ്തമയം ഒന്നു കാണേണ്ടതു തന്നെയാണ്.

ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. “ഗ്രാൻഡ് കാന്യോണിലെ സൂര്യാസ്തമയം കാണാൻ വർഷത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്ന് വേനൽക്കാല മൺസൂൺ സമയമാണ്. കനത്ത മഴയും അക്രമാസക്തമായ വെളിച്ചവും പകർന്നുകൊണ്ട് ഉച്ചതിരിഞ്ഞ് മലയിടുക്കിൽ ഇടിമിന്നൽ വീശുന്നു. നമുക്ക് ഭാഗ്യമുണ്ടെങ്കിൽ, അവ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഉണ്ടാകും, നീണ്ടുനിൽക്കുന്ന മേഘങ്ങളും വിദൂര മിന്നലുകളും ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രകാശത്തെ കാണിക്കുന്നു. ഏകദേശം 40 മുതൽ അകലെ ഇരുന്നാണ് ഞങ്ങൾ ഇത് ചിത്രീകരിക്കുന്നത്. കഴിയുമെങ്കിൽ നിങ്ങൾ യവപായ് പോയിന്റിന് സമീപമുള്ള ധൂമ്രനൂൽ, സ്വർണ്ണ ആകാശത്തിന് കീഴിൽ ഒരു മിനിറ്റ് ചെലവഴിക്കൂ" ഇതാണ് വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പ്.

സെപ്റ്റംബർ 26 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. ഇപ്പോഴും നിരവധി ആളുകളാണ് ഇത് കണ്ട് ആസ്വദിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും പറയുന്നത്. 

PREV
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ