എന്തിനാണ് ഭാഷ? 89 -കാരിയായ മുതുമുത്തശ്ശിയോട് കൂട്ടുകൂടി ബ്രീട്ടീഷുകാരനായ ഭർത്താവ് യുവതിയുടെ വീഡിയോ , വൈറൽ

Published : Mar 28, 2026, 04:32 PM IST
Generations with out language

Synopsis

ഇന്ത്യൻ ഭാര്യയുടെ 89 വയസ്സുള്ള മുതുമുത്തശ്ശിയെ ആദ്യമായി കണ്ട ബ്രിട്ടീഷ് പൗരൻ അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഭാഷാപരമായ തടസ്സങ്ങൾക്കിടയിലും സ്നേഹവും ബഹുമാനവും എങ്ങനെ അതിരുകൾ ഭേദിക്കുന്നു എന്ന് കാണിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോണർ, മൃതിക ദമ്പതികളാണ് ഈ ഹൃദയസ്പർശിയായ നിമിഷം പങ്കുവെച്ചത്.

 

ന്ത്യക്കാരിയായ ഭാര്യയുടെ 89 വയസ്സുള്ള മുതുമുത്തശ്ശിയിൽ നിന്ന് അനുഗ്രഹം തേടുന്ന ഒരു ബ്രിട്ടീഷുകാരന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നു. കോണർ, മൃതിക എന്നീ ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ മനുഷ്യർ എങ്ങനെയാണ് സാംസ്കാരികവും ഭാഷാപരവുമായ തടസ്സങ്ങളെ മറികടക്കുന്നതെന്ന് കാണിക്കുന്നു. ഇന്ന് ഭാഷ അറിയാത്ത രണ്ട് പേർക്ക് സംസാരിക്കാൻ ആപ്പുകൾ ലഭ്യമാണ്. എന്നാൽ അതൊന്നും ഇല്ലാതിരുന്ന കാലത്ത് ഏങ്ങനെയായിരിക്കും മനുഷ്യൻ സംസാരിക്കാനായി ഒരു പൊതുഭാഷ കണ്ടെത്തിയിട്ടുണ്ടാവുക? എന്നാൽ തിരച്ചും വ്യത്യസ്ത സാംസ്കാരിക ഭാഷ അതിർത്തികളിൽ നിൽക്കുന്ന രണ്ട് പേർത്ത് സംസാരിക്കാൻ ഒരു ഭാഷയുടെയും പിന്തുണവേണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ.

അനുഗ്രഹം വാങ്ങി ബ്രിട്ടീഷ് പൗരൻ

ദ ബ്രിട്ട് ബോങ് ഡയറി എന്ന പേരിൽ കോണറും മൃതികയും സംയുക്ത നടത്തുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മൃതികയുടെ വൃദ്ധയായ മുതുമുത്തശ്ശിയെ കോണർ ആദ്യമായി കണ്ടുമുട്ടുന്നത് വീഡിയോയിൽ കാണാം. ഇരുവർക്കും പൊതുവായ ഒരു ഭാഷയില്ലെങ്കിലും, മുതിർന്നവരിൽ നിന്ന് അനുഗ്രഹം തേടാൻ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ത്യൻ രീതിയെ ബ്രിട്ടീഷുകാരൻ സൗമ്യമായി പിന്തുടരുന്നു. അദ്ദേഹം മുത്തശ്ശിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നു. പകരം അവർ അദ്ദേഹത്തെ അനുഗ്രഹിച്ചു. രണ്ട് ദേശങ്ങളിലുള്ള രണ്ട് തലമുറയിൽപ്പെട്ടവരുടെ സംഗമം നെറ്റിസെന്‍സിനിടെയിലും വളരെ പെട്ടെന്ന് തന്നെ വൈറലായി.

 

 

ഒരു ഭാഷയുടെയും ആവശ്യം ഇല്ലായിരുന്നു

മുത്തശ്ശിയുടെയും കൊച്ച് മകളുടെ ഭർത്താവിന്‍റെ അടുപ്പം കണ്ട ഒരാൾ കുറിച്ചത് അവർക്ക് ഒരു ഭാഷയുടെയും ആവശ്യമില്ലായിരുന്നെന്നായിരുന്നു. തന്‍റെ ബ്രിട്ടീഷ് ഭർത്താവിനും 89 വയസ്സുള്ള തന്‍റെ മുതുമുത്തശ്ശിക്കും ഇടയിൽ പൊതുവായ ഭാഷയില്ല, ബഹുമാനവും സ്നേഹവും മാത്രമെന്നായിരുന്നു മൃതിക വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ലളിതമായൊരു ആംഗ്യം, ഒരു അനുഗ്രഹം, പെട്ടെന്ന് അദ്ദേഹം ഒരു വിദേശിയല്ല, അദ്ദേഹം ഒരു കുടുംബമായി മാറി. ചില പാരമ്പര്യങ്ങൾ പഠിപ്പിക്കപ്പെടുന്നില്ല, അവ അനുഭവിക്കപ്പെടുന്നു, സ്നേഹിക്കപ്പെടുന്നു, ബഹുമാനിക്കപ്പെടുന്നു. നമ്മൾ ആളുകളെയും പാരമ്പര്യങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ ഭാഷയും സംസ്കാരവും ഒരിക്കലും തടസ്സങ്ങളായി നിൽക്കില്ലെന്നും അവരെഴുതി. ബഹുമാനം എല്ലാവ‍ർക്കും എളുപ്പം മനസിലാകുന്ന ഭഷയാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. പ്രണയത്തിനം ബഹുമാനത്തിനും ഭാഷ ആവശ്യമില്ലെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. അയാൾ അവരുടെ കാൽ തൊട്ട നിമിഷം, അദ്ദേഹം ഒരു കുടുംബമായി മാറിയെന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സാംസ്കാരിക കൈമാറ്റമാണ് ഞങ്ങൾ ഓൺലൈനിൽ കാണാൻ ഇഷ്ടപ്പെടുന്നതെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഒരുനിമിഷം സകലരും അമ്പരന്നു, റാംപ് വോക്കിനിടെ സുന്ദരിയുടെ വായിൽ നിന്നും പല്ല് ഊരിപ്പോയി, ചിരിച്ചുകൊണ്ട് നേരിട്ട് കയ്യടി വാങ്ങി
വൈകുന്നേരം 4.30, ഓഫീസിൽ ഒറ്റക്കുഞ്ഞില്ല, ഇതാണ് സ്വീഡനിലെ 'വർക്ക്-ലൈഫ് ബാലൻസ്', വീഡിയോയുമായി യുവതി