ഒന്നൊന്നര വെറൈറ്റി തന്നെ, അമ്മ മകന് വേണ്ടി തയ്യാറാക്കിയ 'പേഴ്സ് വാട്ടർ ബോട്ടിൽ' വൻ ഹിറ്റ്

Published : Jan 25, 2024, 10:31 AM IST
ഒന്നൊന്നര വെറൈറ്റി തന്നെ, അമ്മ മകന് വേണ്ടി തയ്യാറാക്കിയ 'പേഴ്സ് വാട്ടർ ബോട്ടിൽ' വൻ ഹിറ്റ്

Synopsis

'ഈ വാട്ടർ ബോട്ടിൽ തന്റെ മകൻ എവിടെയും മറന്നു വയ്ക്കില്ല' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

കുട്ടികൾ സ്കൂളിൽ വച്ച് വാട്ടർ ബോട്ടിലുകൾ മാറ്റിയെടുത്തിട്ട് വരുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. കുട്ടികളല്ലേ പേന, പെൻസിൽ വാട്ടർ ബോട്ടിൽ ഒക്കെ ചിലപ്പോൾ മാറിയെടുത്തെന്നും മാറ്റിയെടുത്തെന്നും ഒക്കെ വരും. അതുപോലെ വെള്ളക്കുപ്പികളും ലഞ്ച് ബോക്സുകളുമൊക്കെ മറക്കുന്നവരുമുണ്ട്. എന്നാൽ, ഈ അമ്മയ്ക്ക് അക്കാര്യത്തിൽ ഒരു സമാധാനമുണ്ടാകും, അവരുടെ കുട്ടിയുടെ വാട്ടർ ബോട്ടിൽ അങ്ങനെ പെട്ടെന്നൊന്നും ആരും മാറ്റിയെടുക്കില്ല. 

അതെന്താണ് എന്നല്ലേ? അജ്ജാതി വെറൈറ്റി ഐറ്റമാണ് ഈ വാട്ടർ ബോട്ടിൽ. സോഷ്യൽ മീഡിയയിൽ വാട്ടർ ബോട്ടിലിന്റെ വീഡിയോയും ഇപ്പോൾ വൈറലാണ്. കണ്ടാൽ ഒരു പേഴ്സ് പോലെ ഇരിക്കുന്ന ഈ വെള്ളക്കുപ്പിക്ക് വൻ ആരാധകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌. ആര് കണ്ടാലും ആഹാ, കൊള്ളാമല്ലോ എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറഞ്ഞുപോകും. itsgoodbyetwenties എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എന്റെ മകന്റെ പുതിയ വാട്ടർ ബോട്ടിൽ' എന്ന് പറഞ്ഞ് തന്നെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. 

അതിൽ തികച്ചും സുതാര്യമായ ഒരു വാട്ടർ ബോട്ടിൽ കാണാം. അതിലേക്ക് കുട്ടിക്ക് കുടിക്കാനുള്ള പ്രത്യേകം ഫ്ലേവറുകൾ‌ ചേർത്ത് തയ്യാറാക്കുന്ന വെള്ളം ഒഴിക്കുന്നതും വീഡിയോയിൽ കാണാം. അവസാനം, ഈ ഡ്രിങ്ക്സിന്റെ നിറം മാറുന്നു. അതിലേക്ക് ഒരു സ്ട്രോ ഇട്ട ശേഷം അമ്മ തന്നെ വെള്ളം രുചിച്ച് നോക്കുന്നതും കാണാം. 'ഈ വാട്ടർ ബോട്ടിൽ തന്റെ മകൻ എവിടെയും മറന്നു വയ്ക്കില്ല' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്. 

എന്തായാലും, സോഷ്യൽ‌ മീഡിയയ്ക്ക് ഈ വെറൈറ്റി വാട്ടർ ബോട്ടിൽ അങ്ങ് പിടിച്ചു എന്നാണ് കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഈ 5 കാര്യങ്ങൾ തന്നെ അമ്പരപ്പിച്ചുകളഞ്ഞു! വീഡിയോയുമായി വിദേശിയായ യുവതി
വിവാഹ ആഘോഷത്തിനിടെ വരന്‍റെ കൈയിലിരുന്ന് സ്പാർക്ക്ലർ തോക്ക് പൊട്ടിത്തെറിച്ചു, പിന്നാലെ തലപ്പാവിന് തീ പിടിച്ചു; വീഡിയോ