ങേ, ആരാണിത്? അയ്യോ എന്റെ മോളല്ലേ? അമ്പരന്ന് അമ്മ; 3 വർഷത്തിനുശേഷം, മകളുടെ സർപ്രൈസ്!

Published : Jul 28, 2026, 09:52 AM IST
viral video

Synopsis

അമേരിക്കയിൽനിന്ന് നാട്ടിലെത്തിയ മൈത്രി നിശബ്ദയായി വീട്ടിലേക്കെത്തുന്നു. പിന്നാലെ, വീടിന്‍റെ മുന്നില്‍ നിൽക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നത് വിഡിയോയിൽ കാണാം. മകളെ പെട്ടെന്ന് കണ്ട അമ്മ അമ്പരന്നുപോകുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

മറ്റൊരു ദേശത്ത് താമസിക്കുന്ന മനുഷ്യരുടെ ഏറ്റവും വലിയ വേദനകളിൽ ഒന്നായിരിക്കും പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുക എന്നത്. അവരുടെ വീട്ടുകാരുടെ അവസ്ഥയും മറിച്ചല്ല. തങ്ങളുടെ പ്രിയപ്പെട്ടവരെ വളരെ അധികം മിസ് ചെയ്തായിരിക്കും അവരുടെ ജീവിതവും. വർഷങ്ങളോളം അകലെ ജീവിച്ച അവരെ കാണാൻ മനസ് കൊതിക്കുകയാവും. എന്തായാലും, ഇപ്പോൾ പലരും മുൻകൂട്ടി അറിയിക്കാതെ എത്തി തങ്ങളുടെ വീട്ടുകാർക്ക് സർപ്രൈസ് നൽകാറുണ്ട്. അതുപോലെ, അമേരിക്കയിൽനിന്ന് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി കുടുംബത്തെ ഞെട്ടിച്ച യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. മൈത്രി പട്ടേൽ എന്ന യുവതിയാണ് ഈ വിഡിയോ പങ്കുവെച്ചത്. 'ഏറ്റവും അനുഗ്രഹീതമായ നിമിഷങ്ങൾ! ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത്' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.

അമേരിക്കയിൽനിന്ന് നാട്ടിലെത്തിയ മൈത്രി നിശബ്ദയായി വീട്ടിലേക്കെത്തുന്നു. പിന്നാലെ, വീടിന്‍റെ മുന്നില്‍ നിൽക്കുകയായിരുന്ന അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലുന്നത് വിഡിയോയിൽ കാണാം. മകളെ പെട്ടെന്ന് കണ്ട അമ്മ അമ്പരന്നുപോകുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. അടുത്തുണ്ടായിരുന്ന സഹോദരിയും ഇത് കണ്ട് അത്ഭുതപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് മൈത്രി എത്തിയ സന്തോഷം പങ്കിടുന്നു. താഴേക്ക് വന്ന മറ്റൊരു സ്ത്രീയും പിന്നീട് അച്ഛനും മൈത്രിയെ കെട്ടിപ്പിടിക്കുന്നു. ശേഷം മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്.

 

 

ഈ വീഡിയോ കണ്ട് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. 'വളരെ വളരെ സന്തോഷം', 'ബന്ധം ശക്തമാണെങ്കിൽ അകലം ഒരു വിഷയമല്ല', 'ഇതൊരു സ്വപ്നം പോലെ തോന്നുന്നു', 'കണ്ണുനിറഞ്ഞുപോയി' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. അപരിചിതരായ ചിലരുടെ വീഡിയോ പോലും നമ്മളിൽ സന്തോഷമുണ്ടാക്കും ഒരുവേള കണ്ണ് നനയിക്കുകയും ചെയ്യും അല്ലേ?

PREV
Read more Articles on
click me!

Recommended Stories

16 കോടി മുടക്കി പണിതു, ഉദ്ഘാടനം കഴിഞ്ഞ് 16 -ാം ദിവസം റോഡ് തകർന്നു; വീഡിയോ വൈറൽ
'നിങ്ങളുടെ വരൻ, എന്‍റെ നിയമപരമായ ഭർത്താവ്'; വിവാഹ വേദിയിലെത്തിയ യുവതി വധുവിനോട്, പിന്നാലെ പോലീസും, വീഡിയോ