
അമ്പരപ്പിക്കുന്ന പല ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ചിലതെല്ലാം കാണുമ്പോൾ നമ്മൾ അന്തംവിട്ടുപോകും. സോഷ്യൽ മീഡിയ സജീവമായി മാറിയതോടെ എങ്ങനെയുള്ള ദൃശ്യങ്ങളും, എവിടെ നിന്നുള്ള ദൃശ്യങ്ങളും നമുക്ക് മുന്നിലെത്തും എന്നതാണ് പ്രത്യേകത. അതുപോലെ പാകിസ്ഥാനിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
Ghar Ke Kalesh എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത് 629K ആളുകളാണ്. പാകിസ്ഥാനിൽ ഒരു വലിയ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വേദിയിൽ ചീഫ് ഗസ്റ്റടക്കം പ്രധാനപ്പെട്ടവരെല്ലാം ഇരിക്കുന്നുണ്ട്. അവിടേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി വന്നു. അതോടെ ചീഫ് ഗസ്റ്റിനടക്കം ജീവനുവേണ്ടി പരക്കം പായേണ്ടി വന്നു.
അതേ, സംഭവം നടക്കുന്ന സ്ഥലത്തേക്ക് പറന്നിറങ്ങിയത് ഒരു പാരാഗ്ലൈഡറാണ്. ഇയാളുടെ പാരച്യൂട്ടിന് തകരാറായിരുന്നു എന്നാണ് പറയുന്നത്. അതോടെയാണ് തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്തേക്ക് ഇയാൾക്ക് പറന്നിറങ്ങേണ്ടി വന്നത്. കൃത്യമായി ചീഫ് ഗസ്റ്റ് ഇരിക്കുന്ന സ്ഥലത്തേക്കാണ് യുവാവ് ലാൻഡ് ചെയ്തത്. അതോടെ ചീഫ് ഗസ്റ്റ് അടക്കം പലരും ജീവന് വേണ്ടി ഓടിമാറി.
വീഡിയോയിൽ പൊലീസുകാരടക്കം പലരും യുവാവ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് വീക്ഷിക്കുന്നത് കാണാം. പെട്ടെന്ന് യുവാവ് പറന്നിറങ്ങിയതോടെ പൊലീസുകാർ ആളെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. ആ സമയത്ത് അതിഥികളെല്ലാം തങ്ങൾ ഇരുന്നിടത്തുനിന്നും ഒഴിഞ്ഞുമാറുന്നതും കാണാം.
2023 നവംബറിലാണ് ഈ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തായാലും, ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ കണ്ട വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായും എത്തിയിരിക്കുന്നത്.
കിണറ്റിൽ നിന്നും നിലവിളി, പ്രേതബാധയെന്ന് നാട്ടുകാർ, 3 ദിവസം കുടുങ്ങിക്കിടന്ന് യുവാവ്