റെയിൽപാളത്തിൽ എരുമക്കൂട്ടം, ട്രെയിൻ നിർത്തിയിറങ്ങി 'രക്ഷകനായി' ലോക്കോ പൈലറ്റ്; കൈയടിച്ച് സോഷ്യൽ മീഡിയ

Published : May 05, 2026, 03:07 PM IST
viral video

Synopsis

റെയിൽവേ ട്രാക്കിൽ തടസ്സമായി നിന്ന എരുമയെ സുരക്ഷിതമായി മാറ്റാൻ വേണ്ടി ട്രെയിൻ നിർത്തിയിറങ്ങിയ ലോക്കോ പൈലറ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറുന്നത്. 

സമയനിഷ്ഠയേക്കാൾ സഹജീവി സ്നേഹത്തിന് പ്രാധാന്യം നൽകിയ ഒരു ലോക്കോ പൈലറ്റിന്റെ ഹൃദയസ്പർശിയായ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെയിൽവേ ട്രാക്കിൽ തടസ്സമായി നിന്ന എരുമക്കൂട്ടത്തിന് മുന്നിൽ ട്രെയിൻ നിർത്തിയിട്ട്, അവയെ സുരക്ഷിതമായി മാറ്റി പാത തെളിച്ച ലോക്കോ പൈലറ്റിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റെയിൽവേ പാളത്തിന് തൊട്ടടുത്ത് ഒരുകൂട്ടം എരുമകൾ മേയുന്നതാണ് വീഡിയോയിലുള്ളത്. ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയതോടെ ഭൂരിഭാഗം എരുമകളും മാറിപ്പോയെങ്കിലും, ഒരെണ്ണം മാത്രം പാളത്തിൽ നിന്ന് മാറാൻ തയ്യാറായില്ല. അപകടസാധ്യത മുന്നിൽക്കണ്ട ലോക്കോ പൈലറ്റ് ഒട്ടും വൈകാതെ ബ്രേക്ക് അമർത്തുകയും ട്രെയിൻ പൂർണ്ണമായും നിർത്തുകയുമായിരുന്നു.

എരുമ തനിയെ മാറുന്നത് വരെ കാത്തുനിൽക്കാതെ, അദ്ദേഹം എൻജിനിൽ നിന്ന് താഴെയിറങ്ങി ട്രാക്കിലൂടെ നടന്നുചെന്ന് ആ എരുമയെ സാവധാനം സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു. പാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം യാത്ര പുനരാരംഭിച്ചത്. കഠിനമായ തൊഴിൽ സാഹചര്യങ്ങളിലും മനുഷ്യത്വം കൈവിടാത്ത അദ്ദേഹത്തിന്റെ ഈ പ്രവർത്തി വലിയ ചർച്ചയായിട്ടുണ്ട്. 'യഥാർത്ഥ ഹീറോ' എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'ഇതുപോലുള്ള പ്രവൃത്തികളിലൂടെയാണ് മനുഷ്യത്വം ഇന്നും ജീവിക്കുന്നു എന്ന് ലോകം അറിയുന്നത്' എന്ന് നെറ്റിസൺസ് കുറിച്ചു.

 

 

അതേസമയം, ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ട്രാക്കുകൾക്ക് ഇരുവശവും ബാരിക്കേഡുകളും മൃഗങ്ങൾക്കായി അണ്ടർപാസ്സുകളും നിർമ്മിക്കണമെന്ന ആവശ്യവും ചിലർ കമന്റുകളിലൂടെ മുന്നോട്ടുവെച്ചു. എന്തായാലും 'സമയത്തേക്കാൾ കരുണയ്ക്ക് വില കൽപ്പിച്ച' ആ ലോക്കോ പൈലറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ, സിം​ഗപ്പൂരിലെ നടപ്പാതകൾ അതിശയം, നഗരത്തിലെന്തെല്ലാം സൗകര്യങ്ങള്‍, വീഡിയോയുമായി യുവതി
പണം ചോദിച്ച ബ്ലിങ്കിറ്റ് ഡെലിവറി ബോയിയെ നോട്ടുമാലയണിയിച്ച് വിവാഹവീട്ടിലുള്ളവർ, വൈറലായി വീഡിയോ