ശാസിക്കുന്നതിനിടെ അസഭ്യം പറഞ്ഞു, അധ്യാപകന്‍റെ നെഞ്ചിൽ ഇടിച്ച് വിദ്യാർത്ഥി; വീഡിയോ

Published : Mar 06, 2026, 02:19 PM IST
Student punches teacher's chest

Synopsis

ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി അധ്യാപകനെ ഇടിക്കുന്ന വീഡിയോ വൈറലായി. ശാസിക്കുന്നതിനിടെ അധ്യാപകൻ തെറിവിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി മർദ്ദിച്ചത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ പെരുമാറ്റത്തെയും അധ്യാപകരുടെ രീതികളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

 

ന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള ഒരു വീഡിയോയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള പ്രശ്നമായിരുന്നു ചിത്രീകരിച്ചിരുന്നത്. പെട്ടെന്ന് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചിൽ ഇടിക്കുകയും അദ്ദേഹം മുന്നോട്ട് വളയുന്നതും വീഡിയോയിൽ കാണാം. ആന്ധ്രാപ്രദേശിലെ എൻ‌ടി‌ആർ ജില്ലയിലെ വീരവള്ളി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇടിച്ചത് 10 ക്ലാസ് വിദ്യാർത്ഥി

ബാപ്പുലപാഡു മണ്ഡലത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും ഒരു അധ്യാപകനും തമ്മിലുള്ള ചെറിയ തർക്കം പെട്ടെന്നാണ് രൂക്ഷമായത്. വിദ്യാർത്ഥിയെ ശാസിക്കുന്നതിനിടെ അധ്യാപകൻ തെറിവിളിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മർദ്ദിച്ചുവെന്ന് പറയപ്പെടുന്നു. സംഭവ സമയം ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മുന്നിൽ വെച്ച് വിദ്യാർത്ഥി അധ്യാപകന്‍റെ ഇടിക്കുന്നത് കാണാം. പിന്നാലെ അധ്യാപകൻ വേദന കൊണ്ട് മുന്നോട്ട് കുനിയുന്നു. ഇതോടെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഇടപെട്ട് ഇരുവരെയും ഇരുവരെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.

 

 

ഇരുവർക്കുമെതിരെ നെറ്റിസെന്‍സ്

വീഡിയോ വൈറലായതിന് പിന്നാലെ ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. കുട്ടികൾ ധാർമ്മിക മൂല്യങ്ങൾ പഠിക്കേണ്ടത് ക്ലാസ് മുറികളിൽ നിന്നല്ലെന്നും അത് വീടുകളിൽ നിന്നും ശീലിക്കേണ്ടതാണെന്നും ചിലരെഴുതി. അധ്യാപകരെ വിദ്യാർത്ഥികൾ മർദ്ദിക്കുകയെന്നാൽ സാമൂഹികമായും സാംസ്കാരികമായും നമ്മൾ അത്രയേറെ അധഃപതിച്ചെന്നതിന് തെളിവാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ പരാജയമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. വിദ്യാർത്ഥിക്കെതിരെ നിയമ നടപടി വേണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. അതേസമയം അധ്യാപകന് വിദ്യാർത്ഥികളെ ശാസിക്കാമെന്നല്ലാതെ തെളിവിളിക്കാൻ അവകാശമില്ലെന്നും വിദ്യാർത്ഥികൾക്കും ആത്മാഭിമാനമുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ അധികൃത‍ർ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഈ ദിവസം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ജ്യോതിഷി; വീഡിയോ ഡിലീറ്റ് ചെയ്യാതെ ഇവിടെയൊക്കെ കാണണമെന്ന് നെറ്റിസെന്‍സും
മാപ്പർഹിക്കാത്ത കുറ്റം; ലോകം യുദ്ധഭീതിയിൽ നിൽക്കുമ്പോൾ ബ്രിട്ടീഷ് പാർലമെന്‍റിൽ എംപിമാരുടെ നൃത്തം, വിവാദം,