ഓട്ടോറിക്ഷയിൽ സൺറൂഫ്! ചിരിയടക്കാനാവാതെ യുവതി, വേറെ ലെവലെന്ന് നെറ്റിസൺസ്, വീഡിയോ വൈറൽ

Published : Aug 12, 2026, 03:24 PM IST
viral video

Synopsis

യാത്രക്കാരിലൊരാളായ യുവതി എടുത്ത സെൽഫി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുകൾഭാഗം വ്യക്തമായി കാണാം. സുതാര്യമായ ഗ്ലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ മേൽക്കൂരയാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്.

സാധാരണയായി ആഡംബര കാറുകളിൽ മാത്രം കണ്ടുവരാറുള്ള സൺറൂഫ് സംവിധാനവുമായി ഒരു സാധാരണ ഓട്ടോറിക്ഷ. മഹാരാഷ്ട്രയിലെ വസായിൽ നിന്നുള്ള ഈ വേറിട്ട കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുതാര്യമായ മേൽക്കൂരയുള്ള ഈ ഓട്ടോറിക്ഷയിൽ ഒരു സംഘം ആളുകൾ സന്തോഷത്തോടെ യാത്ര ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലാണ് ഷെയർ ചെയ്തിരിക്കുന്നത്.

യാത്രക്കാരിലൊരാളായ യുവതി എടുത്ത സെൽഫി ദൃശ്യങ്ങളിൽ ഓട്ടോയുടെ മുകൾഭാഗം വ്യക്തമായി കാണാം. സുതാര്യമായ ഗ്ലാസോ പ്ലാസ്റ്റിക്കോ ഉപയോഗിച്ച് നിർമ്മിച്ച ഇതിന്റെ മേൽക്കൂരയാണ് വാഹനത്തെ വേറിട്ടുനിർത്തുന്നത്. ഇതിലൂടെ യാത്രക്കാർക്ക് മുകളിലെ കാഴ്ചകൾ വ്യക്തമായി കാണാൻ കഴിയും.

വസായിയിലെ തെരുവുകളിലൂടെ ഓട്ടോ മുന്നോട്ട് പോകുമ്പോൾ സംഘം ചിരിച്ചുകൊണ്ട് യാത്ര ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോ @theco.usinscrew എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവന്നത്. 'ഓട്ടോയിലെ സൺറൂഫ് അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ഓട്ടോറിക്ഷയിൽ ഇത്തരം ഒരു മാറ്റം വരുത്തിയത് സോഷ്യൽ മീഡിയ യൂസർമാരെ ഏറെ ആകർഷിച്ചിട്ടുണ്ട്. ഈ സുതാര്യമായ റൂഫ് ഓട്ടോയ്ക്കുള്ളിൽ കൂടുതൽ വെളിച്ചം നൽകുന്നതോടൊപ്പം ഒരു പ്രീമിയം ലുക്കും നൽകുന്നുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയത്. 'സൺറൂഫുള്ള പ്രീമിയം ഓട്ടോ' എന്നും 'സെമി കൺവേർട്ടിബിൾ' എന്നും ആളുകൾ ഇതിനെ തമാശയായി വിശേഷിപ്പിച്ചു. ആഡംബര കാറുകളോട് ഉപമിച്ച് 'പനോരമിക് സൺറൂഫ്' എന്ന് കമന്റ് ചെയ്തവരും കുറവല്ല.

PREV
Read more Articles on
click me!

Recommended Stories

ഹോ, ഡോ​ഗേഷ് ഭായ് ഒരു വിഐപി തന്നെ; തിരക്കുള്ള ട്രെയിന്‍, ശാന്തമായി ഉറങ്ങുന്ന നായ, ഉണർത്താതെ യാത്രക്കാർ
കാറിൽ മറന്നത് ഐ ഫോൺ 16, തിരികെയെത്തിച്ച് ഷെയ്ഖ്, 2500 രൂപ നല്‍കി സന്തോഷമറിയിച്ച് യാത്രക്കാരൻ , വൈറൽ വീഡിയോ