റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ

Published : Dec 08, 2025, 07:18 PM IST
holly bull

Synopsis

ഹൈദരാബാദിലെ തിരക്കേറിയ വൺവേ റോഡിലൂടെ കാളപ്പുറത്ത് കുട്ടിയെ ഇരുത്തി പോകുന്ന സ്ത്രീയുടെ വീഡിയോ വൈറലായി. പാരമ്പര്യവും നഗരജീവിതവും ഇടകലർന്ന ഈ കാഴ്ച, സ്ത്രീയുടെ ആത്മവിശ്വാസവും കുട്ടിയുടെ ആസ്വാദനവും കാരണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

 

ശുക്കളെ മാതാവായി കരുതുന്ന കാർഷിക ജീവിതത്തിൽ നിന്നും ഇന്ത്യ ഇനിയും മുക്തമായിട്ടില്ല. തിരക്കേറിയെ റോഡിലൂടെ കാളയുടെ മുകളിൽ കുട്ടിയെ ഇരുത്തി കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വണ്‍വേയുള്ള റോഡിന് എതിരായാണ് സ്ത്രീ കാളയെ നയിച്ച് കൊണ്ട് പോകുന്നത്. പോരാത്തതിന് കാളയുടെ പുറത്ത് ഒരു കുട്ടിയെ കൂടി ഇരുത്തിയിട്ടുണ്ട്. നിരവധി വാഹങ്ങൾ ചീറിപ്പാഞ്ഞ് വരുന്നതും വീഡിയോയിൽ കാണാം.

കാളപ്പുറത്തിരിക്കുന്ന കുട്ടി

ഹൈദരാബാദിലെ തിരക്കേറിയ റോഡിലാണ് ഈ കാഴ്ച. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇത്തരം കാഴ്ചകൾ ഒരു പതിവാണെങ്കിലും നഗരങ്ങളിൽ അത്ര പരിചിതമല്ലാത്ത ഒരു കാഴ്ചയാണത്. അതുകൊണ്ട് തന്നെ വഴിയാത്രക്കാരെല്ലാം സ്ത്രീയെയും കാളയെയും അതിന് പുറത്തിരിക്കുന്ന കുട്ടിയെയും ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം. വണ്‍വേ റോഡിൽ എതിരേ പോകുന്നതിന്‍റെ ആശങ്കയൊന്നുമില്ലാതെ വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീ കാളയെ മുന്നോട്ട് നയിക്കുന്നത്. കാളപ്പുറത്ത് ആസ്വാദിച്ചിരിക്കുന്ന കുട്ടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി.

പ്രതികരണം

'ആധുനിക നഗരം, പരമ്പരാഗത സവാരി' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ഇരുപതിനായിരത്തോളം പേരാണ് കണ്ടത്. തിരക്കേറിയ ഒരു ചന്തസ്ഥലത്ത് ഓട്ടോറിക്ഷകളും കാൽനടയാത്രക്കാരും സഞ്ചരിക്കുമ്പോൾ ഒരു കുട്ടി കാളപ്പുറത്ത് സവാരി ചെയ്യുന്നു. പാരമ്പര്യത്തിന്‍റെയും നഗരജീവിതത്തിന്‍റെയും സംയോജനം പകർത്തിയ അപൂർവ ദൃശ്യമെന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. കാളയെയും കൊണ്ട് കാർഷിക വൃത്തിക്ക് പോകുന്നതല്ലെന്നും മറിച്ച് കാളയെ കാണിച്ച് കാണിക്ക വാങ്ങിക്കാനുള്ള പോക്കാണെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ