
പ്രഭാത നടത്തത്തിനിടെ പോകുമ്പോൾ തികച്ചും അസ്വസ്ഥകരമായ കഴ്ചകൾ കണ്ടാൽ ആരാണ് ഒന്ന് പതറിപ്പോകാത്തത്? അന്നത്തെ ദിവസം തന്നെ പിന്നെ അസ്വസ്ഥകരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഹൈദരാബാദിൽ നിന്നും ഒരു യുവതി അതിരാവിലെയുള്ള പതിവ് ഓട്ടത്തിനിടെ തനിക്കുണ്ടായ തികച്ചും അസ്വസ്ഥകരമായ ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ വലിയ പ്രതികരണാണ് ലഭിച്ചത്. കഴിഞ്ഞ 26 -ാം തിയതി തന്‍റെ അതിരാവിലെയുള്ള ഓട്ടത്തിനിടെ വഴിയരികിൽ വച്ച് ഒരു യുവാവ് സ്വയംഭോഗം ചെയ്യുന്നതായിരുന്നു അവർ കണ്ടത്. യുവതിയുടെ വീഡിയോ ഇതിനകം മൂന്നേമുക്കാൽ ലക്ഷം പേരാണ് കണ്ടത്.
അസ്വസ്ഥകരമായ ആ സംഭവം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്. അപ്രതീക്ഷിതമായ സംഭവമായതിനാൽ യുവാവിന്‍റെ മുഖം ചിത്രീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. കൊക്കപേട്ട് നർസിംഗി സൈക്കിൾ ട്രാക്ക് പ്രവേശന കവാടത്തിനും സൈക്കിൾ വാടകയ്ക്ക് നൽകുന്ന സ്ഥലത്തിനും ഇടയിൽ ഏകദേശം 3 കിലോമീറ്റർ ദൂരത്തിനിടെയാണ് സംഭവം. രാവിലെ സൈക്കിൾ ട്രാക്കിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഏകദേശം 29 -30 വയസ് പ്രായമുള്ള ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരാൾ തന്നെ തുറിച്ച് നോക്കി സ്വയം വിറയ്ക്കുന്നത് കണ്ടപ്പോഴാണ് ആളെ ശ്രദ്ധിച്ചത്. അയാൾ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അതും ഒരു പൊതു സ്ഥലത്ത് വച്ച്! അസ്വസ്ഥകരമായ ആ കാഴ്ച പകർത്താനായി മൊബൈൽ കാമറ ഓണാക്കിയെങ്കിലും അയാൾ പെട്ടെന്ന് പുറം തിരിഞ്ഞ് അതിവേഗം നടന്ന് കുറ്റിക്കാട്ടിലേക്ക് കയറിയെന്നും യുവതി ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ഈ സമയം റോഡിൽ എല്ലാ പ്രായത്തിലുമുള്ളവർ ഓടുകയും സൈക്കിൾ ചവിട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ സംഭവം നടക്കുമ്പോൾ അവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും യുവതി കൂട്ടിച്ചേർത്തു. അപ്രതീക്ഷിത സംഭവമായതിനാൽ താൻ പെട്ടെന്ന് പറതിപ്പോയെന്നും യുവതി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിരാവിലെ ഓടാനിറങ്ങുന്ന സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യം. ഒരുപക്ഷേ താൻ ആ സമയത്ത് അവിടെ യാദൃശ്ചികമായി എത്തിയതാകാം. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്നതായിരിക്കാം അയാളുടെ ഉദ്ദേശമെന്നും യുവതി കൂട്ടിചേർത്തു. സംഭവം തന്നെ തികച്ചും അസ്വസ്ഥകരമാക്കിയെന്നും അതിരാവിലെയുള്ള ഓട്ടം ഇനി തുടരാൻ കഴിയുമോയെന്നും അവർ സംശയം പ്രകടിപ്പിച്ചു. പകലും രാത്രിയുമെന്നില്ലാതെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.