
വിവാഹത്തെ കുറിച്ച് പലര്‍ക്കും പല സങ്കല്‍പങ്ങളാണ്. തന്‍റെ സങ്കല്പത്തില്‍ ഭര്‍ത്താവെന്താണെന്ന് 'സത്യസന്ധമായി' പറഞ്ഞ യുവതിക്കെതിരെ രൂക്ഷ വിമർശനം, ഭർത്താവിന്‍റെ പണത്തിന് വേണ്ടിയായിരുന്നു താൻ വിവാഹം കഴിച്ചതെന്ന് ആ സ്ത്രീ തുറന്നു സമ്മതിക്കുന്നു. ആ സ്ത്രീയുടെ ക്രൂരമായ സത്യസന്ധമായ പ്രതികരണം പലരെയും ഞെട്ടിച്ചു. മറ്റ് ചിലര്‍ സത്യസന്ധമായ ഉത്തരമെന്ന് അഭിനന്ദിച്ചു. വിവാഹത്തെക്കുറിച്ചുള്ള അവരുടെ കഥ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭാര്യ. തന്‍റെ ഭർത്താവിന്‍റെ മുന്നിൽ വച്ച് 'സത്യസന്ധമായ' മറുപടി നല്‍കിയത്. സംഗതി എന്തായിലും വീഡിയോ ഓൺലൈനിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
'എനിക്ക് തോന്നുന്നു ഞങ്ങൾ ഒരുമിച്ച് നന്നായി കാണപ്പെടുന്നില്ല' എന്ന് പറഞ്ഞ് കൊണ്ട് യുവതി സംസാരം ആരംഭിക്കുന്നത്. അത് മത്രമല്ല, ഞാന്‍ കാണാന്‍ വളരെ നല്ലതാണ്. പിന്നെ അവന്‍റെ വാലറ്റ് ക്യൂട്ടാണ്. അവൻ ക്യൂട്ടോണോ അല്ലയോ എന്നത് എനിക്കൊരു പ്രശ്നമല്ല, പക്ഷേ അവന്‍റെ വാലറ്റ് ക്യൂട്ടാണ്. ചെറുതല്ല, 15 വര്‍ഷത്തെ ചരിത്രമാണ്. എനിക്ക് എന്തെങ്കിലും വേണമെന്ന് പറഞ്ഞാല്‍ അതിലും മികച്ചത് അവന്‍ വാങ്ങിത്തരും. അതാണ് തങ്ങളുടെ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഭാഗം. ഞാനത് ശരിക്കും ആസ്വദിക്കുന്നു' യുവതി കൂട്ടിച്ചേര്‍ത്തു. വീഡിയോ നിരവധി പേരാണ് വീണ്ടും പങ്കുവച്ചത്. യുവതി സംസാരിക്കുന്ന സമയമത്രയും ഭര്‍ത്താവ് ഇതെല്ലാം കേട്ടുകൊണ്ട് സമീപത്ത് തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.
പ്രതികരണം
യുവതിയുടെ തുറന്ന് പറച്ചില്‍ പലരെയും അമ്പരപ്പിച്ചു. ചിലര്‍ അവര്‍ സത്യസന്ധയായി പറയുന്നതാണെന്ന് വാദിച്ചു. അതേസമയം മറ്റ് ചിലര്‍ അവര്‍ തമാശ പറയുകയാണെന്ന് എഴുതി. ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ പേഴ്സിലേക്ക് മാത്രമേ നോട്ടമുള്ളൂവെന്ന് മറ്റ് ചിലര്‍ വിമർശിച്ചു. അവർ ഭർത്താവിനെ പൊതുമധ്യത്തില്‍ അപമാനിക്കുകയായിരുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തി. അതേസമയം അവരുടെ സത്യസന്ധതയെ കാണാതെ പോകരുതെന്ന് മറ്റ് ചിലരും എഴുതി. “അവൾ ലജ്ജയില്ലാതെ അത് പറഞ്ഞു. കുറഞ്ഞത് അവൾ സത്യസന്ധയാണ്!” ഒരു കാഴ്ചക്കാരന്‍ എഴുതി. "കുറഞ്ഞപക്ഷം അവൾക്ക് വ്യക്തമാണ്. അവൾ അവനെ സ്നേഹിക്കുന്നത് അവന്‍റെ പേഴ്‌സിനാണ്, അല്ലാതെ അവന്‍റെ രൂപഭാവത്തിനല്ല." ഒരു കാഴ്ചക്കാരന്‍ അസന്നിഗ്ദമായി പറഞ്ഞു.