
യുവാവിനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം വസ്ത്രങ്ങൾ കീറുന്ന യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലയാതിന് പിന്നാലെ ചൂടേറിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടന്നു. 'ദി ഫോർഗോട്ടൺ മാൻ' എന്ന എക്സ് ഹാന്‍റിലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ, മൂന്നോളം സ്ത്രീകൾ ഒരു കൂട്ടം യുവാക്കളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചു. എന്നാൽ, ഒരു യുവാവ് അവരെ ചോദ്യം ചെയ്തപ്പോൾ യുവതികൾ തങ്ങളുടെ വസ്ത്രം വലിച്ച് കീറുകയായിരുന്നു.
"ഇത്തരം സ്ത്രീകൾ ഒരു ശല്യം സൃഷ്ടിക്കുന്നത് വളരെ ലജ്ജാകരമാണ്. ഒന്നാമതായി, അവർ പുരുഷന്മാരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ചോദ്യം ചെയ്യപ്പെടുന്ന നിമിഷം മുതൽ, അവർ ഇരയുടെ കാർഡ് കളിക്കാൻ തുടങ്ങുന്നു. അവർ അവിടെ നിർത്തുന്നില്ല. തെളിവുകൾ നിർമ്മിക്കാൻ സ്വന്തം വസ്ത്രങ്ങൾ കീറുകയും രക്ഷപ്പെടാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പരിധി വരെ അവർ പോകുന്നു. ദയനീയമായ പെരുമാറ്റം.." എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരു യുവാവ് വീഡിയോ ചിത്രീകരിക്കാൻ പറയുന്നതിന് പിന്നാലെ യുവതികൾ മൂന്ന് പേരും തങ്ങളുടെ വസ്ത്രം വലിച്ച് കീറുന്നതും വീഡിയോയിൽ കാണാം. ഒപ്പം ഇവർ യുവാക്കൾക്ക് നേരെ രൂക്ഷമായി സംസാരിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ സജീവമായ ചർച്ചയാണ് നടന്നത്.
It is highly shameful that such women create a nuisance.
First, they abuse and harass men. The moment they are questioned, they start playing the victim card.
And they don’t stop there. They even go to the extent of tearing their own clothes to manufacture evidence and misuse… pic.twitter.com/gsKbvr9VWW— The Forgotten ‘Man’ 👨⚖️ (@SamSiff) June 15, 2026
വീഡിയോയ്ക്ക് താഴെ യുവതികൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ നടത്തുന്നത്. 'സിസിടിവി കണ്ടെത്തിയ വ്യക്തിക്ക് സല്യൂട്ട്...' എന്നായിരുന്നു ഒരു കുറിപ്പ്. പുരുഷന്മാർക്ക് സ്വയം സംരക്ഷിക്കാനുള്ള ഏക മാർഗം സിസിടിവി മാത്രമാണെന്നായിരുന്നു മറ്റൊരു കാർഡ്. 'ഇത് എല്ലാവരിലേക്കും എത്തിച്ച വ്യക്തിക്ക് ഒരു സല്യൂട്ട്. ഇന്ത്യയിൽ കുറ്റവാളികൾ എല്ലായ്പ്പോഴും നിയമം തെറ്റായി ഉപയോഗിക്കുന്നത് ഇരകളെ കുറ്റപ്പെടുത്താനാണ്. സ്ത്രീധന കേസുകളിലോ മറ്റോ ആകട്ടെ. പരമാവധി കേസുകളിൽ അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്, അതിനാൽ അവർ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ സ്ത്രീകൾക്ക് മാന്യത ഉണ്ടായിരിക്കണം.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. മറ്റ് ചിലർ തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങളെ കുറിച്ച് എഴുതി.