ടീ ഷർട്ടിലെ വാചകം; അഭിമുഖം തുടങ്ങും മുൻപേ യുവതിയെ പുറത്താക്കിയെന്ന് അഭിമുഖകാരി

Published : Jun 16, 2026, 03:44 PM IST
interview

Synopsis

ആമസോൺ പ്രൈം വീഡിയോയിലെ ഉദ്യോഗസ്ഥയായ ഭാവിഷ ജെയിൻ പങ്കുവെച്ച ഒരു സംഭവമാണിത്. മികച്ച യോഗ്യതകളുണ്ടായിട്ടും, ഇന്റർവ്യൂവിന് ധരിച്ച ടീ-ഷർട്ടിലെ 'I'm too hot for a job' എന്ന വാചകം കാരണം ഒരു യുവതിക്ക് ജോലി നഷ്ടമായി. ഈ സംഭവം ജോലി സ്ഥലങ്ങളിലെ വസ്ത്രധാരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

ജോലി ലഭിക്കാൻ യോഗ്യതയും പ്രവൃത്തി പരിചയവും മാത്രം പോരാ, പോകുന്ന സാഹചര്യത്തിന് അനുയോജ്യമായ വസ്ത്രധാരണവും വേണമെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വസ്ത്രത്തിൽ എഴുതിയിരുന്ന ഒരു വാചകം കാരണം ഒരു യുവതിക്ക് ജോലി നഷ്ടമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോയുടെ സോഷ്യൽ ആൻഡ് എഡിറ്റോറിയൽ ലീഡ് ആയ ഭാവിഷ ജെയിൻ. തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഭാവിഷ ഈ സംഭവം വെളിപ്പെടുത്തിയത്.

'I'm too hot for a job'

മൂന്ന് മാസം മുമ്പ് കമ്പനിയിലെ ഒരു ക്രിയേറ്റീവ് തസ്തികയിലേക്ക് ആളുകളെ തിരയുന്നതിനിടയിലാണ് ഭാവിഷ ഒരു യുവതിയുടെ ബയോഡാറ്റ കാണുന്നത്. മിടുക്കിയായ, ആവശ്യത്തിന് പ്രവൃത്തി പരിചയമുള്ള, സോഷ്യൽ മീഡിയയിൽ 50,000-ത്തിലധികം ഫോളോവേഴ്സ് ഉള്ള ആ യുവതിയുടെ പ്രൊഫൈൽ ഭാവിഷയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് യുവതിയെ അഭിമുഖത്തിനായി ഓഫീസിലേക്ക് വിളിച്ചു വരുത്തി.

എന്നാൽ, നേരിട്ട് കണ്ട നിമിഷം തന്നെ ആ യുവതിയെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ ഭാവിഷ തീരുമാനിച്ചു. വസ്ത്രധാരണം മോശമായതുകൊണ്ട് ആയിരുന്നില്ല ഈ തീരുമാനം. മറിച്ച്, അവൾ ധരിച്ചിരുന്ന ടീ-ഷർട്ടിലെ വാചകമായിരുന്നു വില്ലൻ. "അഭിമുഖം തുടങ്ങുന്നതിന് മുൻപ് തന്നെ ഞാൻ അവളെ ഒഴിവാക്കി. അവളുടെ ടീ-ഷർട്ടിൽ എഴുതിയിരുന്നത് ഇതായിരുന്നു: 'I'm too hot for a job'" ഭാവിഷ കുറിച്ചു. ഇത് അനാവശ്യമായ ഡ്രസ്സ് കോഡുകൾ അടിച്ചേൽപ്പിക്കുന്നതല്ല, മറിച്ച് പോകുന്ന സാഹചര്യത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കേണ്ടതിന്‍റെ മാന്യമായ ഭാഷ ഉപയോഗിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഭാവിഷ വ്യക്തമാക്കുന്നു.

വസ്ത്രത്തിലെ പിഴവ്

ഒരു അഭിമുഖത്തിൽ സ്വയം തെളിയിക്കാൻ വെറും 30 മിനിറ്റ് മാത്രം ലഭിക്കുമ്പോൾ, നിങ്ങളുടെ പോർട്ട്ഫോളിയോയും സംസാരിക്കുന്ന രീതിയും മാത്രമല്ല, നിങ്ങൾ ധരിക്കുന്ന വസ്ത്രവും പ്രധാനമാണ്. വസ്ത്രത്തിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ നിങ്ങൾ സംസാരിക്കുന്നതിന് മുൻപ് തന്നെ മറ്റുള്ളവരോട് ആശയ വിനിമയം നടത്തും. ഈ സാഹചര്യത്തിൽ, തനിക്ക് ആ ജോലി ആവശ്യമില്ലെന്നാണ് ആ പെൺകുട്ടി പറയാതെ പറഞ്ഞതെന്നും, താൻ അത് വിശ്വസിച്ചുവെന്നുമാണ് ഭാവിഷ പറയുന്നത്. കഴിവും യോഗ്യതയും ഉണ്ടായിട്ടും വസ്ത്രധാരണത്തിലെ ഒരൊറ്റ പിഴവ് കാരണം യുവതിക്ക് ജോലി നഷ്ടമായ ഈ സംഭവം ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

'ട്രെയിനിന്‍റെ അപ്പർ ബർത്തിലിരുന്ന് താഴെ സീറ്റിലിരുന്ന യുവതികളുടെ വീഡിയോ ചിത്രീകരണം'; എന്ത് ലോകമാണിതെന്ന് നെറ്റിസെൺസ്, വീഡിയോ
'30 ദിവസത്തിനുള്ളിൽ 2 ജോലികൾ': ഇന്ത്യയിൽ നിന്ന് ദുബായിലുള്ള ജോലികൾ എങ്ങനെ നേടാമെന്ന് പങ്കുവച്ച് യുവതി, വീഡിയോ വൈറൽ