വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ 

Published : Feb 17, 2023, 11:33 AM ISTUpdated : Feb 17, 2023, 12:02 PM IST
വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ 

Synopsis

'പുതിയൊരു വിവാഹ പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചു, അതിൽ അമ്മായിഅമ്മ മരുമകനെ സ്വീകരിക്കുന്നത് മധുരത്തിനൊപ്പം ബീഡിയും പാനും നൽകിയാണ്' എന്ന് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ വിവാഹങ്ങൾ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളിൽ കാലത്തിന് അനുസരിച്ച് മാറ്റം വന്നിട്ടുണ്ട്. എന്നാൽ, ഒരു വിവാഹത്തിനുണ്ടായ വളരെ വ്യത്യസ്തമായ ഒരു ചടങ്ങാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. 

വീഡിയോയിൽ ഒരു വരനെ വധുവിന്റെ വീട്ടുകാർ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്നതാണ് കാണുന്നത്. വധുവിന്റെ അമ്മയാണ് വരന് സി​ഗരറ്റ് നൽകുന്നത്. അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും വരൻ സി​ഗരറ്റ് ചുണ്ടിൽ വയ്ക്കുന്നുണ്ട് എങ്കിലും അത് വലിക്കുന്നില്ല. തിരികെ അമ്മായിഅച്ഛന് നൽകുകയാണ്. ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വലിയ തരത്തിലുള്ള ചർച്ചകളും ഈ വീഡിയോയെ തുടർന്നുണ്ടായി. 

'പുതിയൊരു വിവാഹ പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചു, അതിൽ അമ്മായിഅമ്മ മരുമകനെ സ്വീകരിക്കുന്നത് മധുരത്തിനൊപ്പം ബീഡിയും പാനും നൽകിയാണ്' എന്ന് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. ജൂഹി കെ പട്ടേൽ എന്ന ബ്ലോ​ഗറാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

എന്നാൽ, ഇതിന്റെ കമന്റുകൾ നോക്കിയാൽ ഇത് ഒരു പുതിയ ചടങ്ങ് ഒന്നും അല്ല എന്ന് മനസിലാവും. ജൂഹി തന്നെ പിന്നീട് ഒരു കമന്റിൽ ഇത് പുതിയ ട്രെൻഡ് അല്ല എന്നും ​ഗുജറാത്തിലെ ചില ​ഗ്രാമങ്ങളിൽ തുടർന്നു പോന്നിരുന്ന ഒരു പഴയ ചടങ്ങ് ആണ് എന്നും വരൻ വെറുതെ സി​ഗരറ്റ് വായിൽ വയ്ക്കുന്നേ ഉള്ളൂ, വലിക്കുന്നു പോലുമില്ല എന്നും കമന്റ് നൽകിയിട്ടുണ്ട്. അതേ സമയം ഒഡീഷയിലും വിവാഹത്തിന് ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടായിരുന്നു എന്നും കമന്റ് വന്നിട്ടുണ്ട്. അതേ സമയം ഇതൊക്കെ വളരെ പഴയ ചടങ്ങുകൾ ആണ് എന്നും ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് കമന്റ് നൽകിയവരുമുണ്ട്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി