രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന തോണി, ചുറ്റം തിമിംഗലങ്ങള്‍ എന്ത് ചെയ്യും? ഒരു വൈറല്‍ വീഡിയോ

By Web TeamFirst Published May 31, 2023, 4:45 PM IST
Highlights

അർജന്‍റീനയിലെ പ്യൂർട്ടോ മാഡ്രിനില്‍ ഒരു പാഡിൽ ബോട്ടിംഗ് നടത്തുകയായിരുന്ന രണ്ടു പേരുടെ സമീപത്തേക്കാണ് രണ്ടോ അതില്‍ കൂടുതലോ തിമിംഗലങ്ങള്‍ എത്തിയത്. കടന്നുവന്ന അതിഥികള്‍ രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന ആ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കാണാം. 

ഉള്‍ക്കടലുകളില്‍ സ്വൈര്യവിഹാരം നടത്തുന്ന തിമിംഗലങ്ങള്‍ നിങ്ങളുടെ തോണിയുടെ സമീപത്ത് വന്നാല്‍ എന്ത് ചെയ്യും?  അതും രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്നത്രയ്ക്കും ചെറിയൊരു തോണിയുടെ സമീപത്ത്.  സ്വപ്നത്തില്‍ പോലും അങ്ങനൊന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍‌ത്ഥിക്കാനായിരിക്കും മിക്കവര്‍ക്കും താത്പര്യം. എന്നാല്‍ അത്തരമൊരു നിമിഷത്തിലൂടെ കടന്നുപോകുന്ന രണ്ട് പേരുടെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പേരുടെ ശ്രദ്ധനേടി. അർജന്‍റീനയിലെ പ്യൂർട്ടോ മാഡ്രിനില്‍ ഒരു പാഡിൽ ബോട്ടിംഗ് നടത്തുകയായിരുന്ന രണ്ടു പേരുടെ സമീപത്തേക്കാണ് രണ്ടോ അതില്‍ കൂടുതലോ തിമിംഗലങ്ങള്‍ എത്തിയത്. കടന്നുവന്ന അതിഥികള്‍ രണ്ട് പേര്‍ക്ക് മാത്രമിരിക്കാവുന്ന ആ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ കാണാം. 

അതേസമയം, ആദ്യത്തെ തിമിംഗലം തങ്ങളുടെ വള്ളത്തിന് തൊട്ട് പുറകിലെത്തിയെന്ന് മനസിലാക്കിയപ്പോള്‍ വള്ളം തുഴയുന്നയാളുടെ മുഖം കാണേണ്ടതായിരുന്നു. മുഖത്തെ രക്തപ്രസാദം കുറഞ്ഞെങ്കിലും അദ്ദേഹം ചിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടെയുള്ള സ്ത്രീ സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹം ദയനീയമായി ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ആദ്യത്തെ തിമിംഗലത്തെ കാണുന്നതോടെ അദ്ദേഹം തന്‍റെ തുഴ തോണിയിലേക്ക് എടുത്ത് വയ്ക്കുന്നു. ഒടുവില്‍ തിമിംഗലങ്ങള്‍ കുറച്ച് ഒന്നകന്നെന്ന് മനസിലായപ്പോഴാണ് അദ്ദേഹം വീണ്ടും തുഴയാനാരംഭിക്കുന്നത്. പക്ഷേ. ആ തുഴച്ചിലിന് നേരത്തെതിനേക്കാള്‍ വേഗം കൂടുതലായിരുന്നു. 

 

നെറ്റിസണ്‍സിന്‍റെ കൈയടി നേടി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജാപ്പനീസ് തന്ത്രം; വൈറല്‍ വീഡിയോ

വീഡിയോയില്‍, തീരത്ത് നിന്ന് ഏറെ ദൂരയല്ലാതെയാണ് ഇരുവരും തുഴയുന്നതെന്ന് കാണാം. ഈ മാന്ത്രിക നിമിഷം അനുഭവിക്കുമ്പോള്‍ നിങ്ങൾ എന്തുചെയ്യുമെന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ നിരവധി പേരെ ആകര്‍ഷിച്ചു. ഈ വീഡിയോ കാണുമ്പോൾ ഞാന്‍ പൂർണ്ണമായും കിടക്കയിൽ സുരക്ഷിതനാണെന്ന് ഒരാള്‍ കുറിച്ചു.  ഞാൻ ഭ്രാന്തമായി ഭയപ്പെടും, എന്നാൽ അതേ സമയം അതിനെ തൊടാനും ആഗ്രഹിക്കുന്നു. എന്തുകൊണ്ട് ചെയ്തില്ല?? എന്നതായിരുന്നു മറ്റൊരാളുടെ സംശയം. തീർച്ചയായും ഇത് മാന്ത്രികമാണ്, പക്ഷേ ഒരു മരണ ആവേശം കൂടിയാണ്. സസ്തനി വളരെ അടുത്താണ്. അതിന് നിങ്ങളെ കൊല്ലാൻ കഴിയുമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനു ശേഷം അവരെ ആരും കണ്ടിട്ടില്ലെന്നായിരുന്നു ഒരു രസികന്‍റെ കുറിപ്പ്. അവിശ്വസനീയം! കാണുമ്പോൾ പേടിയുണ്ടെങ്കിൽ പോലും ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് വേറൊരാള്‍ കുറിച്ചു. 

പെന്‍ഷന്‍ വാങ്ങണം; ആറ് വര്‍ഷം അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ച് 60 വയസുകാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!