'അമ്മേ, അമ്മേ, അയ്യോ എന്റെ അമ്മ എവിടെയാണ്'; ഹൃദയം കവർന്ന് കുട്ടിയാനയുടെ വീഡിയോ

Published : May 05, 2024, 03:29 PM IST
'അമ്മേ, അമ്മേ, അയ്യോ എന്റെ അമ്മ എവിടെയാണ്'; ഹൃദയം കവർന്ന് കുട്ടിയാനയുടെ വീഡിയോ

Synopsis

ഓരോ ആനയുടെ അടുത്തെത്തുമ്പോഴും ഇതാണോ തന്റെ അമ്മ എന്ന നിലയിൽ കുട്ടിയാന നോക്കുന്നുണ്ട്. എന്നാൽ, ഇതൊന്നുമല്ല എന്ന് മനസിലാവുന്തോറും വീണ്ടും അത് മുന്നോട്ട് പോകുന്നു.

കാട്ടിൽ നിന്നുള്ള വീഡിയോ കാണാൻ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമാണ്. അതിൽ തന്നെ ആന, കടുവ, പുലി, സിംഹം ഒക്കെയാണ് പലരുടേയും ഇഷ്ടപ്പെട്ട മൃ​ഗങ്ങൾ. അതിൽ തന്നെ ആനകളുടെ അനേകക്കണക്കിന് വീഡിയോയാണ് ഓരോ ദിവസവും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ആളുകൾക്ക് അത് കാണാനിഷ്ടവുമാണ്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇതും. 

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് വന്യജീവി ഫോട്ടോഗ്രാഫർ ഫിലിപ്പാണ്. വീഡിയോയിൽ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയ്ക്ക് വേണ്ടി തിരയുന്ന കാഴ്ചയാണ്. കെനിയയിലെ അംബോസെലി നാഷണൽ പാർക്കിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ നിരവധി ആനകളെ കാണാം. അതിനിടയിലൂടെ ഒരു കുട്ടിയാന തന്റെ അമ്മയാനയേയും തിരക്കി നടക്കുകയാണ്. 

ഓരോ ആനയുടെ അടുത്തെത്തുമ്പോഴും ഇതാണോ തന്റെ അമ്മ എന്ന നിലയിൽ കുട്ടിയാന നോക്കുന്നുണ്ട്. എന്നാൽ, ഇതൊന്നുമല്ല എന്ന് മനസിലാവുന്തോറും വീണ്ടും അത് മുന്നോട്ട് പോകുന്നു. ഒടുവിൽ തന്റെ അമ്മയുടെ അടുത്തെത്തി നിൽക്കുന്ന കുട്ടിയാനയേയാണ് വീഡിയോയിൽ കാണുന്നത്. 

മിക്കവാറും കെനിയയിലെ നാഷണൽ പാർക്കുകളിൽ നിന്നുള്ള അനവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. അതുപോലെ നെറ്റിസൺസിന്റെ സ്നേഹം പിടിച്ചുപറ്റാറുമുണ്ട്. ഈ വീഡിയോയും നെറ്റിസൺസിന് ഇഷ്ടമായി. കണ്ടാൽ കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്നത്ര മനോഹരം തന്നെയാണ് ഈ കാഴ്ച. 

വീഡിയോയുടെ കമന്റിൽ ഒരാൾ ചോദിച്ചത് കുട്ടിയാനയ്ക്ക് എങ്ങനെയാണ് തന്റെ അമ്മയെ തിരിച്ചറിയാൻ സാധിച്ചത് എന്നാണ്. അതിൻ്റെ രൂപം, ശബ്ദം, ഗന്ധം, ഒരു കുഞ്ഞിന് അമ്മയോട് തോന്നുന്ന വികാരങ്ങൾ എന്ന് വീഡിയോ ഷെയർ ചെയ്ത യൂസർ അതിന് മറുപടി നൽകിയിരിക്കുന്നതും കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ
യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ