'നിനക്കൊന്നും വീട്ടിൽ പെങ്ങളില്ലേ, സോറി പറയെടാ'; ചെരിപ്പൂരി ക്രിമിനലിനെ പൊതിരെ തല്ലുന്ന യുവതി, വീഡിയോ

By Web TeamFirst Published Apr 14, 2024, 12:48 PM IST
Highlights

'നിനക്ക് വീട്ടിൽ പെങ്ങളില്ലേ, സോറി പറയ്' എന്നും പറഞ്ഞാണ് യുവതി ഇയാളെ തല്ലുന്നത്. റിപ്പോർട്ടുകൾ പ്രകാരം കമല നഗർ പ്രദേശത്ത് നിന്നുള്ളതാണ് യുവതി. എന്നാൽ, പൊലീസിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് അശോക് ​ഗൗതം പറയുന്നത്.

തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ ചെരിപ്പൂരി പൊതിരെ തല്ലി യുവതി. സംഭവം നടന്നത് ഭോപ്പാലിലെ ടിടി ന​ഗറിലാണ്. ഇതിന്റെ ദൃശ്യങ്ങൾ‌ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് ടൗൺ ഇൻസ്പെക്ടർ അശോക് ​ഗൗതം പറയുന്നു. 

യുവതിയുടെ പേര് വ്യക്തമല്ല. ​ഗൗരവ് ​ഗോണ്ട് എന്നയാളെയാണ് യുവതി തല്ലുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ നേരത്തെ തന്നെ ക്രിമിനൽ ലിസ്റ്റിൽ പേരുള്ളയാളാണ്. ന്യൂ മാർക്കറ്റിനടുത്ത് വച്ചാണ് സംഭവം ഉണ്ടായത്. യുവതി ഇയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തുകയായിരുന്നു എന്ന് കരുതുന്നു. ഇവിടെ എത്തിയ ഉടനെ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് ഇയാളെ പിടിച്ചുവച്ചു. പെൺകുട്ടി തന്റെ ചെരിപ്പ് ഉപയോ​ഗിച്ച് ഇയാളെ പൊതിരെ തല്ലുന്നതാണ് വീഡിയോയിൽ കാണുന്നത്. 

ഇയാൾ തന്നെ മോശം കമന്റ് പറഞ്ഞെന്നും മോശമായി പെരുമാറി എന്നും ആരോപിച്ചാണ് യുവതി ഇയാളെ തല്ലുന്നത്. ​ഗൗരവ് ​ഗോണ്ട് അടി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിടിച്ചുവച്ചിരിക്കുന്നത് കൊണ്ട് സാധ്യമല്ല. ഇയാൾ കുതറിമാറാൻ ശ്രമിക്കുന്തോറും യുവതി കൂടുതൽ കൂടുതൽ തല്ലുന്നത് കാണാം. 

मे इलाके ने नामी बदमाश को एक लड़की ने चप्पल से पीट दिया।

न्यू मार्केट इलाके का वीडियो है।

पिटने वाला व्यक्ति टीटी नगर थाने का निगरानी शुदा बदमाश है और दो बार जिला बदर भी हो चुका है। pic.twitter.com/Dkdn0WqPO9

— Izhar Hasan Khan (@izharihk)

 

'നിനക്ക് വീട്ടിൽ പെങ്ങളില്ലേ, സോറി പറയ്' എന്നും പറഞ്ഞാണ് യുവതി ഇയാളെ തല്ലുന്നത്. റിപ്പോർട്ടുകൾ പ്രകാരം കമല നഗർ പ്രദേശത്ത് നിന്നുള്ളതാണ് യുവതി. എന്നാൽ, പൊലീസിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് അശോക് ​ഗൗതം പറയുന്നത്. എന്നിരുന്നാലും, ​ഗൗരവ് ​ഗൗണ്ടയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, യുവതിയെ അപമാനിച്ചിട്ടില്ല എന്നും വെറുതെയാണ് തന്നെ തല്ലിയത് എന്നുമാണ് ഇയാൾ പറയുന്നത്. 

ഇയാൾക്കെതിരെ മുമ്പും പല കേസുകളും ഉണ്ടായിട്ടുണ്ട്. രണ്ട് തവണ ഭോപ്പാലിൽ നിന്ന് പുറത്താക്കപ്പെട്ട കുറ്റവാളിയാണ് ഗോണ്ട് എന്നും അശോക് ​ഗൗതം പറയുന്നു.

click me!