പാഴ്സലയക്കാൻ റാപ്പിഡോ സർവീസ് ബുക്ക് ചെയ്ത് യുവതി, സ്ഥലത്തെത്തിയപ്പോൾ ‍ഞെട്ടി യുവാവ്

Published : Feb 05, 2026, 01:22 PM IST
viral post

Synopsis

സാധാരണ പോലെ റാപ്പിഡോ പോര്‍ട്ടറിന് വന്നൊരു ബുക്കിംഗ്. കാര്‍ഡ്ബോര്‍ഡ് ബോക്സ് കൈമാറി യുവതി. എന്നാല്‍, സാധനം എത്തിക്കേണ്ടുന്ന ലൊക്കേഷനില്‍ എത്തിയപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. 

പാഴ്സലുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനായി ആളുകൾ വ്യാപകമായി ഉപയോ​ഗിക്കുന്ന സർവീസാണ് റാപ്പിഡോ. പലരും എവിടേക്കെങ്കിലും പെട്ടെന്ന് എന്തെങ്കിലും വസ്തുക്കൾ എത്തിക്കണമെങ്കിൽ റാപ്പിഡോയുടെ സഹായം തേടാറുണ്ട്. നേരിട്ട് പോകേണ്ടതില്ല, പൈസയടച്ചാൽ സാധനം എത്തേണ്ടിടത്ത് എത്തും എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ സമാധാനവും. എന്നാൽ, ഒരു റാപ്പിഡോ പോർട്ടർക്കുണ്ടായ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണ പോലെ ഒരു യുവതി റാപ്പിഡോ സർവീസ് ബുക്ക് ചെയ്തതാണ്, എന്നാൽ പാഴ്സൽ എത്തിക്കാൻ പോയപ്പോഴാണ് സംഭവം ആകെ മാറിമറിഞ്ഞത്.

പോർട്ടർ യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ, അവർ തന്റെ ഗേറ്റിനുള്ളിൽ നിന്ന് സാധനങ്ങൾ നിറച്ച ഒരു കാർഡ്ബോർഡ് ബോക്സ് അയാൾക്ക് നീട്ടി. പോകുന്നതിനുമുമ്പ്, പോർട്ടർ പണമടച്ചത് എങ്ങനെയാണ് എന്നും അന്വേഷിച്ചു. "മാഡം, പേയ്‌മെന്റ് ഓൺലൈനാണോ അതോ പണമായിട്ടാണോ" എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഓൺലൈനായി പണം നേരത്തെ അടച്ചതാണ് എന്ന് യുവതി മറുപടിയും നൽകി. ഡ്രോപ് ലൊക്കേഷനിൽ എത്തുന്നത് വരെ എല്ലാം സാധാരണ പോലെ തന്നെയാണ് പോയിക്കൊണ്ടിരുന്നത്.

 

 

എന്നാൽ, അവിടെ എത്തിയപ്പോഴാണ് അവിടെ ആരെയും കാണാനില്ല എന്ന് യുവാവിന് മനസിലാകുന്നത്. മാത്രമല്ല, അവിടം മുഴുവനും മാലിന്യം ഇട്ടിരിക്കുന്നതും കാണാമായിരുന്നു. ആകെ കൺഫ്യൂഷനിലായ യുവാവ് അപ്പോൾ തന്നെ യുവതിയെ വിളിച്ചു. അപ്പോൾ യുവതി പറഞ്ഞ മറുപടിയാണ് യുവാവിനെ ചിരിപ്പിച്ചത്. യുവതി കൊടുത്ത പാഴ്സൽ അവരുടെ വീട്ടിൽ നിന്നുള്ള മാലിന്യം ആണത്രെ. അത് അവിടെ കളഞ്ഞിട്ട് പോകാനാണ് റാപ്പിഡോ സർവീസ് ബുക്ക് ചെയ്തത്. എന്തായാലും, യുവാവിനെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ അനുഭവം ആയിരുന്നു ഇത്. മാലിന്യം വരെയും തങ്ങൾ ചുമക്കുന്നു എന്നാണ് യുവാവ് പറയുന്നത്. എന്നാൽ, അതേസമയം തന്നെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇതൊക്കെ ഉള്ളതാണോ എന്ന സംശയമാണ് പലരും പങ്കുവച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആനപ്പിണ്ടത്തിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം, മനുഷ്യരുടെ ചെയ്തികളെ രൂക്ഷമായി വിമർശിച്ച് യുവാവ്
ക്ഷമയ്‍ക്കൊരതിരുണ്ട്; മദ്യശാലകൾ അടിച്ചുതകർത്ത് സ്ത്രീകൾ, ലക്ഷങ്ങളുടെ കുപ്പികൾ റോഡിലെറിഞ്ഞു, കാരണം ഇത്