വകതിരിവ് വട്ടപ്പൂജ്യം; തിരക്കുള്ള റോഡിൽ മഴയത്ത് യുവതിയുടെ ഡാൻസ്, വിവരങ്ങൾ തരൂ എന്ന് പൊലീസ് 

Published : Aug 21, 2024, 10:43 AM IST
വകതിരിവ് വട്ടപ്പൂജ്യം; തിരക്കുള്ള റോഡിൽ മഴയത്ത് യുവതിയുടെ ഡാൻസ്, വിവരങ്ങൾ തരൂ എന്ന് പൊലീസ് 

Synopsis

യുവതിയുടെ പിന്നിൽ നിന്നും വാഹനങ്ങൾ വരുന്നതും കാണാം. എന്നാൽ, ഇതൊന്നും ​ഗൗനിക്കാതെയാണ് യുവതി ഡാൻസ് ചെയ്യുന്നത്. വളരെ അപകടകരം എന്നോ, വകതിരിവില്ലായ്മ എന്നോ അല്ലാതെ ഇതിനെ എന്ത് പറയുമെന്നാണ് വീഡിയോ കണ്ടതിന് പിന്നാലെ നെറ്റിസൺസ് ചോദിക്കുന്നത്. 

എന്ത് ചെയ്തിട്ടാണെങ്കിലും ആരെ ബുദ്ധിമുട്ടിച്ചിട്ടാണെങ്കിലും വൈറലാവണം. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് തോന്നാറുണ്ട് അല്ലേ? പൊതുവഴിയെന്നോ, ആളുകൾക്ക് ബുദ്ധിമുട്ടാകുമെന്നോ ഒന്നും ചിന്തിക്കാതെയാണ് പലരും വീഡിയോ ചിത്രീകരിക്കുന്നത്. ചുറ്റുപാടുമുള്ള ഒന്നും അവരെ ബാധിക്കാറില്ല എന്നും തോന്നും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസും ഇടപെട്ടു. 

വീഡിയോയിൽ കാണുന്നത് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറാണ്. അതിന്റെ മുകളിൽ നിന്നും ഒരു യുവതി റോഡിലേക്കിറങ്ങുന്നതാണ് പിന്നെ കാണുന്നത്. മഴ പെയ്യുന്നുണ്ട്. പിന്നീട് കാണുന്നത് യുവതി റോഡിൽ‌ ഡാൻസ് ചെയ്യുന്നതാണ്. യുവതിയുടെ പിന്നിൽ നിന്നും വാഹനങ്ങൾ വരുന്നതും കാണാം. എന്നാൽ, ഇതൊന്നും ​ഗൗനിക്കാതെയാണ് യുവതി ഡാൻസ് ചെയ്യുന്നത്. വളരെ അപകടകരം എന്നോ, വകതിരിവില്ലായ്മ എന്നോ അല്ലാതെ ഇതിനെ എന്ത് പറയുമെന്നാണ് വീഡിയോ കണ്ടതിന് പിന്നാലെ നെറ്റിസൺസ് ചോദിക്കുന്നത്. 

എന്നാൽ, ഇത് എവിടെ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും. വീഡിയോ യുപി പൊലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. കൃത്യമായ നടപടി എടുക്കുന്നതിന് വേണ്ടി വണ്ടിയുടെ നമ്പർ, വീഡിയോ എടുത്ത ലൊക്കേഷൻ, തീയതി, സമയം എന്നിവ പങ്കുവയ്ക്കൂ എന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. തക്കതായ നടപടി തന്നെ യുവതിക്കെതിരെ സ്വീകരിക്കണം എന്നാണ് ഒരു വിഭാ​ഗം ആളുകൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരു വിഭാ​ഗം പറഞ്ഞിരിക്കുന്നത് ഇത്തരം പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല എന്നാണ്. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും