Viral video: ദാഹിക്കുന്ന ആമയ്‍ക്ക് വെള്ളം കൊടുത്ത് സ്ത്രീ, എന്നാൽ പിന്നീട് സംഭവിച്ചത്...

Published : May 14, 2023, 07:41 AM IST
Viral video: ദാഹിക്കുന്ന ആമയ്‍ക്ക് വെള്ളം കൊടുത്ത് സ്ത്രീ, എന്നാൽ പിന്നീട് സംഭവിച്ചത്...

Synopsis

അവന് വല്ലാത്ത ദാഹമുണ്ട് എന്നും പറഞ്ഞാണ് സ്ത്രീ ആമയ്‍ക്ക് വെള്ളം നൽകുന്നത്. ആമ ആ വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം.

പലതരത്തിലുള്ള വീഡിയോകളും ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. നിരവധി ആളുകളാണ് ഓരോ വീഡിയോയും അതിൽ കാണുന്നത്. അതിൽ മൃ​ഗങ്ങളുടെയും മറ്റ് ജീവികളുടെയും വീഡിയോയാണ് ഏറെയും. അതുപോലെ ഒരു വീഡിയോയാണ് വൈറലായ ഈ ആമയുടെ വീഡിയോയും. 

‌വീഡ‍ിയോയിൽ ഒരു സ്ത്രീ ഒരു ആമയ്ക്ക് വെള്ളം കൊടുക്കുന്നതാണ് കാണുന്നത്. എന്നാൽ, പിന്നെ സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്തതാണ്. ആമ സ്ത്രീയെ ആക്രമിക്കാൻ ഒരുങ്ങുകയാണ്. @strangestmedia ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നാല് മില്ല്യണിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. 

വീഡിയോയിൽ തുടക്കത്തിൽ തന്നെ ഒരു സ്ത്രീ ഒരു ആമയ്ക്ക് വെള്ളം കൊടുക്കുന്നതാണ് കാണുന്നത്. ഒരു കുപ്പിയിലാണ് വെളളം. നോക്കൂ അവന് വല്ലാത്ത ദാഹമുണ്ട് എന്നും പറഞ്ഞാണ് സ്ത്രീ ആമയ്‍ക്ക് വെള്ളം നൽകുന്നത്. ആമ ആ വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം. അതിനിടയിൽ ആമയുടെ പുറന്തോടിലും എല്ലാം വെള്ളം നനയുന്നുണ്ട്. സ്ത്രീ വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ ആമ വായ തുറക്കുന്നതും വെള്ളം കുടിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ആമയുടെ വെള്ളം കുടി കാണുമ്പോൾ അതിന് നല്ല ദാഹം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. 

എന്നാൽ, പിന്നീട് സംഭവിക്കുന്നത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്. ആമ വെള്ളം കൊടുക്കുന്ന സ്ത്രീയെ അക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. അവിടെ വച്ച് പെട്ടെന്ന് വീഡിയോ അവസാനിക്കുകയും ചെയ്യുന്നു. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളുമായി എത്തിയതും. എന്തായാലും ആമയ്ക്ക് ദാഹമുണ്ടായിരുന്നു അത് മാറിയല്ലോ എന്നായിരുന്നു ചിലരുടെ കമന്റ്. മറ്റ് ചിലർ വീഡിയോ കണ്ടപ്പോൾ ഞെട്ടിപ്പോയി എന്ന് കുറിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു