ദാഹിച്ച് വലഞ്ഞ് നായ, കരുതലിന്റെ കരങ്ങളുമായി സ്ത്രീ, വൈറൽ വീഡിയോ 

Published : Aug 25, 2023, 04:44 PM IST
ദാഹിച്ച് വലഞ്ഞ് നായ, കരുതലിന്റെ കരങ്ങളുമായി സ്ത്രീ, വൈറൽ വീഡിയോ 

Synopsis

ആദ്യം നായ സംശയിച്ച് നിൽക്കുകയും പിന്നീട് അവിടെ നിന്ന് പോവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും പിന്നീട് തിരികെ വന്ന് വെള്ളം കുടിക്കുന്നത് കാണാം.

ഓരോ ദിവസവും വാർത്താ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും തുറന്നാൽ ക്രൂരതയുടെ അനേകം വാർത്തകളാണ് കാണുന്നത്. കൊലപാതകവും പീഡനവും എന്നുവേണ്ട മനുഷ്യത്വത്തിൽ വിശ്വാസം നഷ്ടപ്പെടുന്ന അനേകം വാർത്തകൾ. എന്നാൽ, അതിനിടയിൽ അങ്ങനെ അല്ലാത്ത ചില വാർത്തകളും ഇടയ്ക്കെല്ലാം വരുന്നുണ്ട് എന്നതാണ്  ആകെയുള്ള ഒരു ആശ്വാസം. അത്തരം ചില വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും. ഒരു തെരുവുനായയോട് ഒരു സ്ത്രീ കാണിക്കുന്ന കരുതലാണ് വീഡിയോയിൽ കാണാൻ കഴിയുക. 

നമ്മുടെ വളരെ ചെറിയൊരു കൈസഹായം മതി മറ്റ് ജീവികൾക്ക് വലിയ ആശ്വാസം ആയിത്തീരാൻ. അത് തെളിയിക്കുന്ന രം​ഗങ്ങളാണ് വീഡിയോയിൽ. ഒരു നായ വെള്ളം കുടിക്കുന്നതിന് വേണ്ടി തെരുവിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പൈപ്പിന്റെ അരികിൽ നിൽക്കുന്നതും വെള്ളം കുടിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിൽ. എന്നാൽ, പൈപ്പ് തുറന്നിട്ടില്ല എന്നത് കൊണ്ട് തന്നെ നായയ്ക്ക് വെള്ളം കുടിക്കാൻ പറ്റുന്നില്ല. അതേ സമയത്ത് തന്നെ റോഡിന്റെ മുകൾ വശത്ത് കൂടി പോവുകയായിരുന്ന ഒരു സ്ത്രീ പൈപ്പ് തുറന്ന് കൊടുക്കുന്നത് കാണാം. 

ആദ്യം നായ സംശയിച്ച് നിൽക്കുകയും പിന്നീട് അവിടെ നിന്ന് പോവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും പിന്നീട് തിരികെ വന്ന് വെള്ളം കുടിക്കുന്നത് കാണാം. കേൾക്കുമ്പോൾ വളരെ ചെറുത് എന്ന് തോന്നുന്ന ഒരു സഹായമാണ് സ്ത്രീ ചെയ്തത്. എന്നാൽ, ഓരോ ജീവിക്കും ദാഹജലം എത്ര വലുതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും നിരവധിപ്പേർ സ്ത്രീയെ അഭിനന്ദിക്കുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി
എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി