ആരിവൾ ആരിവൾ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പ്രകടനവുമായി യുവതി

Published : Jul 28, 2024, 05:16 PM IST
ആരിവൾ ആരിവൾ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പ്രകടനവുമായി യുവതി

Synopsis

പ്രശസ്ത പവർലിഫ്റ്റർ കൂടിയായ കാവി എന്ന ഇന്ത്യൻ വനിതയാണ് ഈ വീഡിയോയിലെ താരം. ടയറുകളുടെ ഭാരം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയുടെ വലിപ്പത്തിൽ നിന്ന് തന്നെ വ്യക്തമാണ് അവയ്ക്ക് ധാരാളം ഭാരം ഉണ്ട് എന്നത്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ദേഷ്യം പിടിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന വീഡിയോകൾ ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. അക്കൂട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു യുവതി തൻറെ കായികശേഷിയും കഠിനാധ്വാനവും പ്രകടമാക്കുന്ന കൗതുകം നിറഞ്ഞ ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ യുവതി ഭീമാകാരമായ ടയറുകൾ ഒറ്റയ്ക്ക് ഉയർത്തി താഴേക്ക് വയ്ക്കുന്ന  ദൃശ്യങ്ങളാണ് ഉള്ളത്. 

പ്രശസ്ത പവർലിഫ്റ്റർ കൂടിയായ കാവി എന്ന ഇന്ത്യൻ വനിതയാണ് ഈ വീഡിയോയിലെ താരം. ടയറുകളുടെ ഭാരം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അവയുടെ വലിപ്പത്തിൽ നിന്ന് തന്നെ വ്യക്തമാണ് അവയ്ക്ക് ധാരാളം ഭാരം ഉണ്ട് എന്നത്. ഏകദേശം 2.5 ദശലക്ഷം കാഴ്ചക്കാരുള്ള കാവിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കിട്ടത്.  

ഇവരുടെ അക്കൗണ്ട് വ്യക്തമാക്കുന്നത് കാവി  ഒരു പവർലിഫ്റ്റർ മാത്രമല്ല, ഒരു ഡിജിറ്റൽ ക്രിയേറ്ററും ഡൽഹി സ്റ്റേറ്റ് പിഐ മെഡൽ ജേതാവും കൂടിയാണന്നാണ്. വീഡിയോ കാണുന്നവരോട് താൻ ഉയർത്തുന്ന ടയറുകളുടെ ഭാരം എത്രയാണെന്ന് ഊഹിക്കാമോ എന്നും ഇവർ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. 2589 പേരാണ് വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്. ടയറുകളുടെ ഭാരം 50 കിലോയായിരിക്കാം എന്നാണ് കൂടുതലാളുകളും ഊഹിച്ചത്. വീഡിയോയ്ക്ക് 13.6 ദശലക്ഷം വ്യൂസ് ലഭിക്കുകയും സോഷ്യൽ മീഡിയയിൽ 12.6 ആയിരം ആളുകൾ പങ്കിടുകയും ചെയ്തു.  


 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു