അവിശ്വസനീയം, യുവതിക്കൊപ്പം കിടക്കയിലുള്ളത് നാല് സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ് 

Published : Nov 16, 2024, 11:13 AM ISTUpdated : Nov 16, 2024, 11:38 AM IST
അവിശ്വസനീയം, യുവതിക്കൊപ്പം കിടക്കയിലുള്ളത് നാല് സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ കണ്ട് ഞെട്ടി നെറ്റിസൺസ് 

Synopsis

'ഏതാനും മാസങ്ങൾക്കു മുമ്പ് ദയാവധത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ 4 സിംഹക്കുഞ്ഞുങ്ങളെ ഞങ്ങൾ രക്ഷിച്ചത്.'

സിംഹക്കുഞ്ഞുങ്ങളെ താലോലിക്കുന്ന യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച. വീഡിയോ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുന്നത് freyaaspinall എന്ന യൂസറാണ്. ഒരു ബ്രിട്ടീഷ് കൺസർവേഷനിസ്റ്റാണ് ഫ്രേയ അസ്പിനാൽ. അവർ രക്ഷപ്പെടുത്തിയ നാല് സിംഹക്കുഞ്ഞുങ്ങളാണ് അവർക്കൊപ്പം വീഡിയോയിൽ ഉള്ളത്. അതിനെ കുറിച്ച് വിശദമായി അവർ കാപ്ഷനിൽ കുറിച്ചിട്ടുമുണ്ട്. 

വീഡിയോയിൽ വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞുങ്ങളെയോ പൂച്ചക്കുഞ്ഞുങ്ങളെയോ ഒക്കെപ്പോലെ ഫ്രേയയ്‍ക്കൊപ്പം കിടക്കയിൽ നാല് സിംഹക്കുഞ്ഞുങ്ങളെയും കാണാം. അവയെ അവൾ ലാളിക്കുന്നുണ്ട്. അവയും അവളെ നക്കിയും കെട്ടിപ്പിടിച്ചും ഒക്കെ സ്നേഹം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 

'ഏതാനും മാസങ്ങൾക്കു മുമ്പ് ദയാവധത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ 4 സിംഹക്കുഞ്ഞുങ്ങളെ ഞങ്ങൾ രക്ഷിച്ചത്. ലാഭത്തിനായി മൃഗങ്ങളെ ചൂഷണം ചെയ്യുന്ന ഒരാളുടെ അടുത്താണ് അവ ജനിച്ചത്, ഞങ്ങൾക്ക് സഹായിക്കാൻ കഴിയുമോ എന്നറിയാൻ വേണ്ടി ഒരാള്‍ ഞങ്ങളെ സമീപിച്ചു. മണിക്കൂറുകൾക്കകം തന്നെ ഇടപെട്ട് അവരെ രക്ഷപ്പെടുത്താൻ സാധിച്ചു.'

'പിന്നീട് ഞാൻ അവയെ വളര്‍ത്താനുള്ള യാത്ര ആരംഭിച്ചു, അവയോടൊപ്പം ഉറങ്ങുകയും ഒരു അമ്മയെപ്പോലെ അവരെ വളർത്തുകയും ചെയ്തു. മുമ്പ് ഞങ്ങൾ രക്ഷപ്പെടുത്തി വളർത്തിക്കൊണ്ടുവന്ന മറ്റ് സിംഹങ്ങളെ അയച്ചതുപോലെ അവയെ ആഫ്രിക്കയിലേക്ക് അയയ്ക്കാനാണ് ഞങ്ങളുടെ പദ്ധതി' എന്നാണ് ഫ്രേയ പറയുന്നത്. 

നിരവധിപ്പേരാണ് ഫ്രേയയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'വിശ്വസിക്കാനാവുന്നില്ല' എന്നായിരുന്നു മിക്കവരും കുറിച്ചത്. 'സ്വപ്നം പോലെ ഒരു അനുഭവം' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. എന്നാൽ, അതേസമയം തന്നെ 'അവ വന്യമൃ​ഗങ്ങളാണ് മറക്കരുത്' എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും, അവ വളരുന്നതോടെ അവയെ ആഫ്രിക്കയിലേക്ക് അയക്കും എന്നാണ് കരുതുന്നത്. 

ആരായാലും പേടിക്കും, പേടിച്ചോടും; ടെന്റിന് പുറത്ത് ശബ്ദം കേട്ട് നോക്കിയ യുവാവ് കണ്ട കാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും