ട്രെയിൻ ഡ്രൈവറുടെ ഒറ്റച്ചവിട്ട്, ഞെട്ടിക്കുന്ന വീഡിയോ, തലനാരിഴയ്‍ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് യുവതി 

Published : Jul 02, 2024, 01:40 PM IST
ട്രെയിൻ ഡ്രൈവറുടെ ഒറ്റച്ചവിട്ട്, ഞെട്ടിക്കുന്ന വീഡിയോ, തലനാരിഴയ്‍ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് യുവതി 

Synopsis

പെട്ടെന്ന് ട്രെയിൻ വരുന്നു. എന്നാൽ, ട്രെയിൻ ഡ്രൈവർ പെട്ടെന്ന് തന്നെ ഒരു സൈഡിലേക്ക് വരികയും യുവതിയെ അവിടെ നിന്നും ചവിട്ടി മാറ്റുന്നതും കാണാം. 

റീൽസിന് വേണ്ടിയും ലൈക്കിനും ഷെയറിനും വേണ്ടിയും എന്തു റിസ്ക് പിടിച്ച കാര്യവും ചെയ്യാൻ പലരും ഒരുക്കമാണ്. തങ്ങളുടെയോ ചുറ്റുമുള്ളവരുടെയോ ജീവന് ഭീഷണിയാണോ, അപകടം സംഭവിക്കുമോ ഇതൊന്നും ശ്രദ്ധിക്കാതെയും പരി​ഗണിക്കാതെയും വീഡിയോയും ചിത്രങ്ങളും പകർത്തുന്നവരെയും നമ്മൾ കണ്ടിട്ടുണ്ടാവും. എന്തിനേറെ പറയുന്നു, ഇത്തരം കാര്യങ്ങൾ ചെയ്ത് ജീവൻ അപകടത്തിലാക്കിയവരും ഉണ്ട്. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും. 

എന്നാൽ, ട്രെയിൻ ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ കാരണം യുവതിയുടെ ജീവൻ രക്ഷപ്പെട്ടു. UNILAD Tech ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ‌ ചെയ്തിരിക്കുന്നത്. ചില ആളുകൾക്ക് പരിസരബോധമില്ല എന്നും കാപ്ഷനിൽ പറയുന്നുണ്ട്. വീഡിയോയിൽ കാണുന്നത് ഒരു റെയിൽവേ ട്രാക്കിന് തൊട്ടടുത്ത് നിന്നുകൊണ്ട് യാതൊരു പരിസരബോധവുമില്ലാതെ ഫോട്ടോയ്ക്കോ വീഡിയോയ്ക്കോ പോസ് ചെയ്യുന്ന യുവതിയെയാണ്. പെട്ടെന്ന് ട്രെയിൻ വരുന്നു. എന്നാൽ, ട്രെയിൻ ഡ്രൈവർ പെട്ടെന്ന് തന്നെ ഒരു സൈഡിലേക്ക് വരികയും യുവതിയെ അവിടെ നിന്നും ചവിട്ടി മാറ്റുന്നതും കാണാം. 

ഡ്രൈവറുടെ പെട്ടെന്നുള്ള ഇടപെടൽ കാരണം യുവതി അപകടം കൂടാതെ രക്ഷപ്പെടുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാലും, ട്രെയിൻ തൊട്ടടുത്ത് കൂടി വരുന്നത് യുവതിയെ ക്യാമറയിൽ പകർത്തുന്നയാൾ കാണുകയോ യുവതിയെ അറിയിക്കുകയോ ചെയ്യാത്തത് എന്താവും എന്നായിരുന്നു പലരുടേയും സംശയം. 

'എല്ലായ്പ്പോഴും റെയിൽവേ ട്രാക്കിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കുക' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. 'ഡ്രൈവറുടെ കാലുകൾക്ക് യുവതിയെ തൊടാൻ പറ്റുണ്ടെങ്കിൽ എത്ര അടുത്താവും അവർ നിന്നത് എന്ന് വ്യക്തമല്ലേ' എന്ന് കമന്റിൽ ചോദിച്ചവരും ഉണ്ട്. 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും