കോർപറേറ്റ് ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററായി, ഒരുമാസം 1.5 ലക്ഷം കിട്ടി, പക്ഷേ സൂക്ഷിക്കണം, വീഡിയോയുമായി യുവതി

Published : Apr 19, 2026, 02:45 PM IST
Anshika

Synopsis

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററായ അൻഷിക എന്ന യുവതി തന്റെ അനുഭവം പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. മാസം 1.5 ലക്ഷം രൂപ സമ്പാദിക്കാനായി. എന്നാല്‍, കണ്ടന്‍റ് ക്രിയേറ്ററാവും മുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും യുവതി. 

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്റർമാരാവുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. അതിൽ നല്ല വിജയം കണ്ടെത്തുന്നവരും ഉണ്ട്. അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഈ യുവതിയും. 9 ലക്ഷം രൂപ വാർഷിക വരുമാനം ഉപേക്ഷിച്ച് താൻ കണ്ടന്റ് ക്രിയേറ്ററായി എന്നും അതിലൂടെ നല്ലൊരു തുക സമ്പാദിക്കുന്നുണ്ട് എന്നുമാണ് അൻഷിക എന്ന യുവതി ഇൻസ്റ്റ​ഗ്രാമിൽ പറയുന്നത്. എന്നാൽ, കണ്ടന്റ് ക്രിയേറ്ററായി വരുമാനം ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും അവൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ചിലപ്പോൾ പേയ്മെന്റുകൾക്ക് വേണ്ടി യാചിക്കേണ്ടി വരും. ചില മാസങ്ങൾ‌ നഷ്ടമായിരിക്കും എന്നും അവൾ പറയുന്നു.

മൂന്ന് കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അൻഷിക ജോലി ഉപേക്ഷിച്ചത്. ഇതിനകം തന്നെ താൻ കണ്ടന്റിലൂടെ സമ്പാദിക്കുന്നുണ്ടോ?, മൂന്നുമാസത്തേക്കുള്ള എമർജൻസി ഫണ്ട് തന്റെ കയ്യിലുണ്ടോ?, പെയ്‍ഡ് വർക്ക് ലഭിക്കണമെങ്കിൽ അതിനുള്ള നെറ്റ്‍വർക്കുണ്ടോ? ഇത് മൂന്നും ഉറപ്പിച്ച ശേഷമാണ് ജോലി ഉപേക്ഷിച്ചത് എന്ന് അവൾ പറയുന്നു. മുഴുവൻ സമയ കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ കൊളാബിലൂടെയും ഫ്രീലാൻസിം​ഗ് പ്രൊജക്ടുകളിലൂടെയും മറ്റുമായി ഈ മാസം താൻ 1.5 ലക്ഷത്തിലധികം സമ്പാദിച്ചതായും അൻഷിക വെളിപ്പെടുത്തി.

 

 

ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം കണ്ടന്റ് ക്രിയേറ്ററായി മാറുന്നവരുടെ അനുഭവങ്ങൾ ആകർഷകങ്ങളായി തോന്നുമെങ്കിലും അങ്ങനെ തുനിഞ്ഞിറങ്ങുന്നതിന് മുമ്പ് താൻ ഈ പറഞ്ഞ 3 കാര്യങ്ങളും പരിശോധിക്കണമെന്നാണ് അൻഷിക ഓർമ്മിപ്പിക്കുന്നത്. നിരവധിപ്പേരാണ് അൻഷിക പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇത് തികച്ചും പ്രാക്ടിക്കലായിട്ടുള്ള സന്ദേശമാണ് എന്ന് അഭിപ്രായപ്പെട്ടവർ ഒരുപാടുണ്ട്. കണ്ടന്റ് ക്രിയേറ്ററാവുന്നതിന്റെ നെ​ഗറ്റീവ് വശങ്ങൾ കൂടി ചൂണ്ടിക്കാട്ടിയതിനും പലരും അൻഷികയെ അഭിനന്ദിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയിൽ മനം നിറഞ്ഞു, ബ്രിട്ടീഷ് സഞ്ചാരിയെ മോര് കുടിക്കാൻ ക്ഷണിച്ച് ​ഗ്രാമവാസി
അമ്മേ, ഞാൻ ജയിച്ചു; വിറയ്ക്കുന്ന ശബ്ദത്തിൽ നിറയുന്ന കണ്ണുകളോടെ സാക്ഷി, കെട്ടിപ്പിടിച്ച് കണ്ണീര് തുടച്ച് തൻ സിം​ഗും