നാലര വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു, വലിയ ആശ്വാസം തോന്നി, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനെന്ന് യുവതി

Published : Aug 16, 2026, 05:31 PM IST
Arpita Sahu

Synopsis

സാധാരണമായ വഴികളിലൂടെ മാത്രം സഞ്ചരിച്ച് ശീലിച്ച തനിക്ക് ഈ തീരുമാനം വലിയൊരു കാര്യമാണെന്ന് അർപ്പിത കുറിച്ചു. സ്വാതന്ത്ര്യദിനത്തിലാണ് താൻ ജോലി ഉപേക്ഷിച്ച വിവരം പങ്കുവെച്ചത് എന്നതിനാൽ തന്നെ വീഡിയോയ്ക്ക് 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ ടൂ മി' എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

നാലര വർഷത്തെ കഠിനാധ്വാനത്തിന് ശേഷം കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അർപ്പിത സാഹു എന്ന യുവതി തന്റെ അനുഭവം പറഞ്ഞത്. ജോലി ഉപേക്ഷിച്ചപ്പോൾ തനിക്ക് വലിയ ആശ്വാസമാണ് തോന്നിയതെന്ന് അർപ്പിത പറയുന്നു. സ്വന്തം ജീവിതത്തിൽ തനിക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയാൻ തെറാപ്പിസ്റ്റുമായുള്ള ഒരു സംഭാഷണം തന്നെ സഹായിച്ചതായും അവർ പറഞ്ഞു. ജീവിതത്തിൽ എന്താണ് വേണ്ടാത്തതെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്ന് തെറാപ്പിസ്റ്റ് പറഞ്ഞിരുന്നുവത്രെ.

സാധാരണമായ വഴികളിലൂടെ മാത്രം സഞ്ചരിച്ച് ശീലിച്ച തനിക്ക് ഈ തീരുമാനം വലിയൊരു കാര്യമാണെന്ന് അർപ്പിത കുറിച്ചു. സ്വാതന്ത്ര്യദിനത്തിലാണ് താൻ ജോലി ഉപേക്ഷിച്ച വിവരം പങ്കുവെച്ചത് എന്നതിനാൽ തന്നെ വീഡിയോയ്ക്ക് 'ഹാപ്പി ഇൻഡിപെൻഡൻസ് ഡേ ടൂ മി' എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നല്ല രീതിയിൽ പഠിച്ച്, നല്ല ഡിഗ്രി നേടി, ഉത്തരവാദിത്തമുള്ള ഒരു കരിയർ കെട്ടിപ്പടുക്കുക എന്ന ശരിയായ വഴിയിലൂടെ മാത്രം താൻ ജീവിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ, ഒടുവിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിലോ എന്ന് ചിന്തിച്ചുതുടങ്ങിയെന്നും അവർ പറയുന്നു.

ഇനി മുതൽ കണ്ടന്റ് ക്രിയേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും, ജീവിതത്തിൽ തനിക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് കണ്ടെത്താനുമാണത്രെ അർപ്പിതയുടെ തീരുമാനം. പുതിയ തുടക്കത്തിൽ തനിക്ക് പേടിയുണ്ടെങ്കിലും അതിലേറെ ആവേശമുണ്ടെന്നും അർപ്പിത പറയുന്നു. നിരവധിപ്പേരാണ് അർപ്പിതയെ അഭിനന്ദിച്ചത്. ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ വലിയ ധൈര്യം വേണമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒപ്പം അർപ്പിതയുടെ മുന്നോട്ടുള്ള ജീവിതത്തിൽ ആശംസകൾ നേർന്നവരും ഒരുപാടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പ്രിയപ്പെട്ട പ്രൊഫസർക്ക് വികാരനിർഭരമായ യാത്രയയപ്പൊരുക്കി അധ്യാപകരും വിദ്യാർത്ഥികളും; കാണാം വീഡിയോ
ബംഗളൂരുവിൽ 3 കിലോമീറ്റർ സഞ്ചരിക്കാൻ ഒന്നര മണിക്കൂർ! ഗതാഗതക്കുരുക്കിൽ കാറുപേക്ഷിച്ച് നടന്നെന്ന് സംരംഭകൻ; കുറിപ്പ് വൈറൽ