'കൈവിട്ട കളിയാണ് ദീദി, നാളത്തെ വാർത്തയാവാതെ സൂക്ഷിച്ചോ'; റോഡില്‍ യുവതിയുടെ സാഹസിക പ്രകടനം, വീഡിയോ

Published : Mar 20, 2024, 10:29 AM IST
'കൈവിട്ട കളിയാണ് ദീദി, നാളത്തെ വാർത്തയാവാതെ സൂക്ഷിച്ചോ'; റോഡില്‍ യുവതിയുടെ സാഹസിക പ്രകടനം, വീഡിയോ

Synopsis

“ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തിയില്ലെങ്കില്‍ എന്നെങ്കിലും ദീദി ഒരു പത്രത്തിൽ പ്രധാനവാർത്തയാകും. ഇത് വെറും അശ്രദ്ധയാണ്. ഇന്ത്യയിലെ ഇരുചക്രവാഹനങ്ങൾ ഇതിനകം തന്നെ ഉയർന്ന അപകടസാധ്യതയുള്ളതാണ് എന്നാണ് പറയുന്നത്. നിങ്ങൾ അതിൽ കൂടുതല്‍ ചേര്‍ക്കേണ്ട കാര്യമില്ല“ എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയിരിക്കുന്നത്.

പലതരത്തിലുള്ള വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും. ചിലതൊക്കെ ഒരു ചങ്കിടിപ്പോടെ മാത്രമേ നമുക്ക് കാണാനാവൂ. അപകടം എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയിലാവും മറ്റ് ചില വീഡിയോകൾ നാം കാണുക. സാഹസികതകൾ ഇഷ്ടപ്പെടുന്ന അനേകം പേർ നമുക്ക് ചുറ്റിലുമുണ്ട്. അത് കാണണമെങ്കിലും സോഷ്യൽ മീഡിയ ലോ​ഗിൻ ചെയ്താൽ മതിയാവും. അതുപോലെ ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

വീഡിയോയിൽ ഒരു യുവതി തന്റെ രണ്ട് കയ്യും വിട്ട് സ്കൂട്ടി ഓടിക്കുന്നതാണ് കാണുന്നത്. തന്റെ യാത്ര യുവതി നന്നായി ആസ്വദിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഇരുകയ്യും വിട്ട് സ്കൂട്ടി ഓടിക്കുക മാത്രമല്ല. കൈകൾ കൊണ്ട് പറക്കുന്നത് പോലെയും മറ്റുമുള്ള ആം​ഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. കുറച്ചധികനേരം യുവതി ഇത് തുടരുന്നുണ്ട്. കണ്ടാൽ ശരിക്കും ഒരുൾക്കിടിലമുണ്ടാകും. മറ്റൊന്നും കൊണ്ടല്ല, റോഡ് മനുഷ്യർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണ്. നാം കാണിക്കുന്ന ചെറിയ സാഹസികതകൾ പോലും പല അപകടങ്ങൾക്കും കാരണമായിത്തീരാം. 

നാം മാത്രമല്ലല്ലോ റോഡിലൂടെ യാത്ര ചെയ്യുന്നത്. മറ്റനേകം പേർ റോഡുപയോ​ഗിക്കുമല്ലോ? ഇത്തരം സാഹസിക പ്രവൃത്തികൾ ചെയ്യുമ്പോൾ അതൊന്ന് മനസിൽ വയ്ക്കുന്നത് നല്ലതാണ് അല്ലേ? എന്തായാലും യുവതിക്ക് അത്തരം ആലോചനകൾ ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. Ghar Ke Kalesh ആണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. 1.1M പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. രാത്രിയാണ് റോഡില്‍ യുവതിയുടെ ഈ സാഹസപ്രകടനം എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാവുന്നത്. 

“ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തിയില്ലെങ്കില്‍ എന്നെങ്കിലും ദീദി ഒരു പത്രത്തിൽ പ്രധാനവാർത്തയാകും. ഇത് വെറും അശ്രദ്ധയാണ്. ഇന്ത്യയിലെ ഇരുചക്രവാഹനങ്ങൾ ഇതിനകം തന്നെ ഉയർന്ന അപകടസാധ്യതയുള്ളതാണ് എന്നാണ് പറയുന്നത്. നിങ്ങൾ അതിൽ കൂടുതല്‍ ചേര്‍ക്കേണ്ട കാര്യമില്ല“ എന്നാണ് ഒരാള്‍ കമന്‍റ് നല്‍കിയിരിക്കുന്നത്. അവരൊരു പ്രൊഫഷണല്‍ സ്റ്റണ്ട് വുമണാണ് എന്നാണ് മറ്റൊരാള്‍ കമന്‍റ് നല്‍കിയിരിക്കുന്നത്. അതേസമയം ഇത്തരം ചില്ലറ സാഹസികതയൊക്കെ ജീവിതത്തില്‍ ആവാം എന്നും താനും ഇതുപോലെ ചെയ്തിരുന്നു എന്നുമൊക്കെ കമന്‍റ് നല്‍കിയവരും ഉണ്ട്. ഇതിൽ നിങ്ങൾക്കെന്താണ് തോന്നുന്നത്? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു