അയ്യേ, പാമ്പിന് വരെ നാണം തോന്നിക്കാണും, ഒരു സ്വൈര്യവുമില്ല; അലറിക്കൂവി സ്ത്രീ, മിണ്ടാതിരിക്ക് എന്ന് യുവാവ്

Published : Jun 14, 2026, 12:46 PM IST
viral video

Synopsis

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പാമ്പിനെ പിടികൂടുന്നൊരു വീഡിയോ. ഇതിപ്പോള്‍ പാമ്പുതന്നെ സ്വൈര്യമില്ലാതെ തന്നെ പിടികൂടാന്‍ ആളെ വിളിച്ചതാണോ എന്ന് നെറ്റിസണ്‍സ്. കാണാം വൈറല്‍ വീഡിയോ. 

പാമ്പിനെ പിടികൂടുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വൈറലായി മാറാറുണ്ട്. അതെല്ലാം പാമ്പിനെ പിടികൂടുന്നതിലെ സാഹസികതയും ഭയവും കൗതുകവും ഒക്കെ കൊണ്ടായിരിക്കാം വൈറലായി മാറുന്നത്. എന്നാൽ, തീർത്തും വ്യത്യസ്തമായ സാഹചര്യം കൊണ്ട് വൈറലായി മാറിയിരിക്കയാണ് ഈ വീഡിയോ. 'പാമ്പിന് വരെ നാണമായിക്കാണും' എന്നാണ് നെറ്റിസൺസ് സാഹചര്യത്തെ കുറിച്ച് പറയുന്നത്. പാമ്പിനെ പിടികൂടുന്നതിനിടയിൽ നിർത്താതെ അലറി വിളിക്കുന്നൊരു സ്ത്രീയാണ് നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. അതിനിടയിൽ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്ന പാമ്പിനെ പിടികൂടാൻ വന്ന യുവാവിനെയും കാണാം.

അർഷദ് ഖാൻ (@wild_whisperer) എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ചിലപ്പോൾ ആളുകൾ വല്ലാതെ പരിഭ്രാന്തരാവും, അവർ തങ്ങളെ ജോലി ചെയ്യാൻ വിടാതെ ബഹളം വയ്ക്കും, ഇവിടെ തനിക്ക് ഒച്ചയെടുക്കേണ്ടി വന്നു' എന്ന് യുവാവ് ക്യാപ്ഷനിൽ പറയുന്നുണ്ട്. വീഡിയോയിൽ യുവാവ് പാമ്പിനെ പിടികൂടുന്നത് കാണാം. വീട്ടുകാരും അവിടെ നിൽക്കുന്നുണ്ട്. അതിനിടയിൽ ഒരു സ്ത്രീ വല്ലാതെ അലറിക്കരയുന്നതും പേടിച്ച് ബഹളം വയ്ക്കുന്നതും ഒക്കെ കേൾക്കാം. യുവാവിന് അവരോട് ബഹളം വയ്ക്കാതിരിക്കൂ എന്ന് പറയേണ്ടി വരുന്നുണ്ട്.

മറ്റൊരു പോസ്റ്റിൽ, യുവാവ് ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു. പാമ്പിനെ പിടികൂടാനുണ്ട് എന്ന് പറഞ്ഞ് ഫോൺ വന്നതിനെ തുടർന്ന് താൻ ആദ്യം ആ വീട്ടിലെത്തി. വീട് മുഴുവൻ സാധനങ്ങൾ കുത്തിനിറച്ച് അലങ്കോലമായി കിടക്കുകയായിരുന്നു. ഓരോ ഇടവും വൃത്തിയാക്കാനും പരിശോധിക്കാനുമായി ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് യുവാവ് വീട്ടിലേക്ക് മടങ്ങിയെങ്കിലും, പാമ്പ് അലമാരയ്ക്കുള്ളിലുണ്ടെന്ന് പറഞ്ഞ് മറ്റൊരു ഫോൺ കോൾ കൂടി ലഭിച്ചു. തുടർന്ന്, വീണ്ടും സഹായിക്കാനായി യുവാവ് ഏകദേശം 20 കിലോമീറ്ററോളം യാത്ര ചെയ്ത് ആ വീട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ, സഹായിക്കാൻ ശ്രമിക്കുമ്പോഴെല്ലാം സ്ത്രീ നിലവിളിച്ച് സാഹചര്യം വഷളാക്കുകയായിരുന്നു.

 

 

എന്തായാലും, യുവാവ് ഒടുവിൽ പാമ്പിനെ പിടികൂടി. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 'അവർ പാമ്പിനെ പിടികൂടുന്നവരെ വിളിച്ചില്ലായിരുന്നെങ്കിൽ ഈ ബഹളം കാരണം പാമ്പ് തന്നെ യുവാവിനെ വിളിച്ചേനെ' എന്നായിരുന്നു ആളുകളുടെ തമാശ നിറഞ്ഞ കമന്റ്. 'ഒടുവിൽ പാമ്പ് ഒരുവിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

'സ്വന്തമായി പഠിച്ചുപോയി, അമ്മയെ ഇപ്പോള്‍ പിടിച്ചാല്‍ കിട്ടുന്നില്ല'; വീഡിയോയുമായി മകള്‍
മലനിരകളെപ്പോലും വെറുതെ വിടാത്ത ഇന്ത്യക്കാർ, എന്തിനാണ് നിങ്ങൾ ട്രെക്കിം​ഗിന് വരുന്നത്; വീഡിയോയുമായി യുവതി