'സ്വന്തമായി പഠിച്ചുപോയി, അമ്മയെ ഇപ്പോള്‍ പിടിച്ചാല്‍ കിട്ടുന്നില്ല'; വീഡിയോയുമായി മകള്‍

Published : Jun 14, 2026, 11:29 AM IST
viral video

Synopsis

മകളുടെ സഹായത്തോടെ സ്വന്തമായി കാബ് ബുക്ക് ചെയ്യാൻ പഠിച്ച ഒരമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആന്‍റി ‘പൂക്കി’ തന്നെ എന്ന് സോഷ്യല്‍ മീഡിയ. 

നമ്മുടെ കുട്ടിക്കാലത്ത് ഓരോ ചുവട് വയ്ക്കാനടക്കം നമ്മെ പഠിപ്പിച്ചത് നമ്മുടെ അച്ഛനും അമ്മയും ആയിരിക്കും. എന്നാൽ, അവർക്ക് വയസാകുമ്പോൾ പഠിക്കാൻ വളരെ പ്രയാസമുള്ളൊരു കാര്യമാണ് ടെക്നോളജി. ഓരോന്നും എങ്ങനെ ഉപയോ​ഗിക്കാം, കൃത്യമായി എങ്ങനെ ഉപയോ​ഗിക്കാം എന്നതൊക്കെ പഠിച്ചു വരുന്നത് ഒരല്പം പാടുള്ള കാര്യം തന്നെയാണ് അവരെ സംബന്ധിച്ച്. എന്നാൽ, അവ പഠിച്ചു കഴിയുമ്പോൾ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അതുപോലെ സ്വന്തമായി കാബ് ബുക്ക് ചെയ്യാൻ പഠിച്ചു കഴിഞ്ഞ ഒരമ്മയുടെ അഭിമാന നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 'പൂക്കി ആന്റി' എന്നാണ് നെറ്റിസൺസ് ഇവരെ വിളിക്കുന്നത്. Malinivlogs എന്ന അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

മകൾ തന്നെയാണ് എങ്ങനെ കാബ് ബുക്ക് ചെയ്യാം എന്നതിന്റെ ഓരോ സ്റ്റെപ്പുകളായി അമ്മയ്ക്ക് പറഞ്ഞു കൊടുക്കുന്നത്. അമ്മ പയ്യെപ്പയ്യെ അത് പഠിച്ചെടുക്കുന്നു. 'അമ്മ അടുത്തിടെയാണ് സ്വന്തമായി കാബ് ബുക്ക് ചെയ്യാൻ പഠിച്ചത്. അതിനുശേഷം അമ്മയെ പിടിച്ചാൽ കിട്ടുന്നില്ല' എന്ന ക്യാപ്ഷനാണ് വീഡിയോക്ക് നൽകിയിരിക്കുന്നത്. വീഡിയോയിൽ അമ്മ ഫോണും പിടിച്ച് ആപ്പ് ഉപയോഗിക്കാൻ പഠിക്കുന്നത് കാണാം. 'പോകേണ്ട സ്ഥലം കൊടുക്കുക' എന്ന് അമ്മ പറയുന്നത് കേൾക്കാം. 'ശരി, കൊടുക്കൂ' എന്ന് മകൾ മറുപടി നൽകുന്നു. 'ഡി മാർട്ട് അല്ലേ? മിനി ബുക്ക് ചെയ്തേക്കാം' എന്നാണ് പിന്നീട് അമ്മ പറയുന്നത്. എന്നാൽ, ആയില്ല പിക്കപ്പ് ലൊക്കേഷൻ കൊടുക്കൂ എന്ന് മകൾ പറയുന്നുണ്ട്. 'അതിൽ എന്റെ അഡ്രസ്സ് ഉണ്ടല്ലോ' എന്നാണ് അമ്മയുടെ തിരിച്ചുള്ള ചോദ്യം.

 

 

'ആണോ' എന്ന് പറഞ്ഞുകൊണ്ട് മകൾ അമ്മയെ വീണ്ടും സഹായിക്കുന്നു. വലിയ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയുമാണ് അമ്മ ഓരോ സ്റ്റെപ്പും പൂർത്തിയാക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. പലർക്കും ഈ വീഡിയോ 'റിലേറ്റബിൾ' ആയിരുന്നു. അതുപോലെ, ഈ ആന്റിയുടെ ആത്മവിശ്വാസവും നെറ്റിസൺസിന് ഇഷ്ടപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മലനിരകളെപ്പോലും വെറുതെ വിടാത്ത ഇന്ത്യക്കാർ, എന്തിനാണ് നിങ്ങൾ ട്രെക്കിം​ഗിന് വരുന്നത്; വീഡിയോയുമായി യുവതി
'ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ അവസ്ഥ'; ചോർന്നൊലിച്ച് ട്രെയിനിലെ എസി കോച്ച്, ഉദ്യോ​ഗസ്ഥനെ ചോദ്യം ചെയ്ത് യാത്രക്കാരൻ