ജിമ്മും പ്രോട്ടീൻ പൗഡറുമില്ല; 94 -ാം വയസ്സിലും ഫിറ്റാണ്! 'താത്ത'യുടെ ആരോഗ്യത്തിന്റെ രഹസ്യം പങ്കുവച്ച് യുവതി!

Published : Feb 20, 2026, 04:12 PM IST
viral video

Synopsis

94 വയസ്സുകാരനായ മുത്തച്ഛന്റെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കൊച്ചുമകൾ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജിമ്മും പ്രോട്ടീൻ പൗഡറും ഇല്ലാതെ തന്നെ അദ്ദേഹം ഫിറ്റായിരിക്കുന്നു എന്നാണ് യുവതി പറയുന്നത്.

94-ാം വയസ്സിലും ജിമ്മോ ഫിറ്റ്നെസ് ട്രെയിനിം​ഗോ ഒന്നുമില്ലാതെ തന്നെ ചുറുചുറുക്കോടെ ജീവിക്കുന്ന തന്റെ മുത്തച്ഛനെ (താത്ത) കുറിച്ച് ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തൊക്കെയാണ് താത്തയുടെ ആരോ​ഗ്യത്തിന്റെ രഹസ്യം എന്നല്ലേ? ഈ പ്രായത്തിലും സ്വന്തമായി പാചകം ചെയ്യാനും നടക്കാനും ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും അദ്ദേഹം കാണിക്കുന്ന ഉത്സാഹത്തെ കുറിച്ചാണ് യുവതി പറയുന്നത്.

ജിം മെമ്പർഷിപ്പോ പ്രോട്ടീൻ പൗഡറുകളോ ഇല്ലാതെ തന്നെ ആരോഗ്യകരമായ ദീർഘായുസ്സ് സാധ്യമാണെന്ന് അദ്ദേഹം തെളിയിക്കുന്നു. ശാരീരികാധ്വാനവും മനസിന്റെ തെളിച്ചവുമെല്ലാം ഇതിന് കാരണമാണ്. ഇന്നത്തെ പോലെ അതൊരു ട്രെൻഡ് ആയിരുന്നില്ലെന്നുമാണ് യുവതി കുറിക്കുന്നത്. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അച്ചടക്കവുമാണ് ഈ ആരോഗ്യത്തിന് പിന്നിലെന്നും കുറിപ്പിൽ പറയുന്നു. 'ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പുതിയ ബ്രാൻഡ് അംബാസഡറായി എന്റെ മുത്തച്ഛനെ മാറ്റണം' എന്നും തമാശരൂപേണ യുവതി കുറിച്ചു.

 

 

വീഡിയോയിൽ മുത്തച്ഛൻ ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നതു കാണാം. അതുപോലെ, മുത്തച്ഛൻ കഴിക്കുന്ന ആഹാരവും മുത്തച്ഛൻ ലാപ്ടോപ് ഉപയോ​ഗിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഇപ്പോഴും അദ്ദേഹം വായിക്കുകയും എഴുതുകയും ചെയ്യുന്നു എന്നും യുവതി പോസ്റ്റിൽ കുറിച്ചു. മുത്തച്ഛന്റെ ഫിറ്റ്നസ് കണ്ട് അത്ഭുതപ്പെട്ട സോഷ്യൽ മീഡിയ യൂസർമാരും പോസ്റ്റിന് കമന്റുകൾ നൽകി. 'നിങ്ങൾ ഭാഗ്യവതിയാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'മുത്തച്ഛന് ഇനിയും ദീർഘായുസ്സുണ്ടാകട്ടെ, നിങ്ങളുടെ നിശ്ചയദാർഢ്യം വരുംതലമുറയ്ക്ക് മാതൃകയാണ്. ഹൃദയം നിറഞ്ഞ നമസ്കാരം' എന്നും ആളുകൾ പോസ്റ്റിന് കമന്റുകൾ നൽകി. 

PREV
Read more Articles on
click me!

Recommended Stories

കാണെടാ റിയൽ കേരള സ്റ്റോറി; എന്തൊരു നല്ല ആളുകൾ, വൈറലായി വിദേശി വ്ലോ​ഗർ പങ്കുവച്ച വീഡിയോ
പഠനത്തിന് ഇന്ത്യയിലേക്ക്, പിന്നാലെ പ്രണയവിവാഹം, 5 വ‍ർഷത്തിന് ശേഷം ഭർത്താവിനെ കാണാതായി, മരിച്ചെന്ന് കരുതി പക്ഷേ...; റഷ്യൻ യുവതി, വീഡിയോ