ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

Published : Feb 11, 2025, 07:10 PM ISTUpdated : Feb 11, 2025, 07:12 PM IST
ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

Synopsis

വീഡിയോ ഇതിനോടകം തന്നെ 6.9 മില്ല്യണ്‍ ആളുകളാണ് കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു പാത്രത്തില്‍ രണ്ട് പറാത്തയും അരികില്‍ കറിയും വച്ചിരിക്കുന്നതാണ് കാണുന്നത്. 

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ വാലന്‍റൈന്‍സ് ഡേയാണ്. പ്രണയികള്‍ കാത്തുകാത്തിരിക്കുന്ന ദിവസം. പ്രണയം പറയാനും പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും ഒക്കെയായി എല്ലാവരും കാത്തിരിക്കാറുണ്ട്. കാമുകനും കാമുകിക്കും മാത്രമല്ല, ഭര്‍ത്താവിനും ഭാര്യയ്ക്കും ഒക്കെ ഈ ദിവസം സമ്മാനങ്ങള്‍ കൈമാറുകയും പരസ്പരം സര്‍പ്രൈസ് ചെയ്യുകയും ഒക്കെ ചെയ്യാം. അതുപോലെ, ഇവിടെ ഒരു ഭാര്യ ഭര്‍ത്താവിന് വേണ്ടി തയ്യാറാക്കിയ ഒരു പ്രണയസമ്മാനത്തെ ആളുകള്‍ വിളിക്കുന്നത് വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ എന്നാണ്. 

'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത' എന്നും പറഞ്ഞാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി എട്ടിന് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 6.9 മില്ല്യണ്‍ ആളുകളാണ് കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു പാത്രത്തില്‍ രണ്ട് പറാത്തയും അരികില്‍ കറിയും വച്ചിരിക്കുന്നതാണ് കാണുന്നത്. 

ഇത് നമ്മള്‍ സാധാരണ കാണുന്ന പറാത്ത അല്ല. പാത്രത്തിലുള്ള പറാത്തകളില്‍ ഒന്നിന് ബീറ്റ്‍റൂട്ട് ചേര്‍ത്തിട്ടാണ് എന്ന് തോന്നുന്നു അതിന്‍റെ നിറമാണ് കാണുന്നത്. മറ്റൊന്നാകട്ടെ സാധാരണ നമ്മുടെ പറാത്തകളുടെ നിറത്തിലും. ഇനി അതിന്‍റെ മുകളിലാണ് സര്‍പ്രൈസ്. അതില്‍ ഒരു ഹൃദയത്തിന്‍റെ ആകൃതി കാണാം. ഗോള്‍ഡന്‍ നിറത്തിലുള്ള പറാത്തയില്‍ ഡീപ് പിങ്ക് നിറത്തിലും ഡീപ് പിങ്ക് നിറത്തിലുള്ള പറാത്തയില്‍ ഗോള്‍ഡന്‍ നിറത്തിലുമാണ് ഹൃദയത്തിന്‍റെ അഥവാ 'ലവ്' ന്‍റെ ആകൃതി കാണുന്നത്. പറാത്ത തയ്യാറാക്കിയിരിക്കുന്ന യുവതിയേയും വീഡിയോയില്‍ കാണാം. അവര്‍ ചമ്മലോടെ ചിരിക്കുന്നതാണ് കാണുന്നത്. 

എന്തായാലും, യഥാര്‍ത്ഥ പ്രണയമുണ്ടെങ്കില്‍ വില കൂടിയ സമ്മാനങ്ങളൊന്നും ആവശ്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. സോഷ്യല്‍ മീഡിയയ്ക്ക് ഇതങ്ങ് ഇഷ്ടപ്പെടുകയും ചെയ്തു. നിരവധിപ്പേരാണ് ഇതൊക്കെയാണ് പ്രണയം എന്ന് പറയുന്ന കമന്‍റുകള്‍ നല്‍കിയിരിക്കുന്നത്. 'ബ്രോ നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്നു' എന്ന് കമന്‍റ് നല്‍കിയവരും ഉണ്ട്.

ആരുടെ ഹൃദയവും അലിഞ്ഞുപോകും; ജോലി കിട്ടിപ്പോകുന്ന ഏട്ടന് കുഞ്ഞനുജത്തി എഴുതിയ കത്ത് കണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്